Malayali Live
Always Online, Always Live

ലെഗ് പീസില്ലേ എന്ന് സദാചാര ആങ്ങളയുടെ ചോദ്യം; അന്ന ബെൻ നൽകിയ മറുപടിയിൽ കയ്യടിയുമായി സോഷ്യൽ മീഡിയ..!!

3,444

അഭിനയിച്ച മൂന്നു ചിത്രങ്ങൾ കൊണ്ട് തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ അഭിനയത്രി ആണ് അന്ന ബെൻ. ആദ്യം ചിത്രം കുമ്പളങ്ങി നൈറ്റ്‌സും രണ്ടാം ചിത്രം ഹെലനും തുടർന്ന് വന്ന കപ്പേളയും വിജയമായി മാറി. അനശ്വര രാജന് നേരിടേണ്ടി വന്ന നിക്കർ ചിത്രത്തിന് വിമർശനം നേരിട്ടപ്പോൾ പിന്തുണയായി അന്നയും എത്തിയിരുന്നു.

എന്നാൽ ചിത്രം ഗ്ലാമറായി വന്നു കഴിഞ്ഞാൽ തുടർച്ചായി അത്തരം വേഷങ്ങൾ ഇല്ലേ എന്നുള്ള ആവശ്യവുമായി ആരാധകർ എത്തും. അത്തരത്തിൽ ഉള്ള വേഷങ്ങൾ കണ്ടില്ല എങ്കിൽ ചോദ്യങ്ങൾ മാറുമ്പോൾ അതിനുള്ള ഉത്തരങ്ങളും കാലത്തിനു അനുസൃതമായി മാറ്റങ്ങൾ വന്നു തുടങ്ങി എന്ന് വേണം പറയാൻ. അനശ്വര ക്ക് പിന്തുണയായി വെ ഹാവ് ലെഗ്‌സ് എന്ന ക്യാമ്പയിൻ സോഷ്യൽ മീഡിയയിൽ നടന്നത്.

ആദ്യ ചിത്രത്തിൽ കാലുകൾ പ്രദർശിപ്പിച്ചു എങ്കിൽ തുടർ ചിത്രങ്ങളിൽ കാണാതെ ആയപ്പോൾ ആണ് ലെഗ് പീസ് ഇല്ലേ എന്ന് ചോദ്യം വന്നത്. ഹാൻഡ് പീസ് മതിയോ എന്നായിരുന്നു താരം തിരിച്ചു ചോദ്യം ഉന്നയിച്ചത്.

ഉത്തരം നൽകാൻ വിമര്ശകന് കഴിഞ്ഞില്ല എന്നുള്ളത് ആണ് മറ്റൊരു സത്യം. സമൂഹം പ്രതികരണം ശക്തമാക്കുമ്പോൾ അനാവശ്യ വിമർശകർ തളരുക തന്നെ ചെയ്യും.