Malayali Live
Always Online, Always Live

സീരിയലിൽ തിരിച്ചെത്തിയ തനിക്ക് കിട്ടിയത് മുട്ടൻപണിയാണെന്ന് മേഘന വിൻസെന്റ്; അനുഭവം പങ്കുവെച്ച് താരം..!!

3,126

ഒട്ടേറെ ആരാധകർ ഉണ്ടായിരുന്ന ചന്ദനമഴ എന്ന സീരിയലിൽ കൂടി ശ്രദ്ധ നേടിയ താരമാണ് മേഘന വിൻസെന്റ്. ബാലതാരമായി ആണ് മേഘന അഭിനയ ലോകത്തിലേക്ക് എത്തുന്നത്. കൃഷ്ണ പക്ഷികൾ എന്നായിരുന്നു ആ സിനിമയുടെ പേര്. തുടർന്ന് താരം സീരിയൽ ലോകത്തിലേക്ക് എത്തുന്നത് സൂര്യ ടിവിയിലെ സ്വാമി അയ്യപ്പൻ എന്ന പരമ്പരയിൽ കൂടി ആയിരുന്നു.

മലയാളത്തിന് പുറമെ പത്തോളം തമിഴ് പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്നാൽ ചന്ദനമഴ എന്ന പരമ്പരയിലെ അമൃതക്ക് കിട്ടിയ മൈലേജ് വളരെ വലുത് തന്നെ ആയിരുന്നു. ഒരു പക്ഷെ മേഘന എന്ന പേരുപറഞ്ഞാൽ ചിലപ്പോൾ മലയാളികൾക്ക് അറിയാൻ വഴിയില്ല. അമൃത എന്ന പേരിൽ കൂടി ആയിരുന്നു താരം കൂടുതലും അറിയുന്നത്.

അനാഥയായ നാടൻ പെൺകുട്ടിയുടെ വേഷത്തിലായിരുന്നു മേഘന സീരിയലിൽ എത്തിയത്. എന്നാൽ വിവാഹമായതോടെ സീരിയൽ അവസാനിക്കുന്നതിന് മുന്നേ തന്നെ താരം സീരിയലിൽ നിന്നും പിന്മാറിയിരുന്നു. തുടർന്ന് വിവാഹം കഴിച്ചു എങ്കിൽ കൂടിയും ഡോൺ ടോണിയുമായി വെറും എട്ട് മാസം നീണ്ടു നിന്ന വിവാഹ ജീവിതം അവസാനിപ്പിച്ച മേഘനാ പിന്നീട് തമിഴ് സീരിയൽ ലോകത്തിലേക്ക് ശ്രദ്ധ കേന്ദ്രികരിക്കുകയായിരുന്നു.

എന്നാൽ നീണ്ട ഇടവേളക്ക് ശേഷം മേഘനാ വീണ്ടും മലയാളത്തിൽ എന്തായിരിക്കുകയാണ്. സീ കേരളത്തിലെ സീരിയൽ വഴിയാണ് താരം എത്തിയിരിക്കുന്നത്. കഴിഞ്ഞ ലോക്ക് ഡൌൺ കളത്തിൽ മേഘനാ ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും അതിൽ കൂടി ആരാധകരുമായി സംസാരിക്കുമായിരുന്നു. അതുകൊണ്ടു തന്നെ മേഘനയെ മലയാളികൾക്ക് മിസ് ചെയ്തില്ല എന്ന് തന്നെ വേണം പറയാൻ. എന്നാൽ ഇപ്പോൾ വീണ്ടും മലയാളത്തിൽ എത്തിയിരിക്കുന്നത് പഴയ പോലെ പാവം പെൺകുട്ടിയുടെ വേഷത്തിലല്ല. കുട്ടി കുറുമ്പിയുടെ വേഷത്തിലാണ്.

ഷാനവാസ് നായകനായി എത്തുന്ന മിസ്റ്റർ ഹിറ്റലർ എന്ന സീരിയൽ വഴിയാണ് താരം തിരിച്ച എത്തിയിരിക്കുന്നത്. കുസൃതി നിറഞ്ഞ പെൺകുട്ടിയുടെ വേഷമാണ് മേഘ്ന കൈകാര്യം ചെയ്യുന്നത്. അമൃത ഒരു പാവം മരുമകൾ ആണെങ്കിൽ പുതിയ കഥാപാത്രം ഒരു കുറുമ്പുകാരിയാണ്. നടൻ ഷാനവാസാണ് പരമ്പരയിൽ നായകനായി എത്തുന്നത്. സീതയെന്ന ഹിറ്റ് സീരിയൽ വഴിയാണ് ഷാനവാസ് ശ്രദ്ധ നേടുന്നത്. ഇതാദ്യമാണ് മേഘനയും ഷാനവാസും ഒന്നിച്ചെത്തുന്നത്.

ഇപ്പോഴിതാ മിസിസ് ഹിറ്റലർ എന്ന പാരമ്പരയുട ചിത്രീകരണത്തിനിടെ തനിക്ക് പരിക്ക് പറ്റി എന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് മേഘന. തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് മേഘന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചിത്രീകരണത്തിനിടെ തനിക്ക് ചെറിയൊരു അപകടം സംഭവിച്ചുവെന്നാണ് മേഘന പറയുന്നത്.

ടൂ വീലറിൽ പോകുമ്പോഴാണ് താരത്തിന് അപകടം സംഭവിച്ചത്. കാൽമുട്ടിനു കൈക്കുമാണ് പരിക്ക് സംഭവിച്ചിരിക്കുന്നത്. ഒരു നഴിസ് തന്റെ കൈ ഡ്രസ് ചെയ്യുന്ന ഒരു വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ഡ്രസിംഗിന് ശേഷം ടീടീ ഇഞ്ചക്ഷൻ കൂടി എടുത്ത മേഘന തന്നെ പ്രചരിച്ച എല്ലാ നഴിസിന്മാർക്കും നന്ദിയും പറയുന്നുണ്ട്.

കൂടുതൽ വാർത്തകൾ…