Malayali Live
Always Online, Always Live

ദേശിയ അവാർഡ് കിട്ടിയാലേ വിവാഹം കഴിക്കൂ എന്ന് നയൻസ്; വിഗ്നേഷ് നൽകിയ മറുപടി ഇങ്ങനെ..!!

2,605

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിൽ അഭിനയ ലോകത്തിൽ ഒരു നാടൻ പെൺകുട്ടിയായി എത്തിയ താരം ആണ് നയൻ‌താര. മലയാളത്തിൽ ആദ്യ കാലങ്ങളിൽ അധികം ശോഭിക്കാൻ കഴിയാതെ പോയ താരത്തിന്റെ തലവര തെളിയുന്നത് ശരത് കുമാറിന്റെ നായികയായി അയ്യാ എന്ന ചിത്രത്തിൽ തമിഴിൽ എത്തിയതോടെ ആണ്.

കാലങ്ങൾ കഴിയുമ്പോൾ മലയാളത്തിൽ ഉം തമിഴിലും തെലുങ്കിലും സജീവം ആയി മാറിയ താരം ഇന്ന് സൗത്ത് ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ കൂടി ആണ്. വലിയ വിജയങ്ങൾ നേടി താരം മുന്നേറുമ്പോഴും വിവാദങ്ങൾ താരത്തിന് കൂട്ടായി ഉണ്ടായിരുന്നു. ചിമ്പുവും പ്രഭുദേവയും തമ്മിൽ ഉള്ള പ്രണയവും. എന്നാൽ കാലം അതൊക്കെ പൂർണ്ണതയിൽ എത്തിക്കാതെ ഇരുന്നപ്പോൾ നാനും റൗഡി താൻ എന്ന ലൊക്കേഷനിൽ നയൻസ് തന്റെ യഥാർത്ഥ പ്രണയ നായകനെ കണ്ടെത്തുക ആയിരുന്നു. സംവിധായകൻ വിഗ്നേഷ് ശിവനുമായി താരം പ്രണയത്തിൽ ആകുക ആയിരുന്നു.

ഇവരുവരും വിവാഹിതരായി എന്ന തരത്തിൽ പലപ്പോഴും വാർത്തകൾ വന്നു എങ്കിൽ കൂടിയും എല്ലാവരെയും അറിയിച്ച വിവാഹം കഴിക്കൂ എന്നുള്ള വാർത്തയുമായി നയൻസ് എത്തിയിരുന്നു. നയൻസ് വിവാഹം വൈകിപ്പിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ട്. ദേശീയ അവാർഡ് സ്വന്തമാക്കിയതിന് ശേഷം മതി വിവാഹമെന്നുള്ള തീരുമാനത്തിലാണ് നയൻസ് എന്നുള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പ്രചരിക്കുന്നത്.

5 വർഷത്തെ പ്രണയം എന്നാണ് വിവാഹത്തിലെത്തുന്നത് എന്നാണ് ആരാധകർക്ക് അറിയേണ്ടത്. അതിനിടയിലാണ് നയൻസിന്റെ മനസ്സിലെ ആഗ്രഹം പുറത്തുവന്നത്. അധികം വൈകാതെ തന്നെ ഈ മോഹം സഫലമാവട്ടയെന്നാണ് ആരാധകരും പറയുന്നത്.

വിഗ്നേഷ് ശിവന്റെ വിക്കുകൾ ഇങ്ങനെ..

ഏതാണ്ട് 22 തവണ ഞങ്ങളുടെ വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ ഇന്റർനെറ്റിൽ വന്നിട്ടുണ്ട്. മൂന്ന് മാസം കൂടുമ്പോൾ ഈ വാർത്ത വന്നു കൊണ്ടിരിക്കും.

ഞങ്ങൾക്ക് ചില ലക്ഷ്യങ്ങൾ ഉണ്ട്. ചിലതൊക്കെ ചെയ്ത് തീർക്കണം എന്ന് ആഗ്രഹമുണ്ട്. അതെല്ലാം കഴിഞ്ഞു സ്വകാര്യജീവിതത്തിലേക്ക് പോകണം എന്ന് പദ്ധതിയുണ്ട്. ഞങ്ങളുടെ ഫോക്കസ് ഇപ്പോഴും ജോലിയിൽ തന്നെയാണ്. മാത്രമല്ല പ്രണയം എപ്പോൾ ബോറടിക്കുന്നു എന്ന് നോക്കാം. അപ്പൊ വിവാഹം കഴിക്കാമെന്നായിരുന്നു വിഗ്നേഷ് ശിവൻ പറഞ്ഞത്.

നയൻതാരയുടെ വാക്കുകൾ ഇങ്ങനെ..

ജീവിതത്തിൽ ഒരാൾക്ക് വേണ്ടത് മനഃസമാധാനമാണ്. അത് എനിക്കിപ്പോഴുണ്ട്. കുടുംബത്തിൽ സമാധാനമുണ്ട്. മനസിനു സമാധാനമുണ്ട്. ആ സമാധാനം നിങ്ങൾക്ക് തരുന്നത് അച്ഛനോ അമ്മയോ ആകാം ഭാര്യയാകാം ഭർത്താവാകാം ചിലപ്പോൾ നിങ്ങൾ വിവാഹം കഴിക്കാൻ പോകുന്നയാളാകാം.

എന്റെ സ്വപ്നങ്ങൾ അയാളുടെ സ്വപ്നങ്ങളായി കണ്ട് അതിനുവേണ്ട പിന്തുണ നൽകി കൂടെ നിൽക്കുന്നുണ്ട് വളരെ സന്തോഷമായ കാര്യമാണ്. അതാണ് എന്റെ സന്തോഷവുമെന്നായിരുന്നു നയൻതാര പറഞ്ഞത്.