Malayali Live
Always Online, Always Live

ജനുവരി 14 നു മഞ്ജു വാര്യർ വിവാഹിതയാകുന്നു; വൈറലായ കുറിപ്പിന് പിന്നിലെ സത്യം..!!

3,709

മലയാളികൾ എന്നും നോക്കിയിരുന്ന വാർത്തകളിൽ ഒന്നായിരിക്കും നടി മഞ്ജു വാര്യരുടെ വിവാഹ വാർത്ത. ദിലീപുമായി വിവാഹ മോചനം നേടിയ ശേഷം മഞ്ജു അഭിനയ ലോകത്തിൽ സജീവം ആണ്. ദിലീപ് ആണെങ്കിൽ കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ സംഭവം ഇതൊന്നും അല്ല. മഞ്ജുവിന്റെ വിവാഹം ഒന്നും ആയില്ല. ജനുവരി 14 നു വിവാഹവും ഇല്ല. ജനുവരി 14 നു മഞ്ജുവിന്റെ വിവാഹം എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് ഒരു പയ്യൻ പത്രം വിൽക്കാൻ നോക്കിയപ്പോൾ അന്യന്റെ സ്വകാര്യതയിലേക്ക് ജനങ്ങളുടെ കടന്നു നോട്ടം ആണ് ശരിക്കും വിൽപ്പന ആക്കിയത് എന്നതാണ് കുറിപ്പിൽ പറയുന്നത്.

ചൂടുള്ള വാർത്തയുള്ള പത്രങ്ങളുമായി തമ്പാന്നൂർ ബസ് സ്റ്റാൻഡിൽ വിൽപ്പനക്കെത്തിയ പയ്യന്റെ അവസാനത്തെ അടവായിരുന്നു അത്. അവൻ തന്നെ അടിച്ചു വിട്ട ഗോസിപ്പായിരുന്നു അത്. അതുമല്ലെങ്കിൽ പച്ചക്കളവായിരുന്നു അത്. വൈറലായ കുറിപ്പിന്റെ പൂർണ്ണ രൂപം ഇന്നലെ തമ്പാനൂർ സ്റ്റാൻറിൽ നിന്നും കൊട്ടാരക്കര ക്സ്റ്റ്ക് ബസ്സിൽ ഇരിക്കുമ്പോൾ സായാഹ്ന പത്രങ്ങളുമായി മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു പയ്യൻ കയറി വന്നു.

“ചൂടുള്ള വാർത്ത.. ചൂടുള്ള വാർത്ത .. ജലാറ്റിൻ കമ്പനി ആക്രമണത്തിന് പിന്നിൽ മാവോയിസ്റ്റുകൾ.. ആരും പത്രം വാങ്ങുന്നില്ല. “ബാർ കോഴ കൂടുതൽ തെളിവുകൾ പുറത്ത്” അപ്പോഴുമില്ല ഒരനക്കവും.”മഞ്ജു വാര്യർ വീണ്ടും വിവാഹിതയാവുന്നു. വിവാഹം ജനുവരി 14 ന് “നിമിഷം കൊണ്ടാണ് പത്രം വിറ്റ് തീർന്നതൈ ഈയുള്ളവനും വാങ്ങി ഒരെണ്ണം. പണവും കീശയിലിട്ട് പയ്യൻ കൂളായി ഇറങ്ങി പോയി ഒന്നാം പേജ് മുതൽ അവസാന പേജ് വരെ എല്ലാവരും ഇരുന്ന് മറിക്കുകയാണ്. അങ്ങിനെ ഒരു വാർത്തയെ ഇല്ല. എല്ലാവരും ജാള്യതയോടെ പരസ്പരം നോക്കുന്നുണ്ട്. പക്ഷെ ഒന്നും മിണ്ടുന്നില്ല.

അന്യൻ്റെ സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞുനോട്ടമാണ് മലയാളിയുടെ ഏറ്റവും വലിയ വീക്നെസ് എന്ന മന:ശാസ്ത്രം അവൻ അനുഭവത്തിൽ നിന്ന് പഠിച്ച് വെച്ചിരിക്കുന്നു. നിങ്ങളും ഇതിന്റെ തലകെട്ട് കണ്ടല്ല ഇത് വായിച്ചത് എന്ന് വിശ്വസിക്കുന്നു.. എന്നും സന്തോഷ് എലിക്കാട്ടൂർ ഫേസ് ബുക്കിൽ എഴുതിയിരിക്കുന്നു.