Malayali Live
Always Online, Always Live

അപ്പൻ മരിച്ചതിന് പിന്നാലെ അഭിനയിക്കാൻ പോകുന്നോ; വേദനിപ്പിക്കുന്ന കളിയാക്കലുകളും കുറ്റപ്പെടുത്തലുകളും; രേഷ്മ രാജന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..!!

2,760

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ ലിച്ചി എന്ന നായികക്ക് ഉണ്ടായ ആരാധകർ ചെറുതൊന്നും അല്ല. എൺപതോളം പുതുമുഖങ്ങൾ അണിനിരന്ന ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ ചിത്രത്തിൽ നേഴ്സായിരുന്ന രേഷ്മ രാജൻ അവിചാരിതമായി ആണ് നായിക ആയി എത്തുന്നത്. അഭിനയം തന്നെ ആയിരുന്നു മോഹമെങ്കിൽ കൂടിയും രേഷ്മ രാജൻ ആദ്യം എത്തിയത് മോഡലിങ്ങിൽ ആയിരുന്നു തുടർന്ന് ആയിരുന്നു അഭിനയ ലോകത്തേക്ക് എത്തുന്നത്.

ഒരു സാധാരണ കുടുംബത്തിൽ ജനിച്ച രേഷ്മയുടെ കുടുംബത്തിലെ അത്താണി നേഴ്‌സിങ് ജോലി ആയിരുന്നു അതുകൊണ്ടു തന്നെ അത് പൂർണമായും ഉപേക്ഷിച്ചു അഭിനയത്തിലേക്ക് ചുവടു മാറ്റുമ്പോൾ അത് ഒരു പരാജയമായി മാറുമോ എന്നുള്ള ഭയം അന്ന രേഷ്മ രാജനും ഉണ്ടായിരുന്നു. തുടർന്ന് അഭിനയ ലോകം തന്നെ തിരഞ്ഞെടുക്കൻ എടുത്ത ആ തീരുമാനത്തെ കുറിച്ച് അന്ന പറയുന്നത് ഇങ്ങനെ..

സിനിമയിലേക്ക് ക്ഷണം വന്നപ്പോൾ എന്റെ ജീവിതത്തിൽ എന്താണ് നടക്കാൻ പോകുന്നതെന്ന ഒരു ഞെട്ടലുണ്ടായിരുന്നു. ആ ദിവസങ്ങളിൽ വിദേശത്തേക്ക് പോകാൻ വിസയും ടിക്കറ്റുമെല്ലാം റെഡിയായി ഇരിക്കുകയാണ്. അത് വേണോ ഇത് വേണോ ആകെ ആശയക്കുഴപ്പം. അമ്മയാണെങ്കിൽ അഭിനയം എന്നതിനോട് അടക്കുന്നതേയില്ല. വീട്ടിൽ ആകെയുള്ള വരുമാനമാണ് എന്റെ ജോലി. അത് കളയുന്നതിനെക്കുറിച്ച് അമ്മയ്ക്ക് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല.

പക്ഷെ അവസരം ഒരിക്കൽ മാത്രമേ ലഭിക്കുകയുള്ളൂവെന്ന് എന്റെ മനസ്സ് പറഞ്ഞു കൊണ്ടേയിരുന്നു. ഞാൻ ഹോസ്പ്പിറ്റലിലെ ഡയറക്ടെഴ്സിനോട് അഭിപ്രായം ചോദിച്ചു. അവർ പറഞ്ഞു കിട്ടിയ അവസരം കളയണ്ട. രണ്ടു മാസം ലീവ് എടുത്തു പൊയ്ക്കോളൂ എന്ന്. അങ്ങനെ ജീവിതത്തിലെ ഏറ്റവും റിസ്‌കിയായ തീരുമാനമെടുത്തു. ജോലി കളഞ്ഞു സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന വാർത്ത കേട്ടവരെല്ലാം കളിയാക്കലുകളും കുറ്റപ്പെടുത്തലും മാത്രം. അപ്പൻ മരിച്ചിട്ട് രണ്ടു കൊല്ലമേ ആയുള്ളൂ.

അപ്പോഴേക്കും അഭിനയിക്കാൻ പോകുന്നു എന്ന് പറഞ്ഞു ആഴത്തിൽ മുറിപ്പെടുത്തിയവർ വേറെയും. ഈ ബഹളത്തിനെല്ലാമിടയിൽ രാവിലെ ആറു മണിക്കുള്ള കെഎസ്ആർടിസി ബസിൽ ഞാൻ അങ്കമാലിയുടെ ഷൂട്ടിങ്ങിനായി തിരിച്ചുവെന്ന് അന്ന രേഷ്മ രാജൻ പറയുന്നു. 2020 ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായ അയ്യപ്പനും കോശിയിലും പൃഥ്വിരാജിന്റെ നായികയായി എത്തിയത് അന്ന രേഷ്മ രാജൻ ആയിരുന്നു. മലയാളത്തിൽ സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിക്കാൻ ഉള്ള അവസരം താരത്തിന് ഇതിനോടകം ലഭിച്ചു കഴിഞ്ഞു.