Malayali Live
Always Online, Always Live

ഫോട്ടോഷൂട്ടും ഒരു കലയാണ്; ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ലൈക്കിനും ഫോളോവേഴ്‌സിനും വേണ്ടിയാണ് എന്ന് പറയുന്നവരുണ്ട്; മോഡലിംഗ് പാഷനാണ്; നല്ല സിനിമകളിൽ അഭിനയിക്കണം; നടാഷ പറയുന്നു..!!

5,307

സിനിമ എന്നത് ആരും മോഹിക്കുന്ന ഒരിടം തന്നെ ആണെങ്കിൽ തന്നെയും കൊതിക്കുന്നവർക്കെല്ലാം അവിടെ എത്താൻ കഴിയണം എന്നൊന്നും ഇല്ല. ചില ആ മോഹവുമായി ജീവിക്കുകയും ജീവിതം തുടരുകയും ചെയ്യും.

അഭിനയ ലോകത്തിൽ എന്തൊക്കെ ചെയ്താലും അത് അഭിനയം ആണെന്ന് പറയുമ്പോൾ മറ്റുള്ളവയെ നിശിതമായി വിമർശിക്കുന്ന ഉൾക്കൊള്ളാൻ കഴിയാത്ത ഒരു സമൂഹം ഇന്ന് നമ്മുടെ ഇടയിൽ ഉണ്ട്. മോഡലിംഗ് എന്നത് മെലിഞ്ഞവർക്കും വെളുത്തവർക്കും മാത്രം ഉള്ളതാണ് എന്ന് ഇന്നും വിശ്വസിക്കുന്ന കുറെ ആളുകൾ ഉണ്ട്.

വിദ്യാഭ്യാസം അറിവും വിവരവും എല്ലാം ഉണ്ടായാൽ കൂടിയും അതോടൊപ്പം മനസ്സ് മുരടിച്ച ചില ആളുകൾ. എന്നാൽ മോഡൽ എന്നത് പാഷൻ ആയി കൊണ്ട് നടക്കുന്ന ആളുകൾ നമുക്ക് ഇടയിൽ ഒത്തിരി ഉണ്ട്. ഇന്ന് ഫോട്ടോഷൂട്ടുകളുടെ കാലം ആണ്. അത് നമ്മുടെ നാട്ടിലും അംഗീകരിക്കാൻ ആളുകൾ ഏറെയുണ്ട് താനും.

എന്നാൽ താൻ തിഞ്ഞെടുക്കുന്ന മേഖലയിൽ ചങ്കൂറ്റത്തോടെ തുടരാൻ ശ്രമിക്കുന്ന ആളുകളും നമുക്ക് ഇടയിൽ ഉണ്ട്. അത്തരത്തിൽ ഉള്ള ആണ് ഇന്ന് ഇൻസ്റ്റഗ്രമിൽ അടക്കം ഏറെ ശ്രദ്ധ നേടുന്ന നടാഷ. അനുപമ എന്നാണ് യഥാർത്ഥ പേര് എങ്കിൽ കൂടിയും മോഡലിംഗ് ലോകത്തിലേക്ക് എത്തിയതോടെ അനുപമ തന്റെ പേര് നടാഷ എന്ന് മാറ്റിയത്.

കൊച്ചിയിൽ അമൃത കോളേജിൽ ഡിഗ്രി പൂർത്തിയാക്കിയ നടാഷ പത്തനംതിട്ട ജില്ലയിൽ തിരുവല്ല സ്വദേശിയാണ്. ബിരുദം പൂർത്തിയാക്കിയ നടാഷ തുടർന്ന് ചെന്നൈയിൽ ഏവിയേഷൻ കോഴ്സ് ചെയ്തു. തുടർന്ന് ഏവിയേഷനിൽ എം ബി എയും അതിനൊപ്പം ജോലിയും ചെയ്യുന്ന ആൾ കൂടിയാണ് നടാഷ.

മോഡൽ എന്നതിന് മുകളിൽ ക്ലാസ്സിക്കൽ ഡാൻസർ ആണ് അനുപമ. നടി ശാലു മേനോന്റെ ശിക്ഷണത്തിൽ ആണ് അനുപമ ഡാൻസ് പഠിച്ചത്. ആറാം വയസു മുതൽ തുടർച്ചയായി പതിനഞ്ച് വർഷം നടാഷ ഡാൻസ് പഠിച്ചു. കൊച്ചിയിൽ ഡിഗ്രി പഠിക്കുമ്പോൾ ആയിരുന്നു നടാഷയിൽ മോഡലിംഹ് മോഹം ഉണ്ടാവുന്നത്.

തന്റെ ജൂനിയർ ആയിരുന്ന ലക്ഷ്മി എന്ന പെൺകുട്ടി ആണ് തന്നില്ലേ മോഡലിനെ ആദ്യം കണ്ടെത്തിയത്. അതിരപ്പിള്ളിയിൽ ആയിരുന്നു തന്റെ ആദ്യ ഫോട്ടോഷൂട്ട് നടന്നത് എന്ന് നടാഷ പറയുന്നു. തുടർന്ന് താൻ ചെയ്ത ബ്രൈഡൽ ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധ നേടിയെന്നും അതിൽ കൂടി നിരവധി ഓഫറുകൾ തേടിയെത്തിയെന്നും നടാഷ പറയുന്നു.

സിനിമകൾ , മോഡലിംഗ് ഷൂട്ടുകൾ എന്നിവ ഒക്കെ വന്നു എങ്കിൽ കൂടിയും കുടുംബത്തിൽ നിന്നുമുള്ള എതിർപ്പുകളാണ് താൻ നല്ല അവസരങ്ങൾ ലഭിച്ചിട്ടും എങ്ങും എത്താതെ പോയത് എന്നും സുഹൃത്തുക്കൾ നൽകുന്ന പിന്തുണയാണ് തന്റെ കരുത്തെന്ന് നടാഷ പറയുന്നു. സുഹൃത്തുക്കളിൽ നിന്നും തരുന്ന പിന്തുണ വളരെ വലുതാണ്.

താൻ ചെയ്യുന്ന ഓരോ ഫോട്ടോഷൂട്ടുകൾക്കും മികച്ച പിന്തുണയും പോസിറ്റീവ് കമ്മെന്റുകളുമാണ് ലഭിക്കുന്നത്. എന്നാൽ നിരവധി നെഗറ്റീവ് കമന്റുകളും ഉണ്ടാകാറുണ്ട്. തന്റെ സാരിയിലും ചുരിദാറിലും ലെഹങ്കയിലും ജീൻസിലുമെല്ലാം ഉള്ള പുത്തൻ ഫോട്ടോകൾ വരണമെന്നുള്ള സജഷനും നിരവധി ആളുകൾ നൽകാറുണ്ട്.

താൻ ചെയ്യുന്നത് കൂടുതലും ഗ്ലാമർ ഷൂട്ടുകളാണ്. കൂടുതലും മോശം കമന്റുകൾ വരുന്നത് എന്റെ ശരീരത്തെ കുറിച്ചാണ്. നിനക്ക് വണ്ണം കൂടുതലാണ്. പല വസ്ത്രങ്ങളും ചേരില്ലയെന്നും തടി കൂടുതൽ ആണെന്നും ഉള്ള മോശം കളിയാക്കലുകൾ വരാറുണ്ട്. മോഡലിംഗ് തന്റെ ഒരു പാഷനാണ് അത് എന്നും കൊണ്ട് നടക്കണം.

അതോടൊപ്പം ക്യാബിൻ ക്രൂവിൽ കയറുകയോ അല്ലെങ്കിൽ എയർപോർട്ടിൽ ഒരു ജോലി നേടുകയോ വേണം എന്നും നല്ല സിനിമ അവസരങ്ങൾ വന്നാൽ ചെയ്യണം എന്നാണ് ആഗ്രഹം എന്നും നടാഷ പറയുന്നു.

മോഡലിംഗ് വെറും ശരീര പ്രദർശനം ആണെന്ന് പറയുന്നവരോട് അത്തരത്തിൽ ഉള്ള ആളുകൾ വിമര്ശനം നടത്തുന്നത് മോഡലിംഗ് ചെയ്യുന്നത് ലൈക്കുകൾ കിട്ടാനും ഫോളോവേർസ് കൂടാനും ആണെന്ന് ആണ്.

ശരീരം പ്രദർശനം നടത്തുന്നതും ഒരു കല തന്നെയാണ്. ചിലർ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ചെയ്യും മറ്റു ചിലർ സെമി ന്യൂ ഡും ന്യൂ ഡും ചെയ്യും. ഇതൊക്കെ ഒരു കല തന്നെയാണ്. എന്നാൽ വിമർശിക്കുന്നവർ ഇതൊന്നും മനസിലാക്കുന്നില്ല എന്നുള്ളതാണ് സത്യം.