Malayali Live
Always Online, Always Live

അമ്മയറിയാതെ സീരിയലിലെ അലീനയുടെ സൗന്ദര്യ രഹസ്യമിത്; ശ്രീതു കൃഷ്ണൻ പറയുന്നു..!!

3,759

ബാലതാരമായി സീരിയൽ രംഗത്ത് എത്തി ഇന്നും സജീവമായി അഭിനയ ലോകത്തിൽ ഉള്ള താരം ആണ് ശ്രീതു കൃഷ്ണൻ. പന്ത്രണ്ടാം വയസിൽ തമിഴ് സീരിയൽ വഴി ആയിരുന്നു താരത്തിന്റെ അഭിനയ ലോകത്തിൽ ഉള്ള തുടക്കം..

മാരി, മെല്ലെ തിരന്തത്, കഥവു കല്ല്യാണമാ കല്ല്യാണം, ആയുധ എഴുത്ത് എന്നീ സീരിയലുകളിൽ പ്രേക്ഷകർ ശ്രദ്ധയാകർഷിച്ച കഥാപാത്രങ്ങളിലൂടെ ജനമനസ്സുകളിൽ സ്ഥിര സാന്നിധ്യമായി മാറുകയായിരുന്നു താരം. 10 എൻട്രക്കുള്ളെ റംഗൂൺ ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്നീ സിനിമകളിലും താരം തന്റെ അഭിനയ മികവ് കാഴ്ച വെച്ചിട്ടുണ്ട്.

പുതുമയാർന്ന സീരിയൽ കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കാൻ കഴിയുന്ന ചാനൽ ആണ് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റിൽ മികച്ച നിലയിലേക്ക് എത്തുന്ന സീരിയൽ ആണ് അമ്മയറിയാതെ. താൻ ജനിച്ചപ്പോൾ തന്നെ ഉപേക്ഷിച്ചു പോയ അമ്മയെ തേടി നടക്കുന്ന അലീനയുടെ കഥ പറയുന്ന സീരിയൽ ആണ് അമ്മയറിയാതെ. അധ്യാപികയാണ് അലീന. ശ്രീതു ആണ് ഈ കഥാപാത്രം ചെയ്യുന്നത്. തമിഴ് നടിയായ താരം ആദ്യമായി മലയാളത്തിൽ എത്തുന്ന സീരിയൽ കൂടി ആണ് അമ്മയറിയാതെ.

കേരളത്തിൽ ജനിച്ച താരം ചെന്നൈയിൽ ആണ് സെറ്റിൽ ആകുക ആയിരുന്നു. തുടർന്ന് നിരവധി തമിഴ് സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. താരം തന്റെ സൗന്ദര്യ രഹസ്യത്തെ കുറിച്ചും ഇഷ്ട ഭക്ഷണത്തെ കുറിച്ചും താരം മനസ്സ് തുറക്കുന്നത്. തന്റെ സൗന്ദര്യത്തിന് താൻ പ്രകൃതി ദത്തമായ കാര്യങ്ങൾ ആണ് ചെയ്യുന്നത് എന്നും കറ്റാർ വാഴ ആണ് ഞാൻ സ്ഥിരം ആയി ഉപയോഗിക്കുന്നത്.

തമിഴ് നാട്ടിൽ ജീവിക്കുന്ന ശ്രീതുവിന് കേരള ഭക്ഷണം ഇഷ്ടമാണോ എന്നുള്ളത് ചോദ്യത്തിന് താരം നൽകിയ മറുപടി ഇപ്രകാരം ആയിരുന്നു. തനിക്ക് കേരള സ്റ്റൈൽ മീൻ കറിയും സാമ്പാറും ഇഷ്ടം ആണെന്ന് ശ്രീതു പറയുന്നു. മീൻ കറിക്ക് ഒപ്പം കപ്പ ആണ് ഇഷ്ടം എന്ന് പറയുന്ന ശ്രീതു ഇഷ്ടനടൻ സൂര്യ ആണെന്നും പറയുന്നു. മികച്ച നർത്തകി കൂടി ആണ് ശ്രീതു.