Malayali Live
Always Online, Always Live

ആദ്യ സിനിമ വലിയ വിജയമായപ്പോൾ ജീവിതത്തിൽ വമ്പൻ തോൽവിയും ഉണ്ടായി; രജീഷ വിജയൻ..!!

3,594

ടെലിവിഷൻ പരിപാടികളിൽ അവതാരകയായി ആയിരുന്നു രജീഷ വിജയൻ എന്ന അഭിനേതാവിന്റെ തുടക്കം. എന്നാൽ ആദ്യ ചിത്രം അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിൽ നായികയായി ആദ്യ ചിത്രത്തിൽ കൂടി മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും താരത്തെ തേടി എത്തി.

മലയാളത്തിലെ നായിക പ്രാധാന്യം ഉള്ള ഒട്ടേറെ ചിത്രങ്ങളിൽ നായികയായി എത്തിയിട്ടുള്ള രജീഷാ വിജയൻ ന്യൂഡൽഹിയിലെ നോയിഡ സർവകലാശാലയിൽ നിന്നും ജേർണലിസത്തിൽ ബിരുദം നേടി. മനസ്സിനക്കരെ സൂര്യ ചലഞ്ച് ഉഗ്രം ഉജ്ജ്വലം തുടങ്ങിയ ടെലിവിഷൻ പരിപാടികളുടെ അവതാരകയായിരുന്നു.

തേപ്പ് കിട്ടുന്ന ഒരു പെണ്ണ് കുട്ടിയുടെ കഥയാണ് അനുരാഗ കരിക്കിന് വെള്ളം എന്ന സിനിമയിൽ രജീഷക്ക് ലഭിച്ചത് എന്നാൽ ഇ സിനിമയുടെ വിജയത്തിന് പിന്നാലെ തന്റെ ജീവിതത്തിൽ സംഭവിച്ച മാറ്റം രജീഷ തുറന്ന് പറയുകയാണ്. ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ പ്രണയം ഉണ്ടായിരിന്നുവെന്നും അതിന് ശേഷമാണ് പ്രണയ പരാജയം ഉണ്ടായതെന്നും രജീഷ പറയുന്നു.

ഒരിക്കൽ പോലും പ്രണയിക്കാത്ത ആരുമില്ലന്നും അതുപോലെ തന്നെയാണ് ബ്രേക്ക‌ ആപ്പും ഉണ്ടായതെന്ന് രജീഷ പങ്ക് വെക്കുന്നത്. സിനിമയിൽ തിളങ്ങി നിൽക്കുന്ന താരത്തിന് ആദ്യ സിനിമയുടെ അഭിനയത്തിന് മികച്ച നടിക്ക് ഉള്ള സംസ്ഥാന അവാർഡ് രജീഷ വിജയൻ ലഭിച്ചിരുന്നു.