Malayali Live
Always Online, Always Live

പ്രണവും കല്യാണിയും പ്രണയത്തിലാണോ; മോഹൻലാലിന്റെ മറുപടി; സമയമാകുമ്പോൾ പ്രിയൻ പറയുമെന്നും മോഹൻലാൽ..!!

3,140

മലയാള സിനിമയിൽ ഇന്ന് വരെ പിണക്കങ്ങളോ പരിഭവങ്ങളോ ഇല്ലാതെ മുന്നേറുന്ന സംഹൃദം ആണ് മോഹൻലാലും പ്രിയദർശനും തമ്മിൽ ഉള്ളത്. മലയാളത്തിൽ എന്നും ഓർക്കുന്ന ഒട്ടേറെ വിജയങ്ങൾ തന്ന കൂട്ടുകെട്ട്. ചിരിക്കാനും ചിന്തിക്കാനും പരിഭവിക്കാനും ഉള്ള ചിത്രങ്ങൾ സമ്മാനിച്ച കൂട്ടുകെട്ട്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ലാലിനൊപ്പം പ്രിയനും പ്രിയനൊപ്പം ലാലും എന്നും ഉണ്ട്.

വിവാഹ മോചനത്തിൽ തകർന്നു പോയ പ്രിയദർശനെ വീണ്ടും സിനിമയിലേക്ക് കൊണ്ട് വരുകയും വേദനകളിൽ ആശ്വാസമായി നിന്നതും മോഹൻലാൽ ആയിരുന്നു. ഇരുവരുടെയും സൗഹൃദം മക്കളും നിലനിർത്തി പോകുന്നു. മോഹൻലാലിന്റെ മക്കൾ പ്രണവും വിസ്മയയും പ്രിയദർശന്റെ മക്കൾ സിദ്ധാർഥും കല്യാണിയും ചെറുപ്പം മുതലേ കളിച്ചു വളർന്ന കൂട്ടുകാർ തന്നെ.

പ്രണവും കല്യാണിയും അഭിനയ ലോകത്തേക്ക് എത്തി കഴിഞ്ഞു. അതോടൊപ്പം ഗോസിപ്പ് കോളങ്ങളിലും ഇരുവരും ചേക്കേറി. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്ന് ആയിരുന്നു വാർത്തകൾ എത്തിയത്. ഇത് കണ്ടപ്പോൾ ചിരിയാണ് വന്നത് എന്ന് കല്യാണി പറയുന്നു. കല്യാണിയും പ്രണവും ഒന്നിച്ചുള്ള ചിത്രങ്ങൾ കല്യാണി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു. ഏറെയും സെൽഫികൾ ആയിരുന്നു.

ഇപ്പോഴിതാ മോഹൻലാൽ തന്നെ തന്റെ മക്കളുടെ പ്രണയത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. അടുത്തിടെയായിരുന്നു മോഹൻലാൽ പ്രണവിനേയും കല്യാണിയേയും കുറിച്ച് സംസാരിച്ചത്. പ്രണവും കല്യാണിയും എന്നേയും പ്രിയനേയും പോലെ അടുത്ത സുഹൃത്തുക്കളാണ്. എപ്പോഴും വിളിച്ച് സംസാരിക്കാറുണ്ട് ഇരുവരും. സെല്ഫിയൊക്കെ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താൽ അതെങ്ങനെ പ്രണയമായി മാറുമെന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം.

സമയമാവുമ്പോൾ പ്രിയൻ തന്നെ എല്ലാം പറയും. നല്ല സുഹൃത്തുക്കളായി നടക്കുന്നവരാണ് പ്രണവും കല്യാണിയും അവരെക്കുറിച്ച് അനാവശ്യ വിവാദമുണ്ടാക്കുന്നവരോട് എന്ത് പറയാനായെന്നുമായിരുന്നു മോഹൻലാൽ ചോദിച്ചത്. കളിക്കൂട്ടുകാരാണ് തങ്ങളെന്നും വർഷങ്ങളായി തങ്ങളുടെ കുടുംബങ്ങൾ തമ്മിലും അടുത്ത ബന്ധമാണുള്ളതെന്ന് കല്യാണി നേരത്തെ പറഞ്ഞിരുന്നു.

അതിനാൽത്തന്നെ ഒരുമിച്ചഭിനയിക്കുകയെന്ന കാര്യം വലരെ ഫണ്ണിയായാണ് തോന്നിയത്. വളരെ നാച്വലറായാണ് അപ്പുച്ചേട്ടൻ ഓരോ കാര്യങ്ങളും ചെയ്യുന്നത്. ലാൽ മാമയുടെ ജീൻ അദ്ദേഹത്തിനും കിട്ടിയിട്ടുണ്ട്. ഡയലോഗുകളും വരികളുമൊക്കെ ഓർത്തുവെക്കുന്നതിൽ അസാമാന്യ കഴിവാണ് അദ്ദേഹത്തിന്. അത് തന്നെ അത്ഭുതപ്പെടുത്തിയെന്നും കല്യാണി പറഞ്ഞിരുന്നു. മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ഹൃദയത്തിലും പ്രണവും കല്യാണിയും നായകനും നായികയായും എത്തി.