Malayali Live
Always Online, Always Live

എന്തൊക്കെ ചെയ്തിട്ടും മെനയില്ലല്ലോ; അനുശ്രീയുടെ മോഡേൺ ഫോട്ടോക്ക് മോശം കമെന്റിന് മറുപടി ഇങ്ങനെ..!!

2,934

രാജ്യം ലോക്ക് ഡൌൺ ആയതോടെ നിരവധി താരങ്ങൾ ആണ് തങ്ങളുടെ തിരക്കുകളിൽ നിന്നും മാറി വീട്ടിൽ തന്നെ ഉണ്ട്. പല തരത്തിൽ ഉള്ള കാര്യങ്ങൾ ആണ് പലരും ചെയ്യുന്നത്. അനു സിതാര യൂട്യുബിലും റിമി ടോമി ടിക് ടോക് യൂട്യൂബ് അടക്കം സജീവം ആണ്. താരങ്ങൾ പലരും പല രീതിയിൽ ഉള്ള കാര്യങ്ങളും ആയി മുന്നേറുമ്പോൾ അനുശ്രീ കൂടുതലും ഫോട്ടോഷൂട്ടുകൾ ആണ് നടത്തിയത്. നൂറിൻ ഷെരീഫും അഹാനയും ഇപ്പോൾ യൂട്യൂബിൽ സജീവം ആണ്.

എന്നാൽ അനുശ്രീ കൂടുതലും ഫോട്ടോഷൂട്ടുകൾ തന്നെ ആണ് നടത്തിയത്. നാടൻ മോഡേൺ ഡ്രെസുകളിൽ ഒരുപോലെ ഫോട്ടോഷൂട്ടുകൾ ചെയ്താണ് താരം ആരാധകരെ ഞെട്ടിക്കുന്നത്. ചിലർ മോശം കമന്റ് ഇട്ടപ്പോൾ അനുശ്രീ അതിന് ലൈവിൽ വന്ന് മറുപടി പറഞ്ഞതും ഈ ലോക് ഡൗൺ കാലത്ത് നമ്മൾ കണ്ടതാണ്. ഇപ്പോഴിതാ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.

മുടി ബോബ് ചെയ്തും മോഡേൺ വസ്ത്രങ്ങൾ അണിഞ്ഞും നടത്തിയ ഫോട്ടോഷൂട്ടിനു ഗംഭീരാഭിപ്രായമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ‘എന്തൊക്കെ ചെയ്‌തിട്ടും ഒരു മെന വന്നില്ലല്ലോ സജി’ എന്ന ഷിഹാസ് എന്ന ചെറുപ്പക്കാരൻ പോസ്റ്റ് കമന്റ് ഇട്ടപ്പോൾ ‘സാരമില്ല മോനെ’ എന്ന് അനുശ്രീയും മറുപടി കൊടുത്തു. മുടി വെട്ടിയൊന്നും ചിലർ ചോദിക്കുന്നുണ്ട്. ഡയമണ്ട് നെക്ലയിസ് എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തേക്ക് എത്തിയ അനുശ്രീ നാടൻ വേഷങ്ങളിൽ കൂടിയാണ് കൂടതലും തിളങ്ങിയത്.