Malayali Live
Always Online, Always Live

മക്കളെ ഒക്കെടുത്ത് സിന്ദുകൃഷ്ണ; ഡബിൾ സ്ട്രോങ്ങായി അഹാനയുടെ അമ്മ..!!

3,302

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള കുടുംബം ആണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റേത്. അമ്മയും അച്ഛനും നാല്‌ പെൺകുട്ടികളുമുള്ള കുടുംബം. എല്ലാവരും സാമൂഹിക മാധ്യമത്തിൽ സജീവം. മക്കൾ എല്ലാവരും സോഷ്യൽ മീഡിയയിൽ ആഘോഷം ആക്കുന്നവരാണ്. ആഹാന യൂട്യൂബ് വ്ലോഗിംഗ്‌ ചെയ്യുന്നതിന് ഒപ്പം തന്നെ അഭിനയത്തിലും മോഡലിംഗിലും സജീവമാണ്.

മക്കളെ സൃഹുത്തുക്കളെ പോലെയാണ് അമ്മ സിന്ധുവും അച്ഛൻ കൃഷ്ണകുമാറും കാണുന്നത്. പലപ്പോഴും എല്ലാവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഷെയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ മാതൃദിനത്തിൽ സിന്ധു കൃഷ്ണ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. തന്നോളം വളർന്ന മക്കളെ മാതൃദിനത്തിൽ ഒക്കത്തെടുത്തിരിക്കുന്ന സിന്ധുവിനെയാണ് ചിത്രങ്ങളിൽ കാണാനാവുക. ഇതിലും മികച്ചൊരു ചിത്രം കിട്ടാനില്ല. കരുത്തയായ മമ്മി. നിങ്ങളെ നാലിനെയും എടുക്കാനുള്ള ഊർജ്ജം വരും വർഷങ്ങളിലും എനിക്കുണ്ടാവുമെന്ന് വിശ്വസിക്കുന്നു.

വ്യായാമം ചെയ്ത് സ്ലിം ആയിരിക്കൂ അല്ലെങ്കിൽ എന്റെ നടുവൊടിയും എന്നാണ് സിന്ധു കൃഷ്ണ കുറിക്കുന്നത്. മറ്റു സഹോദരിമാരെല്ലാം മെലിഞ്ഞിരിക്കുന്നത് കൊണ്ട് അമ്മയ്ക്ക് ബുദ്ധിമുട്ടില്ലെന്ന് അറിയാമായിരുന്നു എന്നാൽ അമ്മയേക്കാൾ പൊക്കവും ഏറെക്കുറെ അത്രത്തോളം ശരീര ഭാരവുമുള്ള തന്നെ എടുക്കാൻ അമ്മയ്ക്ക് കഴിയുമെന്ന് കരുതിയിരുന്നില്ല.

പക്ഷേ അമ്മ വളരെ നിസ്സാരമായി തന്നെ എടുത്തുവെന്നാണ് അഹാന കുറിക്കുന്നത്. മക്കളായ അഹാനയുടെയും ദിയയുടെയും ഇഷാനിയുടെയും ഹൻസികയുടെയും കുട്ടിക്കാലം മുതലുള്ള ഓരോ ഓർമകളും ചിത്രങ്ങളും സൂക്ഷിച്ചുവയ്ക്കുന്ന സിന്ധു കൃഷ്ണയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പലപ്പോഴും അത്ഭുതപ്പെടുത്തുന്നവയാണ്.

തങ്ങളുടെ കുട്ടിയുടുപ്പുകൾ സൂക്ഷിച്ചു വെക്കുകയും ഓരോ ചിത്രത്തിനു പിറകിലെ കഥകളും കൃത്യമായി ഓർത്തിരിക്കുകയും ചെയ്യുന്ന അമ്മയെ ഓർഗനൈസിംഗ് കഴിവിനെ കുറിച്ച് പലപ്പോഴും അഹാനയും അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്.