വ്യത്യസ്‍തമായ ആലാപന ശൈലി കൊണ്ട് മലയാളികൾക്ക് ഇടയിൽ ഇഷ്ടം ഉണ്ടാക്കിയ ഗായിക ആണ് സയനോര. ഗാനരംഗത്തിൽ മാത്രമല്ല സാമൂഹിക പ്രവർത്തനങ്ങളിലും തന്റേതായ വൈവിദ്യം തെളിയിച്ചിട്ടുള്ള ആൾ ആണ് സയനോര. മിഴി രണ്ടിലും എന്ന ചിത്രത്തിലെ മറന്നിട്ടും എന്തിനോ എന്ന ഗാനം സയനോരക്ക് വമ്പൻ മുന്നേറ്റം നേടി കൊടുത്തിരുന്നു. ഗായിക മാത്രം അല്ല സംഗീത സംവിധായക കൂടി ആണ് സയനോര.
കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് താരം ആയിരുന്നു. ജിമ്മിൽ ഇൻസ്ട്രക്ടർ ആയ ആഷ്‌ലി ആണ് സയനോരയുടെ ഭർത്താവ്. തങ്ങൾ ആദ്യമായി കാണുന്നതും ജിമ്മിൽ വെച്ച് ആയിരുന്നു എന്ന് സയനോര പറയുന്നു. ആദ്യമായി ജിമ്മിൽ വെച്ച് ആഷ്‌ലിയെ കണ്ടപ്പോൾ കൊള്ളാം ചെക്കൻ നല്ല ചരക്ക് ആണല്ലോ എന്ന് തോന്നിയത് എന്ന് സയനോര പറയുന്നു. ആഷ്‌ലിയായിരുന്നു തന്റെ ഇൻസ്ട്രക്ടറെന്നും നല്ല ഫ്രണ്ടിലിയായ തന്നോട് ലേഡീസ് ബാച്ചിൽ വന്നുകൂടായിരുന്നോ എന്ന് ഒരിക്കൽ ചോദിച്ചിട്ടുണ്ടെന്നും പിന്നീട് സ്ഥിരം മിണ്ടാൻ തുടങ്ങിയെന്നും സയനോര പറയുന്നു.
പക്ഷേ സംസാരം കൂടിയപ്പോൾ ജിമ്മിൽ ഉള്ളവർ തങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങിയെന്നും താൻ പാട്ടുകാരിയാണെന്ന് ആഷ്‌ലിക്ക് അറിയിലായിരുന്നു മറിച്ച് ചാനൽ അവതാരികയാണെന്നാണ് കരുതിയിരുന്നതെന്നും താരം പറയുന്നു. പിന്നീട് കല്യാണ ആലോചന തുടങ്ങിയപ്പോൾ താരം ആഷ്‌ലിയെ വിളിച്ചെന്നും ജിമ്മിലും മറ്റും തങ്ങളെ പറ്റി സംസാരമുണ്ട് അത്കൊണ്ട് ഇനി സംസാരിക്കില്ലന്ന് പറഞ്ഞു. എന്നാൽ തന്നെ വീട്ടിലേക്ക് ക്ഷണിച്ചെന്നും അച്ഛനെയും അമ്മയേയും കണ്ടിട്ട് ഇഷ്ടമാകുവാണേൽ വിവാഹം കഴികാം എന്നാണ് ആഷ്‌ലി പറഞ്ഞത് പിന്നീട് ഒരു മാസത്തിനുള്ളിൽ കല്യാണം കഴിഞ്ഞെന്നും താരം പറയുന്നു.