Malayali Live
Always Online, Always Live

ദൃശ്യം വില്ലൻ റോഷൻ ബഷീറിന് വിവാഹം; വധു മമ്മൂട്ടിയുടെ കുടുംബത്തിൽ നിന്നും..!!

3,112

ദൃശ്യം എന്ന മലയാളത്തിലെ എക്കാലവും ഓർമ്മിക്കുന്ന ചിത്രത്തിൽ വരുൺ പ്രഭാകർ എന്ന കഥാപാത്രം വളരെ കുറിച്ച് സമയം മാത്രമാണ് ഉള്ളൂ എങ്കിൽ കൂടിയും ചിത്രത്തിന്റെ കഥ പോകുന്നത് വരുണിന്റെ തിരോധാനം അന്വേഷിച്ചു കൊണ്ടാണ്. റോഷൻ ബഷീർ ആണ് ഈ കഥാപാത്രം അവതരിപ്പിച്ചത്. മലയാളത്തിൽ മാത്രമല്ല തമിഴിലും സജീവം ആയ റോഷൻ ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലെ തമിഴ് തെലുങ്ക് പതിപ്പിലും അഭിനയിച്ചിരുന്നു.

ഇപ്പോൾ ടൈം ഓഫ് ഇന്ത്യക്കു നൽകിയ അഭിമുഖത്തിൽ താരം തന്റെ വിവാഹത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ്. തന്റെ വിവാഹം ആഗസ്റ്റിൽ ആണ് എന്നും ഫർസാന എന്നാണ് താൻ വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയുടെ പേര് എന്ന് റോഷൻ പറയുന്നു. താൻ പ്രണയത്തിന് ശേഷം അല്ല വിവാഹം കഴിക്കുന്നത് എന്നും അറേഞ്ച് മാര്യേജ് ആണെന്നും താരം പറയുന്നു. മമ്മൂട്ടിയുടെ അമ്മാവന്റെ കൊച്ചു മകൾ ആണ് തനിക്ക് വധു ആയി എത്തുന്നത് എന്ന് റോഷൻ പറയുന്നു.

നടൻ മമ്മൂട്ടിയും ആയുള്ള ബന്ധം പറഞ്ഞ താരം ഫർസാനയും തന്റെ സഹോദരിയുമായി പരിചയം ഉണ്ടായിരുന്നു എന്നും പറയുന്നു. കുടുംബം ആലോചിച്ചു നടത്തുന്ന വിവാഹം ആണ് തന്റേത് എന്നും റോഷൻ ബഷീർ പറയുന്നു. മോഹൻലാൽ, വിജയ്, കമൽ ഹസൻ എന്നിവർക്ക് ഒപ്പം താരം അഭിനയിച്ചിട്ടുണ്ട്. ആറേഴ് വർഷം കഴിഞ്ഞു എങ്കിൽ കൂടിയും ഇന്നും പ്രേക്ഷകർ എന്നെ ഓർക്കുന്നത് വരുണിൽ കൂടി ആണ് എന്ന് റോഷൻ പറയുന്നു.