Malayali Live
Always Online, Always Live

സാന്ത്വനത്തിലെ അഹങ്കാരിയായ അപർണ്ണ; ഹരിയുടെ അപ്പു; നടി രക്ഷ രാജ് ആരാണെന്ന് അറിയാമോ..!!

7,565

സാന്ത്വനം സീരിയൽ ഇപ്പോൾ കൂടുതൽ ട്വിസ്റ്റുകളുമായി മുന്നേറുക ആണ്. സാധാരണ മലയാളം കണ്ണീർ സീരിയലുകളിൽ നിന്നും ഏറെ വ്യത്യസ്തമായ രീതിയിൽ ആണ് സാന്ത്വനം മുന്നേറുന്നത്. ചിപ്പി നിർമ്മിക്കുന്ന സീരിയൽ സംവിധാനം ചെയ്യുന്നത് ആദിത്യൻ ആണ്. കുട്ടികൾ ഇല്ലാത്ത ബാലനും ഭാര്യ ശ്രീദേവിയും അവർ മക്കളെ പോലെ വളർത്തുന്ന മൂന്നു സഹോദരങ്ങളുടെയും സ്നേഹത്തിന്റെയും കുടുംബ ബന്ധത്തിന്റെയും കഥ ആണ് സാന്ത്വനം പറയുന്നത്.

അമ്മ, മൂന്ന് ഇളയ സഹോദരങ്ങൾ ബാലൻ ഭാര്യ ശ്രീദേവി എന്നിവർ അടങ്ങുന്നത് ആണ് കുടുംബം. ഇതുവരെ കളിയും ചിരിയും ഒക്കെയായി മാറിയിരുന്ന വീട്ടിലേക്ക് രണ്ടു മരുമകൾ കൂടി എത്തിയതോടെ കളിയും ചിരിയും എല്ലാം അവസാനിച്ചു അടിയും പിടിയിൽ എല്ലാം ഉണ്ട് ഇപ്പോൾ സാന്ത്വനം വീട്ടിൽ. രാജീവ് പരമേശ്വർ ആണ് ബാലൻ എന്ന മൂത്ത ചേട്ടന്റെ വേഷത്തിൽ എത്തുന്നത്.

Raksha raj santhwanam serial

ഏടത്തിയുടെ വേഷത്തിൽ എത്തുന്ന ചിപ്പി ആണ്. ഗിരീഷ് നമ്പ്യാർ ഹരികൃഷ്ണൻ ആയും സജിൻ ശിവൻ ആയും അച്ചു സുഗത് ഇളയ സഹോദരന്റെ വേഷത്തിലും എത്തുന്നത്. ഗിരീഷ് നമ്പ്യാരുടെ ഭാര്യയുടെ വേഷത്തിൽ ആണ് രക്ഷ രാജ് എത്തുന്നത്. തമ്പി എന്ന കോടീശ്വരന്റെ മകളും പണത്തിന്റെ അഹങ്കാരം ഉണ്ടെങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചു ഹരിക്കൊപ്പം ഇറങ്ങി വരുകയും വിവാഹം കഴിക്കുകയും ചെയ്ത വേഷം ആണ് രക്ഷ രാജ് അവതരിപ്പിക്കുന്ന അപർണ്ണ എന്ന അപ്പു.

സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന സൂപ്പർ ഹിറ്റ് പരമ്പരയിലെ നായിക ആയിരുന്നു രക്ഷ രാജ്. കോഴിക്കോട് സ്വദേശി ആണ് രക്ഷ രാജ്. തമിഴിൽ കൂടി അഭിനയം തുടങ്ങിയ രക്ഷ പിന്നീട് മലയാളത്തിൽ കലാഭവൻ മണി ചിത്രം മലയാളിയിലും അഭിനയിച്ചു. എന്നാൽ നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ എന്ന ചിത്രത്തിൽ സോഫി എന്ന വേഷത്തിൽ എത്തിയതോടെ ആണ് താരം ശ്രദ്ധ നേടുന്നത്.

Raksha Raj

ആദ്യ പരമ്പരയിൽ കൂടി തന്റെ പ്രേക്ഷരുടെ ഇഷ്ടം നേടാൻ രക്ഷക്ക് കഴിഞ്ഞു. ജയകൃഷ്ണൻ ആയിരുന്നു ആ പരമ്പരയിൽ സോളമൻ എന്ന കേന്ദ്ര കഥാപാത്രം ആയി എത്തിയത്. ശിവനും അഞ്ജലിയും ആണ് സാന്ത്വനം സീരിയലിൽ കൂടുതൽ ശ്രദ്ധ നേടുന്നത് എങ്കിൽ കൂടിയും രക്ഷ അവതരിപ്പിക്കുന്ന അപർണ്ണ എന്ന കഥാപാത്രം ഒരേ സമയം നെഗറ്റീവ് പോസിറ്റിവ് ഭാവങ്ങൾ മാറിമറിയുന്ന കഥാപാത്രം കൂടി ആണ്.