Malayali Live
Always Online, Always Live

പെണ്ണിന് ആവശ്യമുള്ളത് അവളിൽ തന്നെയുണ്ട്; ഇല്ലെന്ന് പഠിക്കുന്നത് ലോകം; അമല പോൾ പറയുന്നു..!!

3,563

തെന്നിന്ത്യൻ സിനിമ ലോകത്തിൽ വലിയ ആരാധകർ ഉള്ള താരങ്ങളിൽ ഒരാൾ ആണ് അമല പോൾ. മലയാളത്തിൽ നിന്നും അഭിനയ ലോകത്തിൽ എത്തിയ താരം ശ്രദ്ധ നേടിയത് തമിഴിൽ ആയിരുന്നു. തമിഴിൽ വമ്പൻ വിജയ ചിത്രങ്ങൾ നേടിയ താരം ഭാഗ്യനായികായി മാറിയിരുന്നു. തുടർന്ന് സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ച താരം തമിഴിലെ പ്രമുഖ സംവിധായകൻ വിജയിയുടെ പ്രണയത്തിൽ ആകുകയും വിവാഹം കഴിക്കുകയും വേർപിരിയുകയും ചെയ്തിരുന്നു.

താരം സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധ നൽകാറുണ്ട്. അത്തരത്തിൽ പങ്കു വെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. വേറിട്ട വേഷങ്ങൾ അതിനൊപ്പമുള്ള അഴകും ആണ് അമലയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. മലയാളി ആണെങ്കിൽ കൂടിയും അമല കൂടുതൽ തിളങ്ങിയത് തമിഴിൽ ആയിരുന്നു.

വിവാദങ്ങൾ നോക്കാതെ തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ മടിയില്ലാത്ത താരം കൂടി ആണ് അമല പോൾ. കുട്ടി നിക്കറിൽ പുത്തൻ ഫോട്ടോസുമായി ആണ് അമല ഇപ്പോൾ സോഷ്യൽ മീഡിയയിൽ തിളങ്ങുന്നത്. മൂന്നു ഫോട്ടോകൾ വെള്ള ടോപ്പിലും കുട്ടി നിക്കറിലും ഷെയർ ചെയ്തപ്പോൾ അതിൽ ഒന്നിൽ താരം ഇങ്ങനെ കുറിച്ചു..

മറ്റുള്ളവർ‌ക്കുള്ളിൽ‌ ഞാൻ‌ വീടിനായി തിരയുന്നത് നിർ‌ത്തുകയും വീടിനുള്ളിലെ വീഴ്ചകൾ‌ ഉയർ‌ത്തുകയും ചെയ്തപ്പോഴാണ് ഒരു മനസ്സിനും ശരീരത്തിനും ഇടയിലുള്ളതിനേക്കാൾ‌ കൂടുതൽ‌ വേരുകൾ‌ ഇല്ലെന്ന്‌ ഞാൻ‌ കണ്ടെത്തിയത്..

അടുത്തതിൽ.. ഒരു സ്ത്രീ പഠിക്കേണ്ട ഏറ്റവും വലിയ പാഠമെന്താണ് ആദ്യ ദിവസം മുതൽ അവൾക്ക് ആവശ്യമായതെല്ലാം അവൾക്കുള്ളിൽ തന്നെ ഉണ്ടായിരുന്നു അത് അവൾക്ക് ബോധ്യപ്പെടാത്ത ഒരു ലോകമാണ്..

അടുത്തതിൽ.. നിങ്ങളെത്തന്നെ എങ്ങനെ സ്നേഹിക്കുന്നുവെന്നത് നിങ്ങളെ സ്നേഹിക്കാൻ മറ്റുള്ളവരെ എങ്ങനെ പഠിപ്പിക്കുന്നു എന്നതാണ്.. അമല പോൾ കുറിച്ചു..