Malayali Live
Always Online, Always Live

ചക്കപ്പഴത്തിൽ നിന്നും അർജുൻ സോമശേഖർ പിന്മാറി; പിന്മാറ്റത്തെ കുറിച്ച് താരം പറഞ്ഞത് ഇങ്ങനെ..!!

49,163

ടിക് ടോക്കിൽ കൂടി പ്രേക്ഷകർക്ക് ഏറെ ഇഷ്ടം തോന്നിയ താരജോഡികൾ ആയിരുന്നു സൗഭാഗ്യവും അർജുൻ സോമശേഖറും. അടുത്തിടെ ആണ് പ്രശസ്ത നർത്തകനും നടനുമായ അർജുനനുമായി വിവാഹം നടന്നത്. മലയാളികൾ ഏറെ ആഘോഷം ആക്കിയ വിവാഹം ആയിരുന്നു ഇരുവരുടെയും. 2020 ഫെബ്രുവരിയിൽ ആണ് സൗഭാഗ്യവും അർജുനും തമ്മിൽ ഉള്ള വിവാഹം നടന്നത്..

ഹിന്ദു തമിഴ് ബ്രാഹ്മണ ആചാരങ്ങൾ പ്രകാരം ആയിരുന്നു വിവാഹം. ഗുരുവായൂർ അമ്പലത്തിൽ വെച്ച് ആയിരുന്നു താലികെട്ട് നടന്നത്. തുടർന്ന് മാല മാറ്റൽ , ഊഞ്ഞാൽ തുടങ്ങിയ ചടങ്ങുകളും നടന്നു. സ്വാകാര്യ ജോലി ഉപേക്ഷിച്ചു ആണ് അർജുൻ ടാറ്റൂ ആർട്ടിസ്റ്റും നർത്തകനും ആയി മാറിയത്. ഇങ്ങനെ തിളങ്ങി നിൽക്കുമ്പോൾ ആണ് അർജുൻ ഫ്ലവർസ് ചാനലിലെ ചക്കപ്പഴം എന്ന സീരിയലിൽ അഭിനയിക്കാൻ എത്തിയത്.

നടി താര കല്യാണിന്റെ മകൾ ആയ സൗഭാഗ്യ ആണ് അഭിനയ ലോകത്തേക്ക് എത്തും എന്ന് കരുതിയത് എങ്കിലും മരുമകൻ അർജുൻ ആണ് എത്തിയത്. അവതാരകയായ അശ്വതി ശ്രീകാന്തും ഈ സീരിയലിൽ കൂടി നടിയായി എത്തിയത്. നർമ്മത്തിൽ കൂടി എരിവും പുളിയും നിറഞ്ഞ കുടുംബ വിശേഷങ്ങൾ ആണ് സീരിയൽ പറയുന്നത്. ആർ ഉണ്ണി കൃഷ്ണൻ സംവിധാനം ചെയ്യുന്ന പരമ്പരയിൽ പൈങ്കിളിയുടെ ഭർത്താവ് ആയ ശിവൻ ആയി ആണ് അർജുൻ എത്തുന്നത്. പോലീസ് കോസ്റ്റബിൾ ആയിരുന്നു എങ്കിൽ കൂടിയും ഇടയ്ക്കിടെ സസ്‌പെൻഷനിൽ ആകുന്ന പോലീസ് ഉദ്യോഗസ്ഥൻ കൂടി ആയിരുന്നു ശിവൻ.

മണ്ണുമാന്തി ൩ന്ന പേര് കൂടി ഉണ്ട് ശിവന്. പ്രേക്ഷകർക്ക് ഏറെ ഇഷ്ടം തോന്നിയ കഥാപാത്രം ആയിരുന്നു എങ്കിൽ കൂടിയും ഇപ്പോൾ അർജുൻ ചക്കപ്പഴത്തിൽ നിന്നും പിന്മാറി എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. ഫേസ്ബുക് വഴി അർജുൻ തന്നെ ആണ് ഇക്കാര്യം പറഞ്ഞത്. ചക്കപ്പഴത്തിൽ നിന്നും താൻ പിന്മാറി എന്നും കെ കാരണം പറയാൻ ഉദ്ദേശിക്കുന്നില്ല എന്നുമാണ് അർജുൻ കുറിച്ചത്. തന്നെ ഇത്രയും പിന്തുണച്ചവർക്ക് താരം നന്ദിയും പറഞ്ഞിട്ടുണ്ട്.