Malayali Live
Always Online, Always Live

എന്റെ പിന്നിൽ ആദ്യം പിടിച്ചപ്പോൾ അബദ്ധമെന്ന് കരുതി; എന്നാൽ അയാൾ വീണ്ടും പിടിച്ചു; തപ്സിക്ക് ഉണ്ടായ മോശം അനുഭവം..!!

2,700

മോഡലിംഗ് രംഗത്ത് നിന്നും അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് തപ്‌സി ബാനു. തെലുങ്കിലും തമിഴിലും തിളങ്ങിയ താരം ഹോട്ട് ഫോട്ടോ ഷൂട്ടുകൾ കൊണ്ട് പലപ്പോഴും ആരാധകർക്ക് ഞെട്ടൽ ഉണ്ടക്കൊയിട്ടുണ്ട്. മലയാളത്തിൽ ഡബിൾസ് എന്ന ചിത്രത്തിൽ കൂടി മമ്മൂട്ടിയുടെ നായികയായി എത്തി എങ്കിൽ കൂടിയും ചിത്രം വലിയ പരാജയം ആയിരുന്നു.

മലയാളത്തിലും തമിഴിലും തെലുങ്കിലും തിളങ്ങിയ താരത്തിന് ഹിന്ദിയിൽ നിന്നും അവസരങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇപ്പോൾ തനിക്ക് സിനിമയിൽ സജീവം ആകുന്നതിനു മുന്നേ താനെ ഉണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് താരം. സിനിമയിൽ സജീവമാകുന്നതിന് മുൻപേ ഒരു ബസ് യാത്രയിൽ തനിക്ക് ഉണ്ടായ അനുഭവം വെളിപ്പെടുത്തുകയാണ് തപ്‌സി ഇപ്പോൾ.

ഒരു പ്രമുഖ റേഡിയോ പരിപാടിയിൽ അഥിതിയായി എത്തിയപ്പോളാണ് താരം ഇ കാര്യം വെളിപ്പെടുത്തിയത്. ഗുരുദ്ധ്വാരിലേക്ക് യാത്ര ചെയ്യുമ്പോൾ തന്നെ ഒരാൾ കടന്ന് പിടിച്ച കാര്യമാണ് ഞെട്ടലോടെ താരം പങ്കുവെച്ചത്. ആദ്യം തന്റെ പുറകിൽ അയാൾ പിടിച്ചെന്നും അറിയാതെ കൈ തട്ടിയതാകാം എന്ന് കരുതി ക്ഷമിച്ചു.

എന്നാൽ പിന്നീട് അയാൾ ഒരിക്കൽ കൂടി പുറകിൽ പിടിച്ചു ഇ തവണ ബസിൽ കിടന്ന് അലയ്ക്കുകയും അയാളുടെ കൈ പിടിച്ച് തിരിച്ച് ശക്തമായ ഭാഷയിൽ പ്രതികരിച്ചെന്നും രംഗം വഷളാകുന്നു എന്ന് കണ്ടപ്പോൾ ബസ് നിർത്തിച്ച ശേഷം അയാൾ ഓടി പോയെന്നും തപ്‌സി പറയുന്നു.