Malayali Live
Always Online, Always Live

പുറത്തേക്ക് പോകുന്നോയെന്ന് സൂര്യയോട് മോഹൻലാൽ; വെറും കള്ളിയാണ്‌ ഒരിക്കൽക്കൂടി തെളിയിച്ച് ബിഗ് ബോസ് താരം സൂര്യ..!!

2,734

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആണ് ബിഗ് ബോസ് മലയാളം സീസൺ 3. ശക്തമായ മത്സരം ആണ് മൂന്നാം സീസണിൽ നടക്കുന്നത്. ഈ വർഷം ഫെബ്രുവരി 14 നു ആണ് ഷോ ആരംഭിച്ചത്. എൺപത് ദിവസം കഴിഞ്ഞിരിക്കുകയാണ്. ഷോയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇപ്പോൾ ഉള്ളത് മണികുട്ടനാണ്. നേരത്തെ മുന്നിൽ നിന്നത് ഡിംപിൾ ആയിരുന്നു എങ്കിൽ താരത്തിന്റെ അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തോടെ ബിഗ് ബോസിൽ നിന്നും പിന്മാറിയിരുന്നു.

ഇപ്പോൾ മണികുട്ടനാണ് ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത്. കൂടാതെ ഇനി അവസാനിക്കാൻ കുറച്ചു ദിവസങ്ങൾ മാത്രം ഉള്ളപ്പോൾ ഫൈനൽ 5 ൽ വരുന്ന താരങ്ങൾ ഇവർ ആയിരിക്കും എന്നാണ് സോഷ്യൽ മീഡിയ കണക്കു കൂട്ടൽ. ബിഗ് ബോസ് സീസൺ 3 യിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് മണികുട്ടന് ആണെങ്കിൽ കൂടിയും ആർക്കും ഇഷ്ടമല്ലാത്തത് സൂര്യ ജെ മേനോനെ ആണ്. ഏറ്റവും കൂടുതൽ എലിമിനേഷൻ ലഭിച്ചതും സൂര്യക്ക് തന്നെ ആണ്. എന്നാൽ ഇതൊക്കെ ആണെങ്കിൽ കൂടിയും സൂര്യയെ ഇതുവരെയും പുറത്താക്കാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് തന്നെ ആണ് വസ്തുത.

ദിവസവും എന്തെങ്കിലും കാരണങ്ങൾ ഉണ്ടാക്കി ക്യാമറക്ക് മുന്നിൽ കരയുന്ന ആൾ ആണ് സൂര്യ ജി മേനോൻ. പലപ്പോഴും ഒരു കാരണവും ഇല്ല എങ്കിൽ കൂടിയും ചുമ്മാ നിസാര കാര്യങ്ങൾ വരെ ഉണ്ടാക്കി കരയുന്നു എന്നാണ് ആരാധകർ പറയുന്നത്. മണികുട്ടനുമായി പ്രണയം ആണെന്ന് പലപ്പോഴും പറയും എങ്കിൽ കൂടിയും മണിക്കുട്ടൻ കുറച്ചു ദിവസം പിന്മാറിയപ്പോൾ പാവയെ മണിക്കുട്ടൻ ആക്കി സൂര്യ എറിഞ്ഞു കളിച്ചിരുന്നു. അതുപോലെ തന്നെ സന്ധ്യ ബിഗ് ബോസ്സിൽ നിന്നും ഔട്ട് ആയ ദിവസം വല്ലാത്ത സന്തോഷത്തിൽ സൂര്യയെ കണ്ടത് എന്ന് അനൂപ് തന്നെ പറഞ്ഞിരുന്നു.

ആദ്യം വിരിച്ചു കൊണ്ടു സന്ധ്യ പുറത്തായി എന്ന് സഹ മത്സരാർത്ഥികളെ അറിയിച്ച സൂര്യ പിന്നീട മാറി ഇരുന്നു കരയുന്നത് കണ്ടപ്പോൾ അതിശയം തോന്നി എന്ന് അനൂപ് അന്ന് പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം തൊപ്പി വിഷയത്തിൽ കരഞ്ഞ സൂര്യ ബിഗ് ബോസിൽ നിന്നും പുറത്തേക്ക് പോകണം എന്ന് പറഞ്ഞിരുന്നു. തുടർന്ന് കോഫെഷൻ റൂമിൽ എത്തിയ സൂര്യയെ ആശ്വസിപ്പിച്ചു വിട്ടിരുന്നു. എന്നാൽ ഇന്നലെ മോഹൻലാൽ എത്തിയതോടെ ആണ് സൂര്യയോട് എന്താണ് പ്രശനം എന്ന് മോഹൻലാൽ ചോദിച്ചത്.

താൻ പറയുന്നത് എല്ലാം പുറത്തു വരുന്നതും മറ്റുള്ളവർ മനസിലാക്കുന്നതും വേറെ രീതിയിൽ ആണെന്ന് സൂര്യ പറയുന്നു. എന്നാൽ ഇപ്പോൾ പുറത്തേക്ക് പോകുന്നോ എന്നാണ് മോഹൻലാൽ സൂര്യയോട് ചോദിച്ചത്. എന്നാൽ ഇപ്പോൾ ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല എന്നാണ് അവതാരകനായി എത്തിയ മോഹൻലാലിനോട് സൂര്യ പറഞ്ഞത്.

എന്നാൽ ഇതുപോലെ ഉള്ള നാടകങ്ങൾ ഇനിവേണ്ടായെന്ന് മോഹൻലാൽ പറഞ്ഞു. സൂര്യയുടെ വോട്ടുകൾ നേടാൻ ഉള്ള ഇരട്ട മുഖം ആണ് വെളിയിൽ വരുന്നത് എന്നാണ് ആരാധകർ പറയുന്നത്. ഇതുപോലെ ഫേക്ക് ഗെയിം കളിക്കുന്ന സൂര്യയെ പുറത്താക്കണം എന്നാണ് ആരാധകർ പറയുന്നത്.