Malayali Live
Always Online, Always Live

ബോൾഡ് ഫോട്ടോഷൂട്ടുകളിൽ തന്റേതായ ഇടംനേടിയ മലയാളി; മോഡലിംഗ് രംഗത്ത് 8 വർഷത്തെ പരിചയ സമ്പത്ത്; ആരാണ് നേഹ റോസ് എന്നറിയാം..!!

3,646

വസ്ത്രത്തിന്റെ നീളം അൽപ്പം കുറഞ്ഞാൽ നെറ്റി ചുളിക്കുന്നവർ ആണ് മലയാളികൾ. ആ മലയാളികളുടെ ചിന്താഗതികൾ തിരുത്തി കൊണ്ട് ഒരു തിരുവല്ലാക്കാരി പെൺകുട്ടി മോഡലിംഗ് രംഗത്തേക്ക് എത്തുന്നു. സാധാരണയുള്ള പരസ്യ മോഡലിങ്ങിൽ ഫോട്ടോഷൂട്ടുകളിൽ നിന്നും വിഭിന്നമായി മികച്ച ബോൾഡ് ആൻഡ് ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ഒരു പെൺകുട്ടി.

ഇന്ന് ആ താരം മോഡലിങ്ങിൽ കൊടുമുടികൾ കീഴടക്കി സൂപ്പർ താര ചിത്രങ്ങളുടെ അടക്കം ഭാഗമായി മാറി കഴിഞ്ഞു. നേഹ റോസ്. നേഹ ഇന്ന് തിരക്കുള്ള ഒരു മോഡൽ ആണ്. സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വിലയുള്ള മോഡലിംഗ് താരങ്ങളിൽ ഒരാൾ. ഒരു കാലത്ത് തനിക്ക് നേരെ മുഖം തിരിച്ചവർക്ക് മുന്നിൽ അവഗണിച്ചവർക്ക് മുന്നിൽ കൃത്യമായ നേട്ടങ്ങളിൽ കൂടി തന്റേതായ ഇടം നേടിക്കഴിഞ്ഞു.

മോഡലിംഗ് ആയിരുന്നു നേഹയുടെ യഥാർത്ഥ സ്വപനം എങ്കിൽ കൂടിയും അതിലേക്കു ഉള്ള വഴികൾ കഠിനമായിരുന്നു. ഒരു യാഥാസ്ഥിക കുടുംബത്തിൽ ജനിച്ച നേഹ ആദ്യം നേടിയത് ഉന്നത വിദ്യാഭ്യാസം തന്നെ ആയിരുന്നു. എംബിഎ പൂർത്തിയാക്കി നേഹ ബംഗളൂരിൽ മൾട്ടി നാഷണൽ കമ്പനിയിൽ എച്ച് ആർ എക്സിക്യൂട്ടീവ് ജോലി ചെയ്തു. ഒരു കമ്പനിയിൽ ആണ് മൂന്നോളം കമ്പിനിയിൽ നേഹ ജോലി ചെയ്തു.

അവിടെ നിന്നും ആയിരുന്നു താരം മോഡലിംഗ് രംഗത്തെക്ക് എത്തുന്നത്. ജോലി ചെയ്തു നല്ല പണം വന്നിരുന്ന താരം ആദ്യ കാലങ്ങളിൽ ജോലിക്ക് ഒപ്പം തന്നെ ആയിരുന്നു മോഡലിംഗ് കൊണ്ട് നടന്നിരുന്നത്. എന്നാൽ മോഡലിംഗ് എന്ന ഭ്രാന്ത് തലയിലേക്ക് കയറിയതോടെ ജോലി രാജിവെച്ചു നേഹ പൂർണ്ണമായും മോഡലിംഗ് മതി എന്ന് തീരുമാനിക്കുക ആയിരുന്നു.

എന്നാൽ 8 വർഷങ്ങൾക്ക് മുന്നേ മോഡലിംഗ് രംഗത്തേക്ക് കടന്നു വന്നപ്പോൾ അവസരങ്ങളെക്കാൾ കൂടുതൽ പ്രതിസന്ധികളും പ്രതിബന്ധങ്ങളും ആയിരുന്നു മുന്നിൽ. അവസരങ്ങൾ അന്വേഷിച്ചു അലഞ്ഞപ്പോൾ പലരും മുഖം തിരിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ വന്നപ്പോൾ സഹായിച്ചത് അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. തുടർന്ന് ചെറിയ ഫാഷൻ ഷോകൾ ചെയ്തായിരുന്നു തുടക്കം.

തുടർന്ന് 2013 ൽ മിസ് ബാംഗ്ലൂർ സൗന്ദര്യ മത്സരത്തിൽ ഫൈനലിസ്റ്റ് ആയി. അതുതന്നെ ആയിരുന്നു നേഹ റോസ് എന്ന താരത്തിന്റെ മോഡലിംഗ് രംഗത്തിന്റെ ഉയർച്ചയിലേക്ക് ഉള്ള ആദ്യ കാൽ വെപ്പ്. ഇതോടെ നിരവധി ഫാഷൻ ഷോകൾ പരസ്യങ്ങൾ എന്നിവ നേഹക്ക് ലഭിച്ചു തുടങ്ങി. ഇന്ത്യൻ ഫാഷൻ ലോകം അറിയുന്ന താരം ആയി മാറിയ നെഹക്ക് നിരവധി പരസ്യ ചിത്രങ്ങളും ഫാഷൻ ഷോകളും ഹ്രസ്വ ചിത്രങ്ങളും അടക്കം ലഭിച്ചു കഴിഞ്ഞിരുന്നു. എന്നാൽ മോഡലിംഗ് രംഗത്ത് പറന്നുയരുമ്പോൾ ആണ് നിർഭാഗ്യം അപകടത്തിന്റെ രൂപത്തിൽ എത്തുന്നത്.

ഒരു ഫാഷൻ ഷോക്ക് ഇടയിൽ ആണ് ബാക് സ്റ്റേജിൽ നിന്നും വീണു അപകടം ഉണ്ടാകുന്നത്. തുടർന്ന് ഡോക്ടറുടെ നിർദേശ പ്രകാരം നാല് മാസം മോഡലിംഗ് രംഗത്ത് നിന്ന് പൂർണ്ണമായും പിന്മാറി. തുടർന്ന് ദുരിതങ്ങൾക്ക് പുറകെ ദുരിതങ്ങൾ നേഹയെ വിടാതെ പിൻതുടരുന്ന കാലം ആയിരുന്നു പിന്നീട്. സുഹൃത്തിന്റെ അശ്രദ്ധമൂലം ഇടത് കണ്ണിന് മാരകമായ പരിക്കുകൾ ഉണ്ടായി. വീണ്ടും മാസങ്ങളോളം അടച്ചിട്ട മുറിയിൽ ആയിരുന്നു നേഹ.

അന്നുവരെ കഷ്ടപ്പെട്ട് നേടിയത് എല്ലാം കാലിന്റെ അടിയിൽ നിന്നും മൺതരികൾ ഇളകി പോകുന്നത് പോലെ.. താൻ കഷ്ടപ്പെട്ട് നേടിയത് പോലും കൈവിട്ട് പോകുന്നത് പോലെ തോന്നിയ നിമിഷങ്ങൾ. പിന്നീട് വീണ്ടും ഫാഷൻ ലോകത്തിൽ നിന്നും ഇടവേളയുടെ കാലം ആയിരുന്നു. വീണ്ടും എച്ച് ആർ ജോലിയിൽ തിരികെ കയറിയ നേഹക്ക് മനസ്സിൽ ഫാഷൻ മാത്രം ആയിരുന്നു ലക്ഷ്യം. അതുകൊണ്ടു തന്നെ ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റത് പോലെ നേഹ വീണ്ടും ഫാഷൻ ലോകത്തിൽ പൂർവാധികം ശക്തിയായി തിരിച്ചെത്തി.

നേഹ എന്ന മലയാളി മോഡൽ കേരളത്തിലെ ഒട്ടേറെ മോഡലുകളിൽ നിന്നും ഏറെ വ്യത്യസ്തമായ മേഖല തന്നെ ആണ് തിരഞ്ഞെടുത്തത്. പലരും സങ്കോചത്തോടെ മാത്രം കാണുന്ന കോണ്ടം പരസ്യത്തിൽ നേഹ തിളങ്ങി. ഒന്ന് ഒട്ടേറെ താരങ്ങൾ ബിക്കിനി ഫോട്ടോ ഷൂട്ടുകൾ ചെയ്യാൻ തയ്യാറായി വരുന്നുണ്ട് എങ്കിൽ കൂടിയും 2012 കാലം മുതൽ ബോൾഡ് ഫോട്ടോസ് ചെയ്യാൻ മടികാണിക്കാത്ത ആൾ ആണ് എല്ലാം തികഞ്ഞ മോഡൽ ആയിരുന്നു നേഹ റോസ്.

അത് തന്നെ ആണ് നേഹയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത ആക്കിയതും വിജയ കൊടുമുടികൾ കീഴടക്കാൻ പ്രാപ്ത ആക്കിയതും. ഇപ്പോഴിതാ മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലേക്കും കടന്നിരിക്കുക ആണ് നേഹ എന്ന വിസ്മയ സുന്ദരി. മമ്മൂട്ടി നായകനായി എത്തിയ വൺ എന്ന ചിത്രത്തിൽ നേഹ എത്തുന്നുണ്ട്.

വെബ് സീരീസുകളിലും ഹ്രസ്വ ചിത്രങ്ങളിലും അഭിനയ പാടവം തെളിയിച്ച ശേഷം ആയിരുന്നു നേഹ ബിഗ് സ്ക്രീനിലേക്ക് എത്തുന്നത്. ഇൻസ്റ്റാഗ്രാമിൽ അടക്കം വലിയ ആരാധക പിന്തുണ ഉള്ള താരം നെഗറ്റീവ് കമെന്റുകൾക്ക് എതിരെ മുഖം തിരിക്കുക ആണ് പതിവ്. തനിക്ക് നേരെയുള്ള മോശം കമന്റ് വരെ തനിക്ക് കൂടുതൽ ഊർജം നൽകി കൂടുതൽ മുന്നോട്ട് നയിക്കാൻ ശക്തി നൽകുന്നത് ആണെന്ന് നേഹ പറയുന്നു. മലയാളം സിനിമ മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ വലിയ നായിക ആയി മാറാൻ കഴിവുള്ള താരം ആണ് നേഹ റോസ്.