Malayali Live
Always Online, Always Live

തെറിയും മോശം കമെന്റും; അവസാനം രണ്ടും കൽപ്പിച്ചു വീണ നായർ..!!

2,751

നടിമാർക്ക് എതിരെ ഉള്ള സദാചാര ആക്രമണം തുടങ്ങിയിട്ട് കാലം കുറെ ആയി. മോശം കമെന്റുകൾ വരുമ്പോൾ താരങ്ങൾ പലപ്പോഴും കണ്ടില്ല എന്ന് നടിക്കുകയോ അല്ലെങ്കിൽ മോശം കമന്റ് ഇടുന്ന ആളുകളെ ബ്ലോക്ക് ചെയ്യുന്നത് അടക്കം ഉള്ള നടപടികൾ ആണ് സ്വീകരിക്കാറുള്ളത്. എന്നാൽ ഇപ്പോൾ താരങ്ങൾ നിയമ നടപടിയിലേക്ക് ആണ് മാറിയത്.

അത്തരത്തിൽ ഉള്ള ഒരു പോസ്റ്റുമായി ആണ് ഇപ്പോൾ വീണ നായർ എത്തിയിരിക്കുന്നത്. സിനിമ താരം ആണെങ്കിൽ കൂടിയും വീണ എന്ന താരത്തിനെ ആളുകൾ കൂടുതൽ അറിയുന്നത് ബിഗ് ബോസ് സീസൺ 2 ൽ മത്സരാർത്ഥി ആയി എത്തിയതോടെ ആണ്. തന്റെ എല്ലാ വിശേഷങ്ങൾ താരം ഇപ്പോൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. കോട്ടയം സ്വദേശിയായ വീണ വെള്ളിമൂങ്ങ എന്ന ചിത്രത്തിൽ കൂടി ആണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. തട്ടീം മുട്ടീം എന്ന സീരിയലിൽ കൂടിയും താരം സജീവം ആയിരുന്നു.

ഇപ്പോൾ താരത്തിന്റെ സോഷ്യൽ മീഡിയ പേജിൽ ഇട്ട പോസ്റ്റിൽ അങ്ങേയറ്റം മോശം കമന്റ് ഇട്ട ആൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കും എന്നുള്ള പോസ്റ്റ് ആയി ആണ് താരം എത്തിയത്. ജോൺസൻ തോമസ് എന്ന ആൾ ആണ് വീണയുടെ പോസ്റ്റിൽ മോശം കമന്റ് ആയി എത്തിയത്. യുവാവിന്റെ കമന്റ് ഇങ്ങനെ ആയിരുന്നു.

‘കൂടെ കിടന്നു അടിക്കാൻ പറഞ്ഞില്ലല്ലോ വണ്ണം നല്ലതാണ് എല്ലു കൊള്ളൂല്ല. ഇവിടെ കൊറോണ വന്നു ജനം ജീവിക്കാൻ കഷ്ടപ്പെടുമ്പോൾ അവക്കടെ അമ്മേടെ @#% ത്തിലെ വണ്ണം വെയ്പ്പ് കടന്നു പൊടി @#$%. എന്നാൽ ഈ പോസ്റ്റ് അടക്കം ഷെയർ ചെയ്തു താരം എത്തിയത്.

“ഓരോ നെഗറ്റീവ് കമൻസ് കാണുമ്പോഴും പോട്ടെ പോട്ടെ എന്ന് വെക്കും ഇനി അത് പറ്റില്ല നീ ഏതവൻ ആയാലും 24 മണിക്കൂറിനുള്ളിൽ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും..” വീണ കുറിച്ചു.

ഓരോ നെഗറ്റീവ് കമൻസ് കാണുമ്പോഴും പോട്ടെ പോട്ടെ എന്ന് വെക്കും, ഇനി അത് പറ്റില്ല, നീ ഏതവൻ ആയാലും 24 മണിക്കൂറിനുള്ളിൽ നീ…

Posted by Veena Nair on Friday, 17 July 2020