Malayali Live
Always Online, Always Live

ഞാൻ ബിജെപിയിൽ ചേരുന്ന ഒറ്റക്കാരണം മതി വോട്ട് ഇരട്ടിയാകാൻ; മെട്രോമാൻ ശ്രീധരൻ..!!

2,549

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്നതോടെ നിരവധി സെലിബ്രിറ്റികൾ ആണ് വിവിധ പാർട്ടികളിൽ ചേരുന്നത്. നടൻ രമേഷ് പിഷാരടി കോൺഗ്രസ്സ് പാളയത്തിൽ എത്തിയപ്പോൾ സംവിധായകൻ മേജർ രവി ബിജെപി വിട്ട് കോൺഗ്രസിൽ എത്തി.

എന്നാൽ ഇപ്പോൾ മെട്രോ മാൻ ഈ ശ്രീധരൻ ബിജെപിയിൽ ചേർന്നത് ആണ് വലിയ വാർത്ത ആകുന്നത്. താൻ ബിജെപിയിൽ ചേരുന്നതോടെ ബിജെപിക്ക് വോട്ട് ലഭിക്കുന്നത് ഇരട്ടി ആകും എന്നാണ് ശ്രീധരന്റെ പ്രഖ്യാപനം. ഞാൻ ബിജെപിയിൽ ചേർന്ന ഒറ്റ കാരണം കൊണ്ട് നിരവധി ആളുകൾ ബിജെപിയിലേക്ക് വരും.

കൂടുതൽ വോട്ടുകൾ ലഭിക്കും. ശ്രീധരൻ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ ആണ് വെളിപ്പെടുത്തൽ. ഏറെ കാലമായി ബിജെപി അനുഭാവിയായിരുന്നു എന്നും ഇ. ശ്രീധരൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുണ്ട്. ബിജെപി തനിക്ക് ഒരു പരിചയമില്ലാത്ത രാഷ്ട്രീയ പാർട്ടിയല്ല. സത്യസന്ധതയും ധാർമിക മൂല്യങ്ങളുമുള്ള പാർട്ടിയാണ് ബി.ജെ.പി. അതാണ് ബിജെപിയിൽ ചേരാൻ കാരണമെന്നും ശ്രീധരൻ പറഞ്ഞു.