Malayali Live
Always Online, Always Live

ഭർത്താവുമായി വേർപിരിഞ്ഞിട്ട് ഒമ്പത് വർഷം; മകൾ എന്റെയൊപ്പം; സ്വകാര്യ ജീവിതത്തെ കുറിച്ച് അഞ്ജലി നായർ..!!

1,912

ഏറെക്കാലമായി അഭിനയ ലോകത്തിൽ ഉള്ള താരം ആണ് അഞ്ജലി നായർ. ചെറുതും വലുതും നായിക വേഷങ്ങളും നോക്കാതെ ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്തു മുന്നേറുന്ന താരം ആണ് അഞ്ജലി നായർ. ബാലതാരമായി മാനത്തെവെള്ളിത്തേര് എന്ന ചിത്രത്തിൽ കൂടി അഞ്ജലി അഭിനയ ലോകത്തിൽ എത്തുന്നത്.

ഒട്ടേറെ മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള താരം മോഹൻലാലിൻറെ അമ്മയുടെ വേഷത്തിലും സഹോദരിയുടെ വേഷത്തിലും ഒക്കെ എത്തിയിട്ടുള്ള താരം ദൃശ്യത്തിൽ പൂച്ചയെ നിന്ന് മുട്ടൻ പണിയാണ് റാണിക്ക് കൊടുക്കുന്നത്. താരത്തിന്റെ കരിയറിൽ തന്നെ ഏറെ പ്രശംസ നേടിയ കഥാപാത്രം ആണ് സരിത എന്ന ദൃശ്യം 2 ലെ വേഷം.

ഏറെ കാലങ്ങൾ ആയി അഭിനയ ലോകത്തിൽ ഉണ്ട് എങ്കിൽ കൂടിയും അഞ്ജലിക്ക് ഏറ്റവും കൂടുതൽ പ്രശംസ ലഭിച്ചത് ദൃശ്യം 2 ലെ സരിത എന്ന കഥാപാത്രം ആയിരുന്നു. അഞ്ജലി നായർ വീണ്ടും പ്രേക്ഷക ശ്രദ്ധ ലഭിക്കുമ്പോൾ താരത്തിന്റെ സ്വകാര്യ ജീവിതം വീണ്ടും ചർച്ചയാകുന്നത്. കഴിഞ്ഞ ഒമ്പത് വര്ഷമായി പിരിഞ്ഞു താമസിക്കുകയാണ് ഞാനും ഭർത്താവും. 2012 ഏപ്രിൽ മുതൽ അങ്ങനെ ആണ്. വിവാഹ മോചനത്തിന് നൽകിയിട്ടുണ്ട്. ഇതുവരെ കിട്ടിയിട്ടില്ല.

കിട്ടുമ്പോൾ കിട്ടിയാൽ മതി. തിരക്കൊന്നും ഞങ്ങൾക്ക് ഇല്ല എന്നും അഞ്ജലി പറയുന്നു. പ്രശസ്ത ഫോട്ടോഗ്രാഫറായ അനീഷ് ഉപാസനയാണ് അഞ്ജലിയുടെ ഭർത്താവ്. തന്റെ വിവാഹ ജീവിത കഥ വീണ്ടും സാമൂഹിക മാധ്യമത്തിൽ കുത്തിപൊക്കിയപ്പോൾ അതിനെതിരെ രൂക്ഷമായ ഭാഷയിൽ ആണ് വിമർശനവുമായി എത്തിയത്. താരം അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ..

ഇങ്ങനെ ആവണി മോൾ എന്റെ കൂടെയാണ്. ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കലോ തിരക്കില്ലെങ്കിൽ അനീഷ് വന്ന് കാണും. അവർ ഏതെങ്കിലും മാളിൽ കറങ്ങാൻ പോകും. അവൾക്ക് കഴിക്കാൻ പുള്ളി എന്തെങ്കിലും വാങ്ങി കൊടുക്കും. പിന്നെ തിരിച്ച് എന്റെ വീട്ടിൽ കൊണ്ടാക്കും. എത്രയോ കാലമായി നടക്കുന്ന കാര്യമാണത്. മോൾക്കും അത് ശീലമായി. അവളാണ് എന്നോട് അമ്മാ കോടതിയിൽ പോകേണ്ട അടുത്ത ഡേറ്റ് എന്നാണെന്ന് ചോദിക്കുന്നത്.

എന്നാണ് ഇനി അച്ഛൻ വരിക എന്നൊക്കെ അവൾ വളരെ സാധാരണ മട്ടിലാണ് ചോദിക്കാറ്. ദൃശ്യം 2 വന്നതിന്റെ പേരിൽ വിവാഹമോചന വാർത്ത ആഘോഷിച്ച് എന്നെ ചവിട്ടി മെതിക്കാൻ ശ്രമിക്കുന്നത് ശത്രുക്കളായിരിക്കും. എന്തായാലും ഞാൻ അതൊന്നും കാര്യമാക്കുന്നില്ല. എന്നെ കുറിച്ച് എന്തെങ്കിലും അറിയണമെങ്കിലോ വാർത്ത അറിയണമെങ്കിലോ എന്നെ തന്നെ വിളിച്ച് ചോദിക്കാമല്ലോ.

ഏതോ ഒരു ഷൊർട് ഫിലിമിന് വേണ്ടി നാടക നടനായ കണ്ണൻ നായർക്കൊപ്പം ഞാൻ വിവാഹ വേഷത്തിൽ നിൽക്കുന്ന ഒരു ഫോട്ടോയുണ്ട്. ഒരു സീനിൽ ചുവരിൽ വെക്കാനായി ഷൂട്ടിങ്ങിനിടയിൽ എടുത്ത കപ്പിൾ ഫോട്ടോ. ആ ഫോട്ടോ എടുത്ത് എന്റെ കല്യാണ ഫോട്ടോയെന്ന പേരിൽ ചില യൂട്യൂബ് ചാനലുകൾ പ്രചരിപ്പിച്ചു. പെന്റാമേനകയിൽ മൊബൈൽ ഫോൺ നന്നാക്കുന്ന സക്കീർ എന്നൊരു ഇക്ക ഉണ്ട്. ആ ഇക്കയുടെ കൂടെയുള്ള ഫോട്ടോ കണ്ട് എന്റെ ഇരട്ടസഹോദരൻ അജയ് ആണെന്നും ചിലർ പറഞ്ഞു.

2009 ലും 2011 ലും ഞാൻ സിനിമ ചെയ്തിട്ടുണ്ട്. 2012 ലാണ് എന്റെ കരിയർ തുടങ്ങിയതെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. അതിന് മുമ്പ് തമിഴിലും മലയാലത്തിലും മൂന്ന് സിനിമകൾ വീതം ചെയ്തു. മോളുണ്ടായ ശേഷമാണ് കൂടുതൽ പ്രൊഫഷണലായി കരിയറിലേക്ക് കടക്കുന്നത്. മോളുടെ പ്രായം വെച്ച് കണക്കിയാൽ ഒമ്പത് വർഷം.

ഒരുവിധം എല്ലാ സിനിമകളിലും ഉള്ളത് കൊണ്ടാകും എന്നെ പലരും അച്ചാർ എന്ന് വിശേഷിപ്പിക്കുന്നത്. പക്ഷേ എനിക്ക് തോന്നിയിട്ടില്ല ഞാൻ എല്ലാത്തിലും ഉണ്ടെന്ന്. കാരണം എന്റെ ഒരഞ്ച് സിനിമ എടുത്ത് പറയാൻ ഒരു പ്രേക്ഷകനോട് പറഞ്ഞാൽ അല്ലെങ്കിൽ എന്നെ അറിയാവുന്ന ഒരാളോട് പറഞ്ഞാൽ അവർ ഒരു പക്ഷേ പത്ത് മിനുറ്റ് ആലോചിച്ചെന്ന് വരും. എല്ലാ സിനിമകളിലും ഞാനുണ്ടെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല.