Malayali Live
Always Online, Always Live

യുവ നടൻ ടോവിനോ തോമസ് ഐസിയുവിൽ; ചിത്രീകരണത്തിനിടെ പരുക്ക്..!!

5,933

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയ യുവ താരം ടോവിനോ തോമസ് ചിത്രീകരണ സമയത്ത് ഉണ്ടായ അപകടത്തെ തുടർന്ന് ഐ സി യുവിൽ പ്രവേശിപ്പിച്ചു.

കയ്യടി നേടിയ ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ടോവിനോ ശ്രദ്ധ നേടുന്നത് എന്ന് നിന്റെ മൊയിദീൻ എന്ന ചിത്രത്തിൽ കൂടി ആയിരിന്നു. ഒരു മെക്സിക്കൻ അപാരത മയാനദി ഗോദ തുടങ്ങി ലൂസിഫറിൽ മോഹൻലാലിനൊപ്പം ചെയ്ത വേഷം എല്ലാം ശ്രദ്ധ നേടിയിരുന്നു.

മിന്നൽ മുരളി കള എന്നി ചിത്രങ്ങൾ ആണ് ഇപ്പോൾ ചിത്രീകരണം നടക്കുന്നത്. ഇതിൽ അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ ഇബിലീസ് തുടങ്ങി ചിത്രങ്ങൾക്ക് ശേഷം വി എസ് രോഹിത് സംവിധാനം ചെയ്യുന്ന കള എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ടോവിനോക്ക് പരിക്ക് ഏറ്റത്.

സംഘട്ടനം ചിത്രീകരണം നടത്തുന്നതിന് ഇടയിൽ ആണ് പരിക്കേറ്റത്. വയറിന് സാരമായ പരിക്കുകൾ ഏറ്റ ടോവിണോയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ആന്തരിക രക്ത സ്രാവം കണ്ടെത്തിയിട്ടുണ്ട്.

തുടർന്ന് താരത്തിനെ ഐ സി യുവിൽ നിരീക്ഷണത്തിൽ ആക്കിയിരിക്കുക ആണ്. രണ്ടു ദിവസങ്ങൾക്കു മുന്നേ പിറവത്ത് ഉള്ള ഷൂട്ടിംഗ് സെറ്റിൽ വെച്ചാണ് വയറിന് പരിക്ക് ഏൽക്കുന്നത്. ദിവ്യ പിള്ള ആണ് ചിത്രത്തിൽ ടോവിനോയുടെ നായിക.