Malayali Live
Always Online, Always Live

താലി കിട്ടുന്നതിന് മുന്നേ കരഞ്ഞു മീര അനിൽ; താൻ കരയാനുള്ള കാരണമിതാണെന്ന് മീരയുടെ വെളിപ്പെടുത്തൽ..!!

17,307

മലയാളത്തിലെ ഏറ്റവും മികച്ച അവതാരകമാരിൽ ഒരാൾ ആണ് മീര അനിൽ. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിലെ അവതാരകയാണ് മീര. ജനുവരിയിൽ വിവാഹ നിശ്ചയം കഴിഞ്ഞ താരം ഇപ്പോൾ വിവാഹിത ആയിരിക്കുകയാണ്. വൈറസ് ബാധ മൂലം ലോക്ക് ഡൌൺ ആയതോടെ ആഘോഷമായി നടത്താൻ ഇരുന്ന വിവാഹം ലോക്ക് ഡൌൺ മാനദണ്ഡങ്ങൾ പ്രകാരം ആണ് ഇപ്പോൾ നടന്നത്.

വിഷ്ണു ആണ് വരൻ. വിഷ്ണു തിരുവല്ല സ്വദേശിയാണ്. മലയാളത്തിൽ ടെലിവിഷൻ അവതാരക ആയതിന് ഒപ്പം നിരവധി സ്റ്റേജ് ഷോകളിലും അവാർഡ് നിശകളിലും അടക്കം അവതാരക ആയിട്ടുള്ള മീരയുടെ വിശേഷങ്ങൾ എന്നും സോഷ്യൽ മീഡിയ ആഘോഷം ആകാറുണ്ട്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ തിരുവനന്തപുരത്ത് ഒരു ക്ഷേത്രത്തിൽ വച്ചു നടന്ന വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. മീരയുടെ കൈ മുറുകെ പിടിച്ചുനടന്നു വരുന്ന വിഷ്‌ണുവിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്.

താലികെട്ടിന് മുമ്പും സമയത്തുമെല്ലാം മീര കരയുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. എന്തിനാണ് ഈ കുട്ടി ഇപ്പോഴെ കരയുന്നേ സാധാരണ കല്യാണപെണ്ണ് എല്ലാം കഴിഞ്ഞ് കാറിൽ കയറുന്ന സമയതല്ലേ കരയുന്നതെന്നൊക്കെ നിരവധി പേർ കമന്റ് ചെയ്‌തിരുന്നു. ഇപ്പോഴിതാ അതിനുള്ള മറുപടി വനിതയ്ക്ക് വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ അഭിമുഖത്തിൽ മീര വ്യക്തമാക്കി. താലികെട്ടിന് മുമ്പ് താൻ കരഞ്ഞ് പോയെന്നും അതിന് രണ്ട് കാരണങ്ങൾ ഉണ്ടെന്നും മീര പറഞ്ഞു.

ഒന്ന് സന്തോഷക്കണ്ണീരായിരുന്നു. തന്റെ പ്രിയപ്പെട്ട ആളിനോടൊപ്പം ജീവിച്ചു തുടങ്ങുന്നതിന്റെ സന്തോഷം. മറ്റൊന്ന് അച്ഛനെയും അമ്മയെയും വിട്ടു പോകുന്നതിന്റെ സങ്കടം. അവരുടെ ഏക മകളാണ് താനെന്നും വീടിനോട് വൈകാരികമായ ഒരു അടുപ്പമുള്ള ആളായിരുന്നു താനെന്നും മീര പറയുന്നു. തന്റെ അച്ഛനും ഭയങ്കര കരച്ചിലായിരുന്നുവെന്ന് മീര പറയുന്നു. ജൂലൈ അഞ്ചിന് മുമ്പ് നടത്തേണ്ടിയിരുന്ന വിവാഹമാണ് 15 ന് നടത്തിയത്. തിരുവനന്തപുരം നഗരത്തിൽ രണ്ടാഴ്ചയായി ട്രിപ്പിൾ ലോക്ക് ഡൗണാണ്. തനിക്കുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന 50 പേര് മാത്രമാണ് ചടങ്ങളിൽ പങ്കെടുത്തതെന്നും മീര പറഞ്ഞു. വിഷ്ണുവിന്റെ വീടായ തിരുവല്ല മല്ലപ്പള്ളിയിലാണ് മീര ഇപ്പോൾ.

നിശ്ചയം കഴിഞ്ഞിട്ട് 6 മാസമായിരുന്നു. എന്നാൽ ചിലർ തന്റെ വിവാഹം കഴിഞ്ഞുവെന്ന് വിചാരിച്ച് ഭർത്താവിന് തിരക്കിയെന്നും ഡിവോഴ്‌സായോ എന്നും ചോദിച്ചെന്നും കല്യാണം കഴിഞ്ഞില്ലായെന്ന് പറഞ്ഞ് മടുത്തുവെന്നും താരം അഭിമുഖത്തിൽ വെളിപ്പെടുത്തി. എന്നെ ആദ്യമായി പെണ്ണു കാണാനെത്തിയതും വിഷ്ണുവായിരുന്നു. തന്റെ പിറന്നാള്‍ ദിനമായ ഡിസംബർ ഏട്ടിനാണ് വിഷ്ണുവിനെ ആദ്യമായി നേരിട്ട് കണ്ടത്. കണ്ടയുടെനെ ഇഷ്ടപ്പെടൂകയും ചെയ്തു.

വിഷ്ണുവിനെ ആദ്യമായി കണ്ടുമുട്ടിയ അനുഭവമായിരുന്നു ഒരു അഭിമുഖത്തിൽ മീര അനിൽ പങ്കുവെച്ചത്. ‘അതെ ഇതൊരു അറേഞ്ച് മാര്യേജ് തന്നെയാണ്. പക്ഷേ അദ്ദേഹത്തെ ഇതിന് മുമ്പ് അറിയില്ല എന്ന് എനിക്ക് ഒരിക്കലും പറയാൻ കഴിയില്ല. ഞാൻ ഇത്രയും നാൾ കാത്തിരുന്നത് വിഷ്ണുവിനെ പോലെ ഒരാളെയായിരുന്നു. തന്റെത് ഒരു പ്രണയ വിവാഹമായിരിക്കും എന്നാണ് കുടുംബത്തിലെ എല്ലാവരും കരുതിയത്.

മണിരത്‌നം ചിത്രത്തിലെ പ്രണയംപോലെ ഒരു പ്രണയകഥയായിരുന്നു താനും പ്രതീക്ഷിച്ചത്. ജോലിതിരക്കുകളിൽ ആയിരുന്നതിനാൽ അതിന് സമയം ഉണ്ടായിരുന്നില്ല. രക്ഷിതാക്കളാണ് അദ്ദേഹത്തെ മാട്രിമോണിയിൽ കണ്ടെത്തിയത്. പിറന്നാളിന്റെ അന്നാണ് ആദ്യമായി വിഷ്ണുവിനെ കണ്ടത്. ആ നിമിഷമാണ് ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊരു കാര്യമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ആദ്യം കണ്ടപ്പോൾ തന്നെ അദ്ദേഹം എന്റെതാണെന്ന് തോന്നി. മീര പറയുന്നു.

Facebook Notice for EU! You need to login to view and post FB Comments!