Malayali Live
Always Online, Always Live

നടിയുടെ കൂടെ നിൽക്കാതെ കൂറുമാറിയ സംഭവം; ദിലീപിനൊപ്പം ചേർന്നതിനെ കുറിച്ച് ഭാമ പറയുന്നത് ഇങ്ങനെ..!!

3,002

കൊച്ചിയിൽ പ്രമുഖ നടിക്ക് നേരെ ഉണ്ടായ വിഷയത്തിൽ കഴിഞ്ഞ ദിവസം മലയാളത്തിലെ പ്രിയ നടി ഭാമ കൂറുമാറിയിരുന്നു. നേരത്തെ നടിക്ക് അനുകൂല മൊഴി നൽകിയ താരം കോടതിയിൽ മൊഴി മാറ്റി പറയുക ആയിരുന്നു. തുടർന്ന് ഭാമയെ കൂറ് മാറിയത് ആയി പ്രഖ്യാപിക്കണം എന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടുകയും ചെയ്തു.

ഭാമയുടെ ഈ രീതിയിൽ ഉണ്ടായ നടപടി പ്രമുഖ നടിക്കും നടിക്ക് പിന്തുണായായി നിന്നവർക്ക് ഇടയിലും വലിയ ആഘാതം ആണ് ഉണ്ടാക്കിയത്. തുടർന്ന് ഭാമക്ക് എതിരെ കടുത്ത വിമർശനം ആണ് ഉണ്ടായത്. തുടർന്ന് ആരാധകരുടെ വിമർശനം രൂക്ഷം ആയപ്പോൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കമന്റ് ചെയ്യാൻ ഉള്ള ഓപ്ഷൻ താൻ ഓഫ് ആക്കിയിരിക്കുന്നു.

തുടർന്ന് തനിക്ക് എതിരെ ഉണ്ടായ മോശം കമന്റ് താരം പിൻവലിക്കുകയും ചെയ്തു. ഇപ്പോഴിതാ താരം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവം ആകുക ആണ്. സ്വന്തം ചിത്രം കണ്ണാടിയിൽ പ്രതിഫലിക്കുന്ന ഫോട്ടോ ആണ് താരം വിവാദങ്ങൾ അവസാനിച്ചപ്പോൾ ആദ്യം പോസ്റ്റ് ചെയ്തത്. അതോടൊപ്പം താരം കുറിച്ച് വാക്കുകളും ശ്രദ്ധേയം ആണ്.

യുദ്ധങ്ങൾ സൂക്ഷിച്ചു മാത്രം തിരഞ്ഞെടുക്കുക. ചിലപ്പോഴൊക്കെ ശരി ചെയ്യുന്നതിനേക്കാൾ മികച്ചത് സമാധാനം ആണെന്ന് ആയിരുന്നു താരം ഇൻസ്റ്റാഗ്രാം സ്റ്റാറ്റസ് ആയി കുറിച്ചത്. ശുഭാപ്തി വിശ്വാസത്തോടെ ഇരിക്കുക എന്നും ഭാമയുടെ സ്റ്റാറ്റസിൽ ഉണ്ട്.

2017 ൽ ഉണ്ടായ സംഭവത്തിൽ ഭാമ പിന്തുണയും ആയി രംഗത്ത് വന്നിരുന്നു. എന്റെ പ്രിയ സുഹൃത്തിനു എല്ലാ വിധ പിന്തുണയും ഇത് സമൂഹത്തിന് മുന്നിൽ എത്തിച്ച നടിയുടെ ധൈര്യത്തെ അടക്കം താരം പ്രകീർത്തിച്ചിരുന്നു.