Malayali Live
Always Online, Always Live

ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു; വിശദാംശങ്ങൾ ഇങ്ങനെ..!!

3,933

ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടു. ദേശിയ പാതയിൽ തുറവൂർ ജംഗ്ഷനിൽ വെച്ച് ഇന്നലെ രാത്രി പതിനൊന്നരയോടെ ആണ് സംഭവം. വിജയിയുടെ കാര് മറ്റൊരു കാറും തമ്മിൽ കൂട്ടി ഇടിക്കുക ആയിരുന്നു.

തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സുഹൃത്തുമായി കാറിൽ പോകുന്നതിനിടെ റോഡിന് കുറുകെ വന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ഇരുകാറുകളുടെയും മുൻഭാഗം തകർന്നിട്ടുണ്ട്. ഇരു കാറുകളും കൂട്ടി ഇടിച്ചു എങ്കിൽ കൂടിയും വാഹന ത്തിൽ ഉള്ള ആർക്കും പരിക്കുകൾ ഇല്ല.