Malayali Live
Always Online, Always Live

അച്ഛൻ എന്നെ ഒരിക്കലും മോളെയെന്നു വിളിച്ചട്ടില്ല; കലാഭവൻ മണിയുടെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് മകൾ പറയുന്നു..!!

18,605

കലാഭവൻ മണി എന്ന വിമർശകർ ഇല്ലാത്ത നടനും പാട്ടുകാരനും നാടൻ പാട്ടിന്റെ ഈണം എന്ന് മലയാളിക്ക് മുന്നിൽ തന്ന പച്ചയായ മനുഷ്യൻ ഓർമ്മകൾ മാത്രമായി മാറിയിട്ട് ഒരു വര്ഷം കൂടി കടന്നു പോകുകയാണ്. ചിലർക്ക് അദ്ദേഹം ഒരു മികച്ച നടൻ ആണ്.

ചിലർക്ക് അദ്ദേഹം നല്ലൊരു കൂട്ടുകാരനും സഹായിയും നാടൻ പാട്ടുകാരനും ഒക്കെ ആയിരുന്നു. ഇന്നും അദ്ദേഹത്തിന്റെ മരണത്തിന്റെ കാരണം എന്നുള്ളത് ആർക്കും അറിയില്ല എന്നുള്ളത് താനെ ആണ് സത്യം.

വേദനകൾ നിറഞ്ഞ പട്ടിണികൾ നിറഞ്ഞ വഴിയിൽ കൂടി എത്തിയ ആൾ ആണ് മണി. അദ്ദേഹത്തിന്റെ പട്ടികളിലെ വരികളിൽ എല്ലാം അത് നിറഞ്ഞു നിന്നിരുന്നു. എന്നും ആ ചാലക്കുടിക്കാരൻ ചങ്ങാതിയെ മറക്കാൻ കഴിയാത്തവർ ആണ് മലയാളികൾ.

മാർച്ച് 6 എന്ന ദിനം ഏതൊരു മലയാള സിനിമ പ്രേമിക്കും വേദന നിറയുന്ന ദിനം തന്നെ. നിറത്തിന്റെ പേരിൽ മലയാള സിനിമയിലെ നടിമാരിൽ നിന്നും വരെ അപമാനം വാങ്ങേണ്ടി വന്ന ആൾ കൂടി ആണ് കലാഭവൻ മണി. കലാഭവൻ മണിയെ കുറിച്ച് ഒരിക്കൽ മകൾ പറഞ്ഞ വാക്കുകൾ ആണ് വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. ശ്രീലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ..

അച്ഛൻ മരിച്ചിട്ട് ഒരു വർഷമായി എന്ന് എല്ലാവരും പറയുന്നു. പക്ഷേ ഞങ്ങൾ അ ങ്ങനെ വിശ്വസിക്കുന്നില്ല. അച്ഛന്റെ ആത്മാവ് ഞങ്ങൾക്കൊപ്പമുണ്ട്. എനിക്ക് പത്താംക്ലാ സ് പരീക്ഷ തുടങ്ങാൻ കുറച്ചുദിവസം ബാക്കിയുള്ളപ്പോഴാണ് അച്ഛൻ മരിക്കുന്നത്. പരീക്ഷയ്ക്കു മുമ്പ് ഒരുദിവസം അച്ഛൻ എന്നെ വിളിച്ചിരുത്തി പറഞ്ഞു..

‘അച്ഛനാെണങ്കിൽ പഠിക്കാനുള്ള സാഹചര്യമുണ്ടായില്ല. പത്താം ക്ലാസിൽ‍ കോപ്പിയടിച്ചിട്ടും ജയിച്ചില്ല. ‘മോൻ’ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങണം. നന്നായി പഠിച്ച് ഡോക്ടറാകണം. ചാലക്കുടിയിൽ അച്ഛനൊരു ആശുപത്രി കെട്ടിത്തരും. പാവങ്ങളെ സൗജന്യമായി ചികിത്സിക്കണം.’അച്ഛൻ എന്നെ ഒരിക്കലും മോളേ എന്നു വിളിച്ചിട്ടില്ല.മോനേ എന്നേ വിളിക്കാറുണ്ടായിരുന്നുള്ളു.

ആൺകുട്ടികളെപ്പോലെ നിനക്ക് നല്ല ധൈര്യം വേണം കാര്യ പ്രാപ്തി വേണം കുടുംബത്തിലെ കാര്യങ്ങളൊക്കെ ഒറ്റയ്ക്കു നോക്കി നടത്താൻ കഴിയണം എന്നൊക്കെ പറയുമായിരുന്നു. ഞാൻ തന്നെ പലപ്പോഴും ആലോചിക്കാറുണ്ടായിരുന്നു അച്ഛൻ എന്തിനാണ് കുട്ടിയായ എന്നോട് ഇതൊക്കെ പറയുന്നതെന്ന്. ഇപ്പോഴാണ് അച്ഛൻ അന്നു പറഞ്ഞതിന്റെ പൊരുൾ മനസിലാകുന്നത്. അച്ഛൻ എല്ലാം നേരത്തെ അറിഞ്ഞിരുന്നോ? അതുകൊണ്ടാണോ എന്നോട് അങ്ങനെയൊക്കെ പറഞ്ഞത്.