Malayali Live
Always Online, Always Live

മഞ്ജുഷയുടെ മരണത്തിലേക്ക് യാത്രയായ അതെ ഇരുചക്ര വാഹനത്തിൽ അച്ഛനും അപകട മരണം..!!

3,361

മലയാളികൾക്ക് ഏറെ സങ്കടം ഉണ്ടാക്കിയ മരണ വാർത്ത ആയിരുന്നു ഗായിക മഞ്ജുഷ മോഹനദാസിന്റെ വാഹനാപകടവും മരണവും. 2018 ൽ ആയിരുന്നു മഞ്ജുഷ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം എം സി റോഡിൽ താന്നിപ്പുഴയിൽ വെച്ച് മിനി ലോറിയുമായി ഇടിക്കുന്നതും മരണപ്പെടുന്നതും.

എന്നാൽ ഇപ്പോൾ മകൾ അന്ന് സഞ്ചരിച്ച അതെ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്ത അച്ഛനും അപകട മരണമാണ് കാത്തിരുന്നത് എന്ന് കേൾക്കുമ്പോൾ ഞെട്ടൽ തന്നെ. വിധി അതെ വഴിയിൽ പിതാവിനെയും തേടി എത്തുമ്പോൾ അച്ഛനും മകൾക്കും ഒരേ വിധി. പെരുമ്പാവൂർ പുല്ലുവഴിയിൽ നടന്ന അപകടത്തിൽ ആണ് മോഹൻദാസ് മരിച്ചത്.

മോഹൻദാസ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ ബൊലേറോ പിക്ക് അപ്പ് ഇടിക്കുക ആയിരുന്നു. അപകടം ഉണ്ടായ ശേഷം നിർത്താതെ പോയ വാഹനം പിന്നീട് പിടികൂടി. മഞ്ജുഷ മരണ സമയത്തു ഓടിച്ച അതെ വാഹനം തന്നെ ആണ് മോഹൻദാസും ഓടിച്ചിരുന്നത്.

കാലടി ശ്രീശങ്കര സംസകൃത സർവ്വകലാശാലയിൽ നൃത്ത ഗവേഷണ വിദ്യാർത്ഥിനിയും ഗായികയും ആയിരുന്നു മഞ്ജുഷ. മഞ്ജുഷ ശ്രദ്ധ നേടുന്നത് സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ കൂടി ആയിരുന്നു. 27 ആം വയസിൽ ആയിരുന്നു മഞ്ജുഷ മരിക്കുന്നത്. പ്രിയദർശനാണ് മഞ്ജുഷയുടെ ഭർത്താവ്. ഒരു മകൾ ഉണ്ട്. കലാഭവൻ മണിയുടെ സഹോദരൻ ആർ എൽ വി രാമകൃഷ്ണന്റെ ശിഷ്യ ആയിരുന്നു മഞ്ജുഷ.