Malayali Live
Always Online, Always Live

തുണിയുടുത്ത് ലൈക്ക് വാങ്ങടി; 10 ലക്ഷം ആളുകൾ കണ്ട തന്റെ ഡാൻസിൽ മോശം കമന്റ്; പൊളിച്ചടുക്കി അനാർക്കലി മരിക്കാർ..!!

2,475

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി വിനീത് ശ്രീനിവാസന്റെ നിർമാണത്തിൽ എത്തിയ ചിത്രം ആയിരുന്നു ആനന്ദം. എൻജിനീയറിങ് വിദ്യാർഥികൾ യാത്ര പോകുന്നതും അവിടെ നടക്കുന്ന പ്രണയവും ഒക്കെ പറഞ്ഞ ചിത്രം മികച്ച വിജയം നേടിയിരുന്നു. ഈ ചിത്രത്തിൽ കൂടി ഒരുപിടി മികച്ച താരങ്ങളെ ആണ് മലയാള സിനിമക്ക് ലഭിച്ചത്.

അതിലൊരാൾ ആണ് അനാർക്കലി മരിക്കാർ. ആനന്ദത്തിന് ശേഷം ആസിഫ് അലിയുടെ നായികയായി മന്ദാരം എന്ന ചിത്രത്തിൽ എത്തി എങ്കിൽ കൂടിയും ചിത്രം വമ്പൻ പരാജയമായി മാറിയതോടെ താരം തിരഞ്ഞെടുക്കപ്പെടുന്ന വല്ല വേഷങ്ങളിലേക്ക് മാറി എന്ന് വേണം പറയാൻ. പാർവതിക്ക് ഒപ്പം ഉയരെയിലും അതുപോലെ വിമാനത്തിലും ശ്രദ്ധിക്കപ്പെടുന്ന സഹനടിവേഷം ആയിരുന്നു അനാർക്കലി ചെയ്തത്.

കൊറോണ കാലമായതോടെ ആണ് അനാർക്കലിയുടെ അഭിനയത്തിൽ നിന്നും മോഡൽ എന്ന മുഖം കൂടി പ്രേക്ഷകർ കൂടുതൽ കണ്ടു തുടങ്ങിയത്. താരത്തിന്റെ ഓരോ ഫോട്ടോസും വമ്പൻ ജനശ്രദ്ധ നേടി എന്ന് തന്നെ വേണം പറയാൻ. ഫോട്ടോഷൂട്ടുകൾ നടത്തുന്ന താരം ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം റീൽസിൽ ഷെയർ ചെയ്ത വീഡിയോ ആദ്യമായി 10 ലക്ഷം ആളുകൾ കണ്ടതിന്റെ സന്തോഷം ഇൻസ്റ്റാഗ്രാം സ്റ്റോറി വഴി അറിയിച്ചത്.

നിക്കറും ബനിയനുമിട്ട ഡാൻസ് ബെല്ലി ഡാൻസിനോട് ഉപമിക്കുന്ന ഒന്നായിരുന്നു. ഇപ്പോൾ തന്റെ വീഡിയോ 10 ലക്ഷം ആളുകൾ കണ്ടു എങ്കിൽ കൂടിയും പോസ്റ്റിൽ വന്ന തെറി വിളിക്കും മോശം കമന്റ് കൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ്. വീട്ടിൽ ചുമ്മാ ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന നിന്റെ ഒക്കെ നിലവാരം എവിടെ പോയി എന്ന് ഇതിൽ നിന്നും മനസിലാക്കാൻ കഴിയുമെന്ന് അനാർക്കലി പറയുന്നു.

അതിൽ ഒരുത്തൻ കമന്റ് ചെയ്തിരിക്കുന്നത് തുണി ഇട്ടിട്ട് ലൈക്ക് മേടിക്കടി എന്നാണ് ഞാൻ തുണി ഇട്ടട്ടില്ല എങ്കിൽ ലൈക്ക് ചെയ്യണ്ടഹേ. എന്റെ ഫോട്ടോസ് വീഡിയോ ഒന്നും ലൈക്ക് ചെയ്യേണ്ട.. എനിക്ക് നിർബന്ധം ഇല്ല. പിന്നെ ഞാൻ ഹോട്ട് ആയി വരുന്നത് ഫോളോവേർസ് കൂട്ടാൻ ആണോ എന്ന്. അതെ അതിന് തന്നെ ആണ് എന്ന് അനാർക്കലി പറയുന്നു.