Malayali Live
Always Online, Always Live

കേട്ടാലറക്കുന്ന വാക്കുകളുമായി യുവാവ്; സൈബർ സെല്ലിന് പരാതിയുമായി സ്വാസിക..!!

4,762

ഇവൻ ഇനി ഒരാളോടും ഇങ്ങനെ പെരുമാറരുത്. സൈബർ സെല്ലിൽ പരാതി നൽകി താരം. വളരെ കുറച്ചു കാലം കൊണ്ട് അഭിനയ ലോകത്തിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ താരം ആണ് സ്വാസിക.

ലാൽ ജോസ് വിധികർത്താവ് ആയി എത്തിയ ഒരു റിയാലിറ്റി ഷോയിൽ നിന്നും അഭിനയ ലോകത്തിൽ എത്തിയ താരം തുടർന്ന് സീരിയൽ ലോകത്തിൽ തിളങ്ങിയ താരം പിന്നീട് സിനിമയിലേക്ക് ചേക്കേറുന്നത്.

ഇപ്പൊൾ സീരിയൽ മേഖലയിലാണ് നടി കൂടുതൽ സജീവം. തൻറെ വിശേഷങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങൾ വഴി ആരാധകരെ അറിയിക്കാറുണ്ട് നടി. നടിയുടെ മിക്ക ഫോട്ടോകൾക്ക് താഴെയും മോശമായ രീതിയിലുള്ള കമൻറുകൾ വരാറുണ്ട്.

ഇത്തരത്തിൽ ഉള്ള കമന്റ് വരുമ്പോൾ സാധാരണ താരം ഡിലീറ്റ് ചെയ്യുക ആണ് പതിവ്. ഇപ്പോൾ തന്റെ ഇൻബോക്സിൽ വന്ന മോശം സന്ദേശം തുറന്നു കാണിച്ചു ഇരിക്കുകയാണ് താരം. അനന്തു അനിൽ എന്ന അക്കൗണ്ട് വഴി ആണ് മോശം കമന്റ് എത്തിയിരിക്കുന്നത്.

കുറച്ചു നാളുകളായി ഇവനെ പോലെ അമ്മയെയും പെങ്ങമ്മാരെയും തിരിച്ചറിയാത്ത കുറച്ചു പേര് മോശമായി മെസ്സേജുകളും കമ്മെന്റുകളും ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടു സൈബർ സെല്ലിൽ ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്.

ഏതൊരു പെണ്ണിനും ഇവനെ പോലുള്ളവന്മാരുടെ അടുത്ത് നിന്നു ഇത് പോലെയുള്ള മോശമായ പ്രവർത്തികൾ കാണേണ്ടി വരും ഇതിനെതിരെ പ്രതികരിക്കുക.