Malayali Live
Always Online, Always Live

ദിലീപിന്റെ നായികയായി അരങ്ങേറിയ നടിമാർക്ക് ജീവിതത്തിൽ സംഭവിച്ചത്..!!

7,830

മലയാളത്തിൽ നടന്മാർ കാലങ്ങളോളം താരരാജാക്കന്മാരായി നിൽക്കുമ്പോഴും നായികമാരുടെ അഭിനയ കാലയളവ് വളരെ കുറവാണ് എന്ന് വേണം പറയാൻ. വിവാഹം കഴിഞ്ഞാൽ അഭിനയ ലോകത്തിൽ നിന്നും വിടപറയുന്നവർ ആണ് അധികവും.

വിജയപരാജയങ്ങൾ എന്നും നടിമാർക്ക് മുന്നിൽ വലിയ ചോദ്യ ചിഹ്നം ആകുമ്പോൾ നായക നടന്മാർക്ക് അത് അത്രത്തോളം ബാധകമല്ല എന്ന് തന്നെ വേണം പറയാൻ. മലയാളത്തിൽ ഏറ്റവും കൂടുതൽ വിജയം നേടിയ നടന്മാർക്കും തുടർച്ചയായ പരാജയങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്.

എന്നാൽ നടിമാർ അത്തരത്തിൽ ഉള്ള പരാജയങ്ങൾ അഭിമുഖീകരിക്കുമ്പോൾ സിനിമ ലോകത്തിൽ നിന്നും പിന്തള്ളപ്പെടുന്നു എന്ന് വേണം പറയാൻ. മോഹൻലാലും മമ്മൂട്ടിയും ദിലീപും ജയറാമും സുരേഷ് ഗോപിയും അടക്കം ഉള്ളവർ കഴിഞ്ഞ ഒട്ടേറെ വർഷങ്ങളായി അഭിനയ ലോകത്തു തുടരുമ്പോഴും അവർക്ക് നായികമാരായി ഒട്ടേറെ താരങ്ങൾ വന്നു പോയിക്കൊണ്ടേ ഇരുന്നു.

ദിലീപിന് നായികമാരായി അഭിനയ ലോകത്തിൽ തുടങ്ങിയവർ അവരുടെ ഇന്നത്തെ അവസ്ഥയെ കുറിച്ച് അറിയാം. അഭിനയ ലോകത്തിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ച ഒട്ടേറെ നടിമാർ അഭിനയ ലോകത്തിൽ ആദ്യം നായകനായി ലഭിച്ചത് ദിലീപിനെ ആണ്. ഇന്ന് മലയാളത്തിൽ ലേഡി സൂപ്പർ സ്റ്റാർ വിലസുന്ന മഞ്ജു വാര്യരും അതുപോലെ തന്നെ കാവ്യാ മാധവനും മീര നന്ദനും ഒക്കെ ആദ്യ ചിത്രത്തിൽ നായകനായി ലഭിച്ചത് ദിലീപിനെ ആയിരുന്നു.

ഈ പറക്കും തളിക എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയത് നിത്യ ദാസ് ആയിരുന്നു. നിത്യയുടെ ആദ്യം ചിത്രവും ഇത് തന്നെ ആയിരുന്നു. 2000 അഭിനയ ലോകത്തിൽ എത്തിയ താരം 2007 വരെ ആണ് അഭിനയ ലോകത്തിൽ തിളങ്ങിയത്. തുടർന്നു 2007 വിവാഹം കഴിച്ച താരം അഭിനയ ലോകത്തിൽ നിന്നും വിടപറഞ്ഞു. നടിയും നർത്തകിയുമായ ദിവ്യ ഉണ്ണി ആദ്യം നായിക ആയി എത്തിയത് ദിലീപ് ചിത്രത്തിൽ ആയിരുന്നു.

കല്യാണ സൗഗന്ധികം എന്ന ചിത്രത്തിൽ കൂടി നായികയായി അരങ്ങേറിയ ദിവ്യ സിനിമയിൽ സജീവം ആയി എങ്കിൽ കൂടിയും വിവാഹ ജീവിതത്തിൽ പരാജയങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അമേരിക്കൻ മലയാളിയായ സുധീർ ശേഖരൻ മേനോനെ 2002 ആയിരുന്നു ദിവ്യ ഉണ്ണി വിവാഹം കഴിക്കുന്നത്. തുടർന്നു ഇരുവരും അസ്വാരസ്യങ്ങൾ മൂലം വേർപിരിയുക ആയിരുന്നു.

2017 ആദ്യ ബന്ധം വേർപിരിഞ്ഞ ദിവ്യ 2018 അടുത്ത വിവാഹം കഴിച്ചു. ചദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കൂടി ദിലീപിന്റെ നായിക ആയി ആയിരുന്നു കാവ്യാ മാധവന്റെ നായിക ആയി ഉള്ള സിനിമ അരങ്ങേറ്റം. സിനിമകൾ വമ്പൻ വിജയങ്ങൾ ഒട്ടേറെ സ്വന്തമാക്കി എങ്കിൽ കൂടിയും സ്വകാര്യ ജീവിതത്തിൽ ദിവ്യ ഉണ്ണിയെ പോലെ തന്നെ രണ്ടു വിവാഹങ്ങൾ കഴിക്കേണ്ടി വന്നു കാവ്യാ മാധവനും.

ആദ്യ വിവാഹം 2009 കഴിച്ച കാവ്യ മാധവൻ വിവാഹം കഴിഞ്ഞ ഉടനെ ഭർത്താവ് നിഷാൽ ചന്ദ്രക്ക് ഒപ്പം വിദേശത്തേക്ക് പറന്നു. എന്നാൽ വെറും നാല് മാസങ്ങൾക്ക് ശേഷം വിവാഹ ബന്ധം തകരുകയും കാവ്യാ നാട്ടിലേക്ക് മടങ്ങുകയും അഭിനയ ലോകത്തിൽ വീണ്ടും സജീവം ആകുകയും ചെയ്തു. തുടർന്നു 2011 വിവാഹ മോചനം നേടിയ കാവ്യാ 2016 നടൻ ദിലീപിനെ വിവാഹം ചെയ്യുകയും ചെയ്തു. അഭിനയ ലോകത്തിൽ നിന്നും പൂർണ്ണമായും പിന്മാറിയ കാവ്യ ഇപ്പോൾ മികച്ച കുടുംബിനിയായി ജീവിതം തുടർന്നു.

ദിലീപിന്റെ നായിക ആയി അരങ്ങേറ്റം കുറിച്ച മറ്റൊരു താരം ആണ് മഞ്ജു വാര്യർ. സല്ലാപം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു മഞ്ജുവിന്റെ നായിക ആയി ഉള്ള അരങ്ങേറ്റം. തുടർന്ന് വളരെ കുറച്ചു ചിത്രങ്ങൾ ചെയ്തപ്പോഴേക്കും ദിലീപുമായി പ്രണയത്തിൽ ആയ മഞ്ജു ദിലീപിനെ വിവാഹം കഴിക്കുകയും സിനിമ ലോകത്തിൽ നിന്നും വിടപറയുകയും ആയിരുന്നു.

എന്നാൽ മഞ്ജുവിന്റെയും കുടുംബ ജീവിതത്തിന്റെ ക്ലൈമാക്സ് അത്ര സുഖകരം ആയിരുന്നില്ല എന്ന് വേണം പറയാൻ. 1998 ൽ ദിലീപിനെ വിവാഹം കഴിച്ച മഞ്ജു 2014 ൽ വേര്പിരിയുക ആയിരുന്നു. എന്നാൽ ഇന്ന് സജീവമായി മഞ്ജു സിനിമ ലോകത്തിൽ ഉണ്ട്.