Malayali Live
Always Online, Always Live

ഇതാണ് എന്റെ ജന്മദിന സമ്മാനം; കിടിലൻ ഫോട്ടോസുമായി സാനിയ ഇയ്യപ്പൻ..!!

2,686

ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തുകയും തുടർന്ന് അവിടെ നിന്നും അഭിനയ ലോകത്തിലേക്ക് ചേക്കേറുകയും ചെയ്ത താരം ആണ് സാനിയ ഇയ്യപ്പൻ. ബാല്യകാല സഖി എന്ന ചിത്രത്തിൽ ഇഷ തൽവാറിന്റെ ബാല്യകാലം അഭിനയിച്ചാണ് അഭിനയ ലോകത്തേക്ക് എത്തുന്നത്.

ക്വീൻ എന്ന ചിത്രത്തിൽ കൂടി നായികയായി എത്തിയ താരം തുടർന്ന് പ്രേതം 2 ചിത്രത്തിലും നായികയായി എത്തി. ലൂസിഫർ എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിൽ എത്തിയ താരം ഏറെ ശ്രദ്ധ നേടി. എല്ലാ കാര്യത്തിലും തന്റെതായ നിലപാട് വ്യക്തമാക്കുന്ന താരമാണ് സാനിയ.

സൈബർ ആക്രമണങ്ങൾ നേരിട്ടല്ലെങ്കിലും അതിലൊന്നും തളരാതെ വളരെ ബുദ്ധിപൂർവ്വം പ്രതികരിച്ചിരുന്നു സാനിയ. തന്റെ സൗന്ദര്യം നിറഞ്ഞ ചിത്രങ്ങൾ എന്നും ആരാധകർക്ക് ആയി പങ്കു വെക്കാറുണ്ട് സാനിയ.

അത്തരത്തിൽ ഉള്ള ചിത്രങ്ങൾ ആരാധകർ ഇരു കയ്യും നീട്ടി ആണ് സ്വീകരിക്കാറുള്ളത്. ബിക്കിനിയിൽ കടപ്പുറത്ത് നിൽക്കുന്നതുമായ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. ഹാപ്പി ബർത്ത് ഡേ മീ എന്നാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.