Malayali Live
Always Online, Always Live

ഭാഗ്യലക്ഷ്മി ഉൾപ്പെടെ ഉള്ളവർ മാന്യമായ ജീവിത രീതിയില്ല; മോഹൻലാലിന്റെ രാഷ്ട്രീയം ഇങ്ങനെ; പി സി ജോർജ്ജ്..!!

3,337

കേരളക്കരയിൽ വിവാദ വിഷയങ്ങളിൽ അടക്കം തന്റെ സ്വ സിദ്ധമായ ശൈലിയിൽ വിവാദങ്ങൾ വകവെക്കാതെ മറുപടി നൽകുന്ന ആൾ ആണ് പൂഞ്ഞാർ എം എൽ ഏ കൂടി ആയ പിസി ജോർജ്ജ്. അദ്ദേഹം ഇപ്പോൾ കേരളത്തിൽ നടക്കുന്ന സമകാലിക വിഷയങ്ങളെ കുറിച്ച് പ്രതിപാദിച്ചു കൊണ്ട് നടത്തിയ അഭിമുഖം ആണ് വൈറൽ ആകുന്നത്.

ഓൺലൈൻ മലയാളി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് വിജയ് പി നായർ വിഷയത്തിൽ അടക്കം പി സി തുറന്നടിച്ചത്. ഭാഗ്യ ലക്ഷ്മി അടക്കം ഉള്ള ആളുകൾ മാന്യമായ ജീവിത ശൈലി ഉള്ള സ്ത്രീ അല്ല എന്നും അത് തനിക്ക് വ്യക്തമായി അറിയാം എന്നും പിസി ജോർജ്ജ് പറയുന്നു. വിജയ് പി നായർ വിഷയത്തിൽ ഭാഗ്യ ലക്ഷ്‌മിയും സംഘവും ചെയ്തത് ശരിയായില്ല എന്നും അവനു രണ്ടു അടി കൊടുത്തു എങ്കിൽ താൻ അവരെ അഭിനന്ദനം നടത്തിയേനെ എന്നും എന്നാൽ അവർ ചെയ്തത് എന്താണ് അവന്റെ ദേഹത്ത് കരിയോയിൽ ഒഴിക്കുന്നു അതുപോട്ടെ യാതൊരു മടിയും ഇല്ലാതെ അവന്റെ യനനേന്ദ്രിയത്തിൽ കേറി പിടിക്കുകയും കോരിയെണ്ണം തേക്കുകയും ഒക്കെ ചെയ്യുന്നു എന്ന് പറയുമ്പോൾ എന്താണ് അതിനൊക്കെ പറയുക എന്ന് പിസി ചോദിക്കുന്നു.

രാവിലെ പരാതി കൊടുത്താൽ ഉച്ചക്ക് തീരുമാനം ഉണ്ടാക്കുന്നതാണോ കേരള പോലീസിന്റെ പണി എന്ന് കൂടി അദ്ദേഹം ചോദിക്കുന്നു. അതോടൊപ്പം മോഹൻലാലിൻറെ രാഷ്ട്രീയ അനുഭവം തനിക്ക് അറിയാം എന്നും അദ്ദേഹം പറയുന്നു. അഭിമുഖത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ..