Malayali Live
Always Online, Always Live

ആ ചുംബന രംഗം പിന്നീട് ചേർത്തത്; പറ്റില്ല എന്ന് പറഞ്ഞപ്പോൾ ഭീഷണി; തുടർന്ന് സംഭവിച്ച ഞെട്ടിക്കുന്ന സംഭവങ്ങൾ; സമീറ റെഡ്ഢി..!!

3,047

ബോളിവുഡിൽ തുടങി തെന്നിന്ത്യൻ ഭാഷകളിൽ അടക്കം തിളങ്ങിയിട്ടുള്ള ഒരുകാലത്ത് മുൻനിര നായികയായി തിളങ്ങി നിന്ന താരം ആണ് സമീറ റെഡ്ഢി. എന്നാൽ തന്റെ തുറന്നു പറച്ചിലുകൾ കൊണ്ട് എന്നും ശ്രദ്ധ നേടിയിരുന്നു. ഈ അടുത്ത കാലത്ത് തന്റെ യഥാർത്ഥ രൂപം മേക്കപ്പില്ലാത്ത കാണിച്ചു സിനിമ ലോകത്തിൽ ഉള്ളവരെ അടക്കം ഞെട്ടിച്ചിരുന്നു.

ബോളിവുഡ് സിനിമ ലോകത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് 2002 ൽ എത്തിയ താരം 2004 ൽ ഇറങ്ങിയ മുസാഫറിൽ കൂടി ആണ് താരം കൂടുതൽ ശ്രദ്ധ നേടിയത് എങ്കിൽ കൂടിയും ഒരിക്കൽ പോലും സമീറക്ക് ബോളിവുഡിൽ മുൻനിര നായിക ആകാൻ കഴിഞ്ഞില്ല എന്ന് വേണം പറയാൻ. വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും വിട്ടുനിൽക്കുന്ന താരം ഭർത്താവിനും മക്കൾക്കും ഒപ്പം കുടുംബ ജീവിതം നയിക്കുകയാണ്.

സിനിമയിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറയുകയാണ് സമീറ ഇപ്പോൾ. നമ്മൾ ചെയ്യുന്ന കഥാപാത്രങ്ങൾ മുൻനിർത്തി ആണ് വീണ്ടും സിനിമകളിൽ അവരസങ്ങൾ വരുമ്പോൾ അത് മുതലെടുക്കും എന്നാണു താരം പറയുന്നത്. 2002 മുതൽ 2013 വരെ ആണ് സമീറ അഭിനയ ലോകത്തിൽ ഉണ്ടായിരുന്നത്. മലയാളത്തിൽ മോഹൻലാലിൻറെ അടക്കം നായിക ആയിട്ടുള്ള താരത്തിനോട് ലൊക്കേഷനിൽ വെച്ചുണ്ടായ അനുഭവം ആണ് താരം പറയുന്നത് ഇങ്ങനെ..

ഒരു സിനിമയിൽ അഭിനയിച്ചു കൊണ്ട് ഇരിക്കുമ്പോൾ കൂടുതൽ ആയി ഒരു ചുംബന രംഗം കൂടി ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും ലിപ് ലോക്ക് രംഗം ആണെന്നും അത് ചെയ്യണം എന്ന് അറിയിക്കുകയും ചെയ്തു. സിനിമയുടെ കഥ പറയുമ്പോൾ ഇല്ലാത്ത ഈ രംഗം ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞപ്പോൾ മുസാഫിർ എന്ന ചിത്രത്തിൽ ഒരു മടിയും ഇല്ലാതെ ചെയ്തത് ഇപ്പോൾ ചെയ്യാൻ എന്താണ് കുഴപ്പം എന്ന് ചോദിക്കുക ആയിരുന്നു.

എന്നാൽ ഒരിക്കൽ ചെയ്തു എങ്കിൽ ഞാൻ അത് ചെയ്തു കൊണ്ടേ ഇരിക്കും എന്നാണു അർഥം എന്ന് കരുതരുത് എന്ന് ഞാൻ പറഞ്ഞു. എന്നാൽ ഇങ്ങനെ സംസാരിച്ചാൽ അധികം കാലം നീ സിനിമയിൽ ഉണ്ടാവില്ല എന്നുള്ള ഭീഷണി ആണ് തിരിച്ചു ഉണ്ടായത് എന്ന് സമീറ പറയുന്നു. ഷൂട്ടിംഗ് കഴിയുമ്പോൾ ഉള്ള നൈറ്റ് പാർട്ടി ക്ക് ഒന്നും ഞാൻ പോകാറില്ല. അതുകൊണ്ടു തനിക്ക് ഒട്ടേറെ അവസരങ്ങൾ നഷ്ടമായിട്ടുണ്ട് എന്നി സമീറ പറയുന്നു.

ഒരിക്കൽ എന്നോട് ഒരു പ്രമുഖ നടൻ പറഞ്ഞത് നിങ്ങൾ ഭയങ്കര ബോർ ആണെന്നും ഒട്ടും അടുക്കാൻ കഴിയാത്ത ആൾ ആണ് എന്നും അതുകൊണ്ടു ആണ് കൂടുതൽ ചിത്രത്തിലേക്ക് നിങ്ങളെ വിളിക്കാത്തത് എന്ന് ആ നടൻ തന്നോട് പറഞ്ഞു. പാമ്പും കോണിയും കളിക്കുന്നത് പോലെയാണ് സിനിമ എന്നും പാമ്പുകൾക്ക് ഇടയിൽ പെടാതെ രക്ഷപ്പെടാൻ പാടാണ് എന്നും താരം പറയുന്നു.