Malayali Live
Always Online, Always Live

ആ സിനിമയിൽ അച്ഛൻ അഭിനയിച്ചാൽ ഞാൻ മിണ്ടില്ല; മകൾ മീനാക്ഷി ദിലീപിനോട്; അങ്ങനെ പറയാൻ കാരണം ദിലീപിന്റെ മറ്റൊരു സൂപ്പർഹിറ്റ് ചിത്രവും..!!

3,027

മലയാള സിനിമയിൽ മുൻനിരയിൽ ഉള്ള അഭിനേതാവും എന്നും ഏറ്റവും അധികം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന താരം കൂടി ആണ് ജനപ്രിയ നായകൻ ദിലീപ്. മലയാളത്തിൽ കുടുംബ പ്രേക്ഷകരുടെയും കുട്ടികളുടെയും ഇഷ്ട താരം കൂടി ആയ ദിലീപ് മലയാളത്തിൽ ഏറ്റവും വലിയ വിജയങ്ങൾ ഉണ്ടാക്കിയ താരം കൂടി ആണ്.

കോമഡി വേഷങ്ങൾ ഏറ്റവും കൂടുതൽ വഴങ്ങുന്ന ദിലീപ് തനിക്ക് ജീവിതത്തിൽ മകളിൽ നിന്നും ഉണ്ടായ അനുഭവം ആണ് ഇപ്പോൾ പങ്കുവെക്കുന്നത്. നന്പൻ എന്ന ചിത്രത്തിൽ ദിലീപിന് ഒരു കഥാപാത്രത്തെ ചെയ്യാൻ അവസരം കൊടുത്ത് കൊണ്ട് ശങ്കർ വിളിച്ചപ്പോൾ സംസാരിച്ചു കഴിഞ്ഞ ഉടനെ തന്നെ മീനാക്ഷി ചോദിച്ചു ആരാണെന്ന് വിളിച്ചത് ശങ്കർ ആണെന്നും ഒരു അമീർ ഖാൻ അഭിനയിക്കുന്ന ചിത്രത്തിൽ ഒരു വേഷമുണ്ടെന്നും പറഞ്ഞു എന്നാൽ ഇത് കേട്ടയുടനെ മീനാക്ഷി പറഞ്ഞത് അത് അച്ഛൻ ചെയ്‌താൽ പിന്നെ ഞാൻ മിണ്ടില്ല എന്നായിരുന്നു.

കാരണം മായാമോഹിനി എന്ന ചിത്രത്തിൽ ദിലീപ് അഭിനയിച്ചപ്പോൾ ഏറ്റവും കൂടുതൽ അനുഭവിച്ചത് മീനാക്ഷി ആയിരുന്നു അതുകൊണ്ട് തന്നെ പിന്നീട് ദിലീപിന് വരുന്ന വർക്കുകളിൽ മീനാക്ഷി ഇടപെടാറുണ്ട്. സിനിമയെ കുറിച്ച് വ്യക്തമായി നല്ല രീതിയില്‍ സംസാരിക്കാൻ മീനാക്ഷിക്ക് അറിയാമെന്നും ദിലീപ് പറയുന്നു. മഞ്ജു വരിയരുമായി പിരിഞ്ഞ ശേഷം മകൾ മീനാക്ഷി അച്ഛന്‍റെ കൂടെയാണ് ഇടക്ക് വല്ലപ്പോഴും അമ്മ മഞ്ജുവിനെ കാണുമെങ്കിലും ഇവർ ഒരുമിച്ചല്ല.

കാവ്യയെ വിവാഹം കഴിക്കുമ്പോഴും അതിന് പൂർണ്ണ പിന്തുണയുടെ ആണ് മീനാക്ഷി ദിലീലിനൊപ്പം നിന്നത്. കാവ്യയെ വിവാഹം ചെയ്ത ശേഷം അവർക്ക് ഉണ്ടായ മകളാണ് മഹാലക്ഷ്മി. ഏറെ നാളുകൾക്ക് ശേഷം ദിലീപ് കുടുംബത്തിനൊപ്പം ക്യാമറക്ക് മുന്നിൽ വരുന്നത് മഹാലക്ഷമിയുടെ പിറന്നാൾ ആഘോഷിക്കാൻ ആയിരുന്നു. അന്ന് ആ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി പങ്കുവെച്ചത് വലിയ വാർത്ത ആയിരുന്നു.

മലയാളത്തിൽ മക്കൾ കാലം ആണ് ഇപ്പോൾ. മീനാക്ഷി ആ നിരയിലേക്ക് എത്തുമോ എന്നുള്ള ആകാംഷയും ആണ് ആരാധകർ. ലാൽ ജോസിന്റെ മകളുടെ വിവാഹത്തിന് അടക്കം തിളങ്ങി നിന്ന മീനാക്ഷി. കല്യാണി പ്രിയദര്ശനും മാളവിക ജയറാമിനും പിന്നാലെ അഭിനയ ലോകത്തിലേക്ക് എത്തുമോ എന്നു കാത്തിരുന്ന് കാണാം..