Malayali Live
Always Online, Always Live

ലാലേട്ടൻ വീട്ടിലേക്ക് ക്ഷണിച്ചു; പക്ഷെ പോയില്ല; ഇപ്പോൾ ഓർക്കുമ്പോൾ വിഷമം ഉണ്ട്; നരസിംഹം നായികയുടെ വെളിപ്പെടുത്തൽ..!!

3,532

ഒളിയമ്പുകൾ എന്ന ചിത്രത്തിൽ കൂടി ആണ് ഐശ്വര്യ എന്ന താരം അഭിനയ ലോകത്തേക്ക് എത്തുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലും എല്ലാം മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള ഐശ്വര്യ തമിഴ് നാട് സ്വദേശിയാണ്. സിനിമയിൽ സൂപ്പർ ഹിറ്റുകളുടെ ഭാഗമായ താരം 1994 ൽ ആണ് വിവാഹം കഴിക്കുന്നത് എങ്കിൽ കൂടിയും 1996 ൽ വിവാഹ മോചനം നേടി. അനൈന എന്ന മകൾ കൂടി താരത്തിന് ഉണ്ട്.

മോഹൻലാലിനൊപ്പം നിരവധി ചിത്രങ്ങളിൽ നായികയായും അല്ലാതെയും അഭിനയിക്കാൻ ഉള്ള അവസരം ലഭിച്ച അന്യഭാഷാ നടികൂടിയാണ് ഐശ്വര്യ. മലയാളികൾ ഇന്നും ആവേശം കൊള്ളിക്കുന്ന മോഹൻലാൽ ചിത്രം നരസിംഹത്തിൽ മോഹൻലാലിന്റെ നായിക ഐശ്വര്യ ആയിരുന്നു. ബട്ടർഫ്ലയിസ് എന്ന ചിത്രത്തിൽ കൂടി ആണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. കൂടാതെ പ്രജാ എന്ന ചിത്രത്തിലും ലാലേട്ടന്റെ നായിക ഐശ്വര്യ ആയിരുന്നു. ഫിലിപ്പ് ആൻഡ് മങ്കി പെൻ എന്ന ചിത്രത്തിൽ ആണ് താരം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. മോഹൻലാലിന്റെ കടുത്ത ആരാധിക കൂടി ആയ താരം ഇപ്പോൾ മോഹൻലാലിനെ കുറിച്ച് മനസ്സ് തുറന്നത് ആണ് വൈറൽ ആകുന്നത്.

ആദ്യം ലാലേട്ടൻ ഒപ്പം അഭിനയിച്ചപ്പോൾ ഒരു പേടിയുണ്ടായിരുന്നുവെന്നും എന്നാൽ ഷൂട്ടിംഗ് പുരോഗമിച്ചു കഴിഞ്ഞപ്പോൾ മോഹൻലാൽ എന്ന വ്യക്തിയെ കൂടുതൽ അടുത്ത് അറിയാൻ സാധിച്ചെന്നും ഇരുവർക്കും ഇടയിൽ നല്ല സൗഹൃദം രൂപപ്പെട്ടെന്നും ഐശ്വര്യ പറയുന്നു. മലയാളത്തിലെ ചില ഡയലോഗുകൾ പറയാൻ തനിക്ക് ചെറിയ തടസ്സമുണ്ടായിരുന്നു എന്നാൽ ഡയലോഗ് ഡെലിവറിയുടെ കാര്യത്തിലും മോഹൻലാൽ സഹിച്ചെന്നും താരം പറയുന്നു.

ഷൂട്ടിംഗ് കഴിയുന്ന ദിവസം ലാലേട്ടൻ തന്റെ തിരുവനന്തപുരതേക്കുള്ള വീട്ടിലേക്ക് ക്ഷണിച്ചെന്നും എന്നാൽ ഷൂട്ടിംഗ് തിരക്കുകൾ കാരണം പോകാൻ കഴിഞ്ഞില്ല. ലാലേട്ടനെയും കുടുംബത്തെയും കാണാൻ ഒരിക്കൽ വരാമെന്ന് അറിയിച്ചെങ്കിലും പിന്നീട് പോകാൻ സാധിച്ചില്ല. മലയാള സിനിമയിൽ അഭിനയിക്കാൻ ഇനി കേരളത്തിൽ വരുമ്പോൾ എന്തായാലും താൻ പോകുമെന്നും താരം കൂട്ടിച്ചേർത്തു.