Malayali Live
Always Online, Always Live

കാമുകിയെ വിവാഹം കഴിക്കാനിരിക്കെ അവളുടെ അമ്മ ഗർഭിണിയായി; ആദ്യ പ്രണയത്തെ കുറിച്ച് തരികിട സാബു..!!

3,500

ബിഗ് ബോസ് സീസൺ 1 ൽ വിജയിച്ചതോടെ തരികിട സാബു മലയാളത്തിൽ കൂടുതൽ ശ്രദ്ധ നേടുന്ന അഭിനേതാവ് ആയി മാറി. നെഗറ്റീവ് വേഷങ്ങളിൽ അടക്കം മിന്നും താരം ആയി മാറിയ സാബുവിന് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളും ഉണ്ട്. തരികിട എന്ന ഷോയിൽ കൂടി ശ്രദ്ധ നേടിയതോടെ ആണ് സാബുവിന് തരികിട സാബു എന്ന പേര് ലഭിക്കുന്നത്. ബിഗ്‌ബോസിൽ വിജയിയായ ശേഷം അപ്രത്യക്ഷമായ സാബു ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

വർഷങ്ങളായി പ്രണയിച്ച പെണ്കുട്ടിയെ രജിസ്റ്റർ വിവാഹം ചെയ്യാൻ തീരുമാനിച്ച സമയത്താണ് കാമുകിയുടെ അമ്മ ഗര്ഭിണിയാണെന്ന് അറിയുന്നത്. അതിന്റെ പേരിലാണ് ആ പ്രണയബന്ധം അവസാനിപ്പിച്ചതെന്നും സാബു പറയുന്നു. സാബു വക്കീൽ ജോലി ഉപേക്ഷിച്ചാണ് സിനിമയിൽ സജീവമാകുന്നത്.

അതിനിടെ ദുബായിലും ജോലി നോക്കിയിരുന്നു. കലാഭവൻ മണി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് സാബുവിന്റെ പേര് ഉയർന്നു വന്നിരുന്നു. മോഹൻലാലിലെ പട്ടിയോട് ഉപമിച്ചതും വിവാദമായിരുന്നു.