Malayali Live
Always Online, Always Live

അമ്മയാകാൻ ഒരുങ്ങി മൗനരാഗത്തിലെ സരയൂ; നിറവയറിൽ നിൽക്കുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ..!!

3,801

കറുത്ത മുത്തിലെ ഗായത്രി എന്ന വേഷം ചെയ്ത താരത്തിനെ മലയാളി മിനി സ്ക്രീൻ പ്രേക്ഷകർക്ക് അത്രയേറെ സുപരിചിതം ആണ്. ദർശന ദാസ് എന്നാണു താരത്തിന്റെ യഥാർത്ഥ പേര്. പാലക്കാട് കല്ലിക്കോട്‌ സ്വദേശിനിയായ താരം നിരവധി നല്ല സീരിയലുകളുടെ ഭാഗം ആയിട്ടുണ്ട്.

കറുത്ത മുത്ത് എന്ന സീരിയൽ വലിയ വിജയം ആയതോടെ ആണ് സീ കേരളത്തിലെ സുമംഗലി ഭവ എന്ന സീരിയലിൽ നായികയായി താരം എത്തി. സാമൂഹിക മാധ്യങ്ങളിൽ ഏറെ സജീവമായ ആൾ കൂടി ആണ്. തന്റെ എല്ലാ വിശേഷങ്ങളും താരം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്.

പ്രണയ വിവാഹമായിരുന്നു താരത്തിന്റേത്. വിവാഹം നടത്തി തരാൻ ബുന്ധിമുട്ടാണ് നിങ്ങൾക്ക് ഇഷ്ടം ആണെങ്കിൽ ഒരുമിച്ചു ജീവിച്ചോളു എന്നാണ് കുടുംബം വിവാഹ സമയത് പറഞ്ഞത്. ഇപ്പോൾ ഭർത്താവ് അനൂപിനൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ ആണ് ദർശന. സുമംഗലീ ഭവ എന്ന സീരിയലിന്റെ സഹ സംവിധായകനായ അനൂപ് കൃഷ്ണൻ ആണ് ദർശനയുടെ ഭർത്താവ്. മൗനരാഗം സീരിയലിൽ വില്ലത്തിയുടെ വേഷത്തിൽ ആണ് താരം എത്തിയിരുന്നത്. ഗർഭിണി ആയതോടെ താരം സീരിയലിൽ നിന്നും പിന്മാറി.

താരം പങ്കു വെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഗർഭിണിയായ ദർശന നിറവയറുമായി നിൽക്കുന്ന ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ തരംഗം തീർത്ത് കൊണ്ടിരിക്കുന്നത്. ചുവന്ന ഗൗണിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. അതീവ സുന്ദരിയായിട്ടാണ് ദർശന ചിത്രങ്ങളിൽ കാണപ്പെടുന്നത്.

നിരവധി ആളുകളാണ് താരത്തിനു ആശംസകളുമായി എത്തുന്നത്. രണ്ടാമത്തെ തവണയാണ് ദർശന നിറവയറുമായി ഇൻസ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചത്. ഇതിനുമുമ്പും താരം പങ്കുവെച്ച ഒരു ചിത്രം വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടിരുന്നു.

“ശരീരത്തിനകത്ത് മറ്റൊരു ജീവൻ വളരുന്നത് അനുഭവിക്കുന്നതിനത്ര മികച്ച ഫീലിംഗ് വേറെ ഒന്നുമില്ല” – എന്ന ക്യാപ്ഷൻ ചേർത്തുകൊണ്ട് ആയിരുന്നു ദർശന ചിത്രങ്ങൾ പങ്കുവെച്ചത്. ഇപ്പോൾ ഈ ചിത്രവും വൈറലായിരിക്കുകയാണ്.