Malayali Live
Always Online, Always Live

അന്ന് മോഹൻലാൽ എത്തിയത് മമ്മൂട്ടിക്ക് വേണ്ടി; അവരുടെ ആ സഹൃദം എന്നെ ഞെട്ടിച്ചു; സുമലതയുടെ വാക്കുകൾ..!!

3,373

സുമലത എന്ന താരത്തിനെ എന്നും മലയാളികൾ ഓർക്കുന്നത് തൂവാനത്തുമ്പികൾ എന്ന ചിത്രത്തിൽ കൂടി ആണ്. എന്നാൽ സുമലത ഏറ്റവും കൂടുതൽ മലയാളത്തിൽ നായികയായി എത്തിയത് മമ്മൂട്ടിയുടെ ഒപ്പം ആയിരുന്നു. മമ്മൂട്ടിയും മോഹൻലാലും തമ്മിൽ ഉള്ള ആത്മബന്ധവും സൗഹൃദവും തന്നെ അത്ഭുതപ്പെടുത്തി എന്ന് സുമലത പറയുന്നു.

ഒരിക്കൽ മമ്മൂട്ടിയുടെ നായിക ആകാൻ വേണ്ടി ആയിരുന്നു മോഹൻലാൽ തന്നെ സമീപിച്ചത് എന്ന് സുമലത പറയുന്നു. എന്നാൽ അത് അന്ന് യാഥാർഥ്യം ആയില്ല എന്നും സുമലത പറയുന്നു. അതിനു ശേഷം ആയിരുന്നു അദ്ദേഹം തൂവാനത്തുമ്പികളെ കുറിച്ച് പറയുന്നത്.

കേട്ടപ്പോൾ തന്നെ ഇഷ്ടം ആയി എന്നും ഒകെ പറഞ്ഞു എന്നും സുമലത പറയുന്നു. അതെ സമയത്ത് തന്നെ ആയിരുന്നു ന്യൂ ഡൽഹി റിലീസ് ചെയ്യുന്നത് എന്നും മമ്മൂട്ടിയോടൊപ്പം ആയിരുന്നു താൻ കൂടുതൽ വേഷങ്ങൾ ചെയ്തത് എന്നും എന്നാൽ മോഹൻലാലിന്റെ ഒപ്പം ചെയ്ത കഥാപാത്രങ്ങൾ വഴി ആണ് എന്നെ ആളുകൾ അറിയുന്നത് എന്നും താരം പറയുന്നു.

രണ്ടു പേരും ആയി തനിക്ക് അടുത്ത സൗഹൃദം ഉണ്ടെന്നും താരം പറയുന്നു. മമ്മൂട്ടി സ്മാർട്ട് ആണെന്നും ഒരു അഭിനേതാവ് എങ്ങനെ ആയിരിക്കണം എന്നുള്ളതിന് ഉള്ള ഉത്തമ ഉദാഹരണം ആണെന്നും സുമലത വ്യക്തമാക്കി.

എന്നാൽ മോഹൻലാൽ തന്നെ വിമർശിക്കാറുണ്ട് എന്നും അദ്ദേഹം ചെറുപ്പം ആയിരുന്നു എന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തോട് ആയിരുന്നു തനിക്ക് കൂടുതൽ വേഗത്തിൽ സൗഹൃദം ഉണ്ടാക്കാൻ കഴിഞ്ഞത് എന്നും സുമലത പറയുന്നു. എൺപതുകളുടെ പകുതി മുതൽ തൊണ്ണൂറുകൾ മലയാളം തമിഴ് കന്നഡ തെലുങ്ക് ഭാഷകളിൽ തിളങ്ങിയ താരം ആണ് സുമലത.