Malayali Live
Always Online, Always Live

30 കഴിഞ്ഞിട്ടും കല്യാണമായില്ല; ശ്രീലങ്കൻ കല്യാണം കണ്ടു കണ്ണുതള്ളി മലയാളികൾ; ചിത്രങ്ങൾ വൈറൽ..!!

9,070

വിവാഹങ്ങൾ ഒട്ടേറെ നടക്കുന്നുണ്ട് എങ്കിൽ കൂടിയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. നേത്മിയും ബുദ്ധികയും തമ്മിൽ ഉള്ള വിവാഹ ചിത്രങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തീക്ഷ്ണ ഫോട്ടോഗ്രാഫി സോഷ്യൽ മീഡിയയിൽ പങ്കു വെച്ച ചിത്രങ്ങൾക്ക് അടിയിൽ കൂടുതൽ കമന്റുകളും മലയാളികളുടേത് ആണെന്ന് ഉള്ളത് വിചിത്രം.

കാരണം ഈ വിവാഹം നടന്നത് കേരളത്തിലോ ഇന്ത്യയിലെ മറ്റെവിടെയെങ്കിലുമോ അല്ല. ഈ വിവാഹം നടന്നത് ശ്രീലങ്കയിൽ. വെറും പതിനയ്യായിരത്തിന് മുകളിൽ ലൈക്ക് ഉള്ള പേജിൽ ഫോട്ടോക്ക് 7000 ൽ അധികം കമന്റ് ആണ് വന്നിരിക്കുന്നത്. കാഴ്ചയിൽ പതിനാലു വയസ്സ് മാത്രം തോന്നിക്കുന്ന ഒരു ബാലനാണ് വിവാഹം കഴിച്ചിരിക്കുന്നത്. എന്നാൽ വധുവിന് ആകട്ടെ ആവശ്യത്തിന് പ്രായം തോന്നിക്കുന്നുണ്ട്.

ശ്രീലങ്കയിൽ എവിടെയാണ് ഈ സംഭവം നടന്നത് എന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ ഏറ്റവും ഊർജിതമായി പ്രതികരിക്കുന്നത് മലയാളികളാണ് എന്നത് ശ്രദ്ധേയമാണ്. ഇവർ
ഇട്ടിരിക്കുന്ന ഫോട്ടോയുടെ താഴെ വരുന്ന കമൻറുകളിൽ മിക്കതും മലയാളികളുടെതാണ്.

“ഇവിടെ 30 കഴിഞ്ഞിട്ട് മനുഷ്യന് പെണ്ണ് കിട്ടുന്നില്ല.. അപ്പോഴാണ് ഇവനൊക്കെ മൊട്ടയിൽ നിന്നു വിരിയുന്നതിനു മുമ്പ്” ഇങ്ങനെയാണ് ഒരു മലയാളി കമൻറ് ഇട്ടിരിക്കുന്നത്.

“ഓൺലൈൻ ക്ലാസ്സ് കഴിഞ്ഞു ഫേസ്ബുക്കിൽ കയറി നോക്കിയപ്പോൾ ആണ് ഇത് കണ്ടത്.. ശുഭം!!” മറ്റൊരു മലയാളി പറയുന്നത് ഇങ്ങനെ.

“ഏത് നേരത്താണാവോ കേരളത്തിൽ ജനിച്ചത്” എന്നു പറഞ്ഞു വിലപിക്കുന്നവരുടെ എണ്ണവും കുറച്ചൊന്നുമല്ല. “ ലോക്ഡൗൺ കഴിഞ്ഞ് ഉടൻ തന്നെ ശ്രീലങ്കയിലേക്ക് ഒരു ടിക്കറ്റ് ബുക്ക് ചെയ്യണം” ഇതാണ് മറ്റൊരു ചേട്ടൻ കുറിച്ച കമന്റ്.