Malayali Live
Always Online, Always Live

ലൊക്കേഷനിൽ നിന്നും ആരോടും പറയാതെ മുങ്ങുന്ന റിമ; സിനിമക്ക് പുറത്തു നിന്ന് കിട്ടുന്ന വലിയ വരുമാനം മോഹിച്ച്; സിബി മലയിൽ വെളിപ്പെടുത്തുന്നു..!!

3,354

2008 ൽ മിസ് കേരള റണ്ണറപ്പ് ആയ താരം ആണ് റിമ കല്ലിങ്കൽ. മലയാളത്തിൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിൽ കൂടി ആണ് താരം അഭിനയ ലോകത്തിലെക്ക് എത്തുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരം മികച്ച നർത്തകിയും മോഡലും കൂടിയാണ്. ഋതു എന്ന ചിത്രത്തിൽ കൂടി എത്തിയത് എങ്കിൽ കൂടിയും അതെ വർഷം തന്നെ അഭിനയിച്ച നീലത്താമര എന്ന ചിത്രത്തിൽ കൂടി ആണ് താരം കൂടുതൽ ശ്രദ്ധ നേടിയത്.

മലയാളത്തിലെ പ്രശസ്ത സംവിധായകൻ റിമ കല്ലിങ്കലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. താൻ സംവിധാനം ചെയ്ത ഉന്നം എന്ന ചിത്രത്തിൽ നായികയായി എത്തിയത് റിമ ആയിരുന്നു എന്നും താനും റിമയും തമ്മിൽ ലൊക്കേഷനിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും തനിക്ക് അത്തരത്തിൽ ഒരു നടിയും നിന്നും ഉണ്ടാകുന്ന അനുഭവം ആദ്യമാണ് എന്നും സിബി മലയിൽ പറയുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും റിമ ആരോടും പറയാതെ പോകുമായിരുന്നു.

സീൻ എടുക്കാൻ ഹോട്ടലിൽ ഉള്ള റിമിയെ വിളിക്കാൻ ചെല്ലുമ്പോൾ ആണ് താരം അവിടെ ഇല്ല എന്നുള്ള വിവരം അറിയുക എന്നും താൻ ഇതുവരെ സിനിമ ചെയ്ത ഒരു താരവും ഇങ്ങനെ ചെയ്തട്ടില്ല എന്ന് പറയുന്ന സിബി മലയിൽ സിനിമ അവർക്ക് ചില സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കുമെന്നും അത് ലഭിച്ചു കഴിഞ്ഞാൽ പിന്നെ അവർക്ക് സിനിമയോട് താല്പര്യം ഉണ്ടാവില്ല എന്നും സിനിമക്ക് പുറത്തു നിന്നും ലഭിക്കുന്ന വലിയ വരുമാനം ആണ് ഇതിന് പ്രേരണ ആകുന്നത് എന്നും പക്ഷെ സിനിമ ഉള്ളത് കൊണ്ടാണ് ഇതുപോലെ കിട്ടുന്നത് എന്ന് അവർ ചിന്തിക്കുന്നില്ല എന്ന് സിബി മലയിൽ പറയുന്നു.

മലയാളത്തിൽ ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്തിട്ടുള്ള റിമ വിവാഹം കഴിച്ചിരിക്കുന്നത് സംവിധായകൻ ആഷിഖ് അബുവിനെയാണ്. റിമ ഇപ്പോൾ കൊച്ചിയിൽ നൃത്തവിദ്യാലയം നടത്തുന്നുണ്ട്.