Malayali Live
Always Online, Always Live

ആഹാരം പോലെ അത്യാവശ്യമാണ് കാമവും; വിദ്യ ബാലന്റെ വാക്കുകൾ..!!

3,973

പാരമ്പര്യം കൊണ്ട് താരരാജാക്കാന്മാർ വാഴുന്ന ബോളിവുഡ് സിനിമ ലോകത്തിൽ യാതൊരു പാരമ്പര്യവും ഇല്ലാതെ നടിയായി എത്തി സൂപ്പർ താരമായി വളർന്ന ആൾ ആണ് വിദ്യ ബാലൻ. ദേശിയ അവാർഡ് വരെ നേടിയ താരത്തിനോളം അഭിനയ മികവും താരമികവും ഉള്ള മറ്റൊരു താരം ഇല്ല എന്ന് വേണം പറയാൻ.

എന്നാൽ വിദ്യ എന്ന താരം എത്തിയ വഴികൾ കഠിനമുള്ളത് തന്നെ ആയിരുന്നു. ഭാഗ്യമില്ലാത്ത നടി എന്ന് മുദ്രകുത്തിയ ഇടത്തുനിന്നും മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ താരമായി മാറി വിദ്യാബാലൻ. മികച്ച അഭിനയം കൊണ്ട് മാത്രമല്ല സ്വന്തം നിലപാടുകൾ കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് താരം.

മനസ്സിലുള്ളത് വെട്ടിത്തുറന്ന് പറയാൻ യാതൊരു മടിയും ഇല്ലാത്ത താരമാണ് വിദ്യ ബാലൻ. അങ്ങനെ തുറന്നു പറഞ്ഞ പല കാര്യങ്ങളും ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ വിദ്യ ബാലൻ ഭാരതീയ സംസ്കാരത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്.

വിശപ്പ് പോലെ തന്നെ മനുഷ്യന് അത്യാവശ്യമായ ഒരു വികാരം തന്നെയാണ് ലൈം..ഗികത എന്നാൽ അതിനെ കുറിച്ച് തുറന്നു സംസാരിക്കാൻ നമ്മുടെ നാട്ടിലുള്ള ആളുകൾ തയ്യാറാകുന്നില്ല. മനുഷ്യന്റെ മറ്റൊരു വിഷപ്പായ ഈ വിഷയത്തെക്കുറിച്ച് എന്തുകൊണ്ട് തുറന്നു പറയാൻ ആളുകൾ മടിക്കുന്നു എന്ന് വിദ്യാ ബാലൻ അഭിമുഖത്തിൽ പറയുന്നു.

വിവാഹ ബന്ധത്തിന് ശേഷം മാത്രമേ ലൈം..ഗിക ബന്ധത്തിൽ ഏർപ്പെടാവൂ എന്ന ഭാരതീയ സംസ്കാരം തെറ്റാണെന്ന് തരത്തിലാണ് താരം അഭിമുഖത്തിൽ പറഞ്ഞത്. വിദ്യാബാലന്റെ ആഭിമുഖം ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു. താരം പറഞ്ഞ കാര്യങ്ങൾ അനുകൂലിച്ചും പ്രതികൂലിച്ചും ഒരുപാടുപേർ രംഗത്ത് എത്തിയിട്ടുണ്ട്.

2011 ൽ ഡേർട്ടി പിക്ചർ എന്ന സിനിമയിലെ ഗംഭീര പ്രകടനത്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ആദ്യം ലഭിച്ചത്. ഇതിനു പുറമേ ആറ് ഫിലിം ഫെയർ അവാർഡുകൾ നേടിയിട്ടുള്ള താരം മലയാളം തമിഴ് തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ ഉറുമി എന്ന ചിത്രത്തിലൂടെയാണ് വിദ്യാബാലൻ ആദ്യമായി മലയാള സിനിമയിൽ എത്തുന്നത്.