Malayali Live
Always Online, Always Live

ലാലേട്ടന്റെ ഭാര്യയാവാൻ ആഗ്രഹമുണ്ടായിരുന്നു; അടുത്ത പടത്തിൽ സാധിച്ചു തരാമെന്ന് സംവിധായകൻ പറഞ്ഞു; നമിത പറയുന്നു..!!

3,131

തെന്നിന്ത്യൻ സിനിമകളിൽ ഗ്ലാമറസ് വേഷങ്ങളിലൂടെ തിളങ്ങിനിന്ന താരമാണ് നമിത. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം താരം വൈശാഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം പുലി മുരുകനിലൂടെ തിരിച്ചുവരവ് നടത്തി. വലിയ വിജയമായ പുലിമുരുകൻ മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു.

താരം പുലിമുരുകൻ സിനിമ ചിത്രീകരിച്ചപ്പോഴുണ്ടായ സംഭവങ്ങൾ തുറന്നുപറഞ്ഞിരുന്നു. ഈ തുറന്ന് പറച്ചിലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.

നമിതയുടെ വാക്കുകളിലേക്ക്;

മോഹൻലാൽ അല്ലാതെ വേറെ ഏത് നടൻ അഭിനയിച്ചാലും പുലിമുരുകൻ എന്ന കഥാപാത്രത്തെ ഇത്ര പെർഫെക്ടാക്കാൻ ആകില്ല. ഈ ചിത്രത്തിൽ ജൂലി എന്ന കഥാപാത്രമായി അഭിനയിക്കാൻ വിളിച്ചപ്പോൾ താൻ വളരെ എക്സൈറ്റഡായതിന് കാരണം മോഹൻലാലിൻറെ കൂടെ അഭിനയിക്കാനുള്ള അവസരമായതുകൊണ്ടാണ്. വളരെ സിമ്പിളായ മനുഷ്യനാണ് മോഹൻലാൽ.

ഒരുപാട് വായിക്കുന്ന വളരെ ഔന്നത്യമുള്ള വ്യക്തിയാണ്. പുലി മുരുകൻ സിനിമയിൽ മോഹൻലാലിന് ഒപ്പമുള്ള സീനുകൾ ഉണ്ടായിട്ടും മോഹൻലാൽന്റെ നായിക വേഷത്തിൽ എത്താൻ കഴിഞ്ഞില്ലയെന്ന വിഷമമുണ്ട്. ഷൂട്ടിംഗ് പുരോഗമിച്ചപ്പോൾ മോഹൻലാലിന്റെ ഭാര്യയായി അഭിനയിക്കാൻ ആഗ്രഹം തോന്നിയെന്നും അത് താൻ സംവിധായകനോടും മോഹൻലാലിനോടും പറഞ്ഞിരിന്നു.

എന്നാൽ ഇനി ഒരു സിനിമയിൽ ലാലേട്ടന്റെ നായികയായി തന്നെ ക്ഷണിക്കാമെന്ന് വൈശാഖ് ഉറപ്പ് തന്നു. അത് എത്രയും വേഗം സംഭവിക്കാൻ താൻ കാത്തിരിക്കുവാണെന്നും ദുഃഖം ഉടനെ മാറുമെന്ന് പ്രതിക്ഷിക്കുന്നു. മോഡൽ റോളുകൾ വിട്ട് കഥാ മൂല്യമുള്ള സിനിമകൾ ചെയ്യാനാണ് തനിക്ക് താൽപര്യമെന്നും നമിത പറഞ്ഞു.