Malayali Live
Always Online, Always Live

മലയാളത്തിൽ അവസരം ലഭിക്കണമെങ്കിൽ വഴങ്ങി കൊടുക്കണം; വൈശാലി നായിക അനുഭവം പറയുന്നു..!!

3,382

ഭരതൻ സംവിധാനം ചെയ്ത് ൧൯൮൮-ൽ പുറത്തിറങ്ങിയ വൈശാലി എന്ന ചിത്രത്തിൽ ടൈറ്റിൽ റോളിൽ എത്തിയ സുപർണയെ മലയാളി സിനിമ പ്രേമികൾ മറക്കാൻ സാധ്യതയില്ല. തുടർന്ന് പത്മരാജൻ സംവിധാനം ചെയ്ത ഞാൻ ഗന്ധർവ്വൻ എന്ന ചിത്രത്തിൽ ആണ് സുപർണ്ണാ അവസാനമായി അഭിനയിച്ചത്.

വിവാഹം കഴിഞ്ഞു കുടുംബത്തോട് ഒപ്പം സന്തുഷ്ട ജീവിതം നയിക്കുന്ന സുപർണ്ണാ വീണ്ടും അഭിനയ ലോകത്തേക്ക് തിരിച്ചു വരണം എന്നുള്ള ആഗ്രഹം ഇപ്പോഴും ഉണ്ടെന്നു പറയുന്നു. നല്ല ഒരു അവസരം കിട്ടിയാൽ തിരിച്ചു വരും ചെറിയ വേഷം അല്ല സ്ത്രീ പ്രാധാന്യമുള്ള വേഷത്തിലേക്ക് അഭിനയിക്കാനാണ് താല്പര്യമെന്നാണ് സുപർണ പറയുന്നത്.

കാസ്റ്റിംഗ് കൗച്ച് എന്നത് ഇപ്പോൾ ഉയർന്നു വരുന്നതല്ല താൻ അഭിനയ ജീവിതം തുടങ്ങിയ സമയത്തും ഇതൊക്കെ സിനിമയിൽ ഉണ്ടെന്നും സുപർണ വെളിപ്പെടുത്തുന്നു.

നീണ്ട വർഷത്തിന് ശേഷം തിരിച്ചു വരുന്നതെങ്കിലും തന്റെ പ്രായത്തിന് പറ്റിയ റോളുകൾ ചെയ്യാനാണ് ഇഷ്ടമെന്നും മലയാളത്തിലെ സൂപ്പർ സ്റ്റാറുകളുടെ സിനിമകൾ കാണാറുണ്ടെന്നും സുപർണ പറയുന്നു.പുരുഷ കേന്ദ്രമായ സിനിമ രംഗത്ത് ഉയർന്നു വരുന്ന സ്ത്രീ കൂട്ടായിമയ്ക്ക് തന്റെ പിന്തുണയുണ്ടെന്നും സുപർണ കൂട്ടിച്ചേർത്തു.