Malayali Live
Always Online, Always Live

ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം ചെളിയിലിറങ്ങുന്ന ചിലർ; അനുമോളുടെ ഫോട്ടോക്ക് വിമർശനം; മറുപടിയുമായി താരം..!!

3,263

മലയാള സിനിമയിൽ അറിയപ്പെടുന്ന അഭിനേതാവ് ആണ് അനുമോൾ. മലയാളത്തിൽ ബോൾഡ് ആയ കഥാപാത്രങ്ങൾ ചെയ്യുന്ന ചുരുക്കം ചില നടിമാരിൽ ഒരാൾ അനു അനു മോൾ. തമിഴ് സിനിമയിൽ കൂടി അരങ്ങേറിയ അനുവിന്റെ ആദ്യ മലയാളം ചിത്രം ഇവൻ മേഘാരൂപൻ ആയിരുന്നു. എന്നാൽ വെടിവഴിപാട് എന്ന ചിത്രത്തിൽ അഭിസാരികയുടെ വേഷം ചെയ്തതോടെയാണ് അനു മോൾ ശ്രദ്ധ നേടിയത്.

ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങൾ ചെയ്തിതിട്ടുള്ള അനുമോൾ ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ പങ്കു വെച്ച ഫോട്ടോയും വിഡിയോയിലും കൂടി ആണ് ശ്രദ്ധ നേടുന്നത്. കോവിഡ് കാലത്ത് കൃഷി ചെയ്യുന്ന ചിത്രം പങ്കുവച്ച് നടി അനുമോൾ.

നാട്ടിൽ അവധിക്കാലം ചിലവഴിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ വൈറലാവുകയാണ്. ”ഈ വർഷത്തെ കര്ഷകശ്രീ അവാർഡ് ഞാൻ വിട്ടുകൊടുക്കില്യച്ചണ്ണു…” എന്ന ക്യാപ്ഷനോടെയാണ് വിത്ത് കുട്ടയുമായി നിൽക്കുന്ന ചിത്രം താരം പങ്കുവച്ചത്. ചിത്രം വൈറലായതോടെ ഇതിന് വിമര്ശനങ്ങളും എത്തി.

താരത്തിനെതിരെ വന്ന വിമര്ശനത്തിന് പതിവ് സ്റ്റൈലിൽ മറുപടി കൊടുത്തിരിക്കുകയാണ് അനു. ”ഇത് ഇപ്പോ ട്രെൻഡനല്ലോ. വലിയ സെലിബ്രിറ്റീസ് ഒക്കെ ഇങ്ങനെ ഫോട്ടോക്ക് പോസ് ചെയ്യാൻ വേണ്ടി മാത്രം ചെളിയിലേക്ക് ഇറങ്ങുന്നുണ്ട്. ചേച്ചി അങ്ങനല്ലെന്ന് ചേച്ചിയുടെ സ്‌റ്റോറീസ് കാണുമ്പോൾ മനസിലാകും. എന്നാലും ഫോട്ടോയും കോസ്റ്റിയൂമും തമ്മിൽ ചേർച്ചയില്ല” എന്നാണ് ഒരു കമന്റ്. ”വീട്ടിൽ ഇട്ടോണ്ടിരുന്ന കോസ്റ്റിയൂമാണ്. ഇത് പ്ലാൻ ചെയ്ത് ഇട്ടതല്ല” എന്നാണ് താരത്തിന്റെ മറുപടി.

മാസ്‌ക് എവിടെയെന്ന ചോദ്യത്തിന് കൈയ്യിൽ ഉണ്ടെന്ന മറുപടിയും താരം നൽകിയിട്ടുണ്ട്. ഇത് കേരള പൊലീസ് കാണണ്ടെന്നും ചിലർ ഉപദേശിക്കുന്നുണ്ട്. സാധാരണ ഇത്തരത്തിൽ ഉള്ള വിമർശനങ്ങൾ ഒട്ടേറെ താരം നേരത്തെയും നേരിടാറുണ്ട്.