സീരിയലുകൾക്ക് എന്നും ആരാധകർ ഏറെ ആണ്. ഏറ്റവും മികച്ച സീരിയലുകൾ മലയാളികൾക്ക് സമ്മാനിക്കുന്ന ചാനൽ ഏഷ്യാനെറ്റ് ആണെന്ന് പറയാം. വാനമ്പാടി എന്ന സൂപ്പർഹിറ്റ് സീരിയലിന് ശേഷം ആണ് ഈ സീരിയൽ എത്തുന്നത്. ഒരു കുടുംബ കഥ എന്ന രീതിയിൽ സെപ്തംബര് 21 നു ആണ് സീരിയൽ ആരംഭിച്ചത്.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ രഞ്ജിത്തും ഭാര്യയും നടിയുമായ ചിപ്പിയും ചേർന്ന് ആണ് സീരിയൽ നിർമ്മിക്കുന്നത്. അതുപോലെ തന്നെ സാന്ത്വനത്തിൽ കേന്ദ്ര കഥാപാത്രം ആയി എത്തുന്നത് ഒരു കാലത്ത് മലയാളത്തിൽ ഒട്ടേറെ നല്ല മികച്ച വേഷങ്ങൾ ചെയ്തിട്ടുള്ള സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള ചിപ്പി ആണ്.
നിർമ്മാതാവ് രഞ്ജിത്തിനെ വിവാഹം കഴിച്ച് സിനിമാരംഗം വിട്ട ചിപ്പി വീണ്ടും ടെലിവിഷൻ പരമ്പരയിലേക്ക് തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. എന്നാൽ സാന്ത്വനം സീരിയൽ ഇപ്പോൾ സംഭവ ബഹുലമായി ആണ് മുന്നോട്ട് പോകുന്നത്. അഞ്ജലി ശിവനും അപർണ ഇനി ഹരിക്കും സ്വന്തം ആകുന്ന രംഗങ്ങൾ ആണ് ഇപ്പോൾ സംപ്രേഷണം ചെയ്യുന്നത്.
ശിവൻ അഞ്ജലിക്ക് വരണ മാല്യം ചാർത്തുന്ന ശുഭ മുഹൂർത്തമാണ് ഇനി. രണ്ടു കുടുംബങ്ങൾക്കും അഞ്ജലിയും ഹരിയുമായി ഉള്ള വിവാഹത്തിന് താല്പര്യം ആണ്. ഹരി യെ വിവാഹം കഴിക്കണം എന്ന് അഞ്ജലി പറയുന്നുണ്ട്. എന്നാൽ ഇതിന് ഇടയിൽ ആണ് ഹരിക്ക് മറ്റാരുടെയോ ഫോൺ കാൾ വരുന്നത് കാണാം. എന്നാൽ ഇത് അഞ്ജലി ആണെന്നും ഇരുവരും ഇഷ്ടത്തിൽ ആണെന്നും ഏട്ടനും ഏടത്തിയും കരുതുന്നു. തുടർന്ന് തെറ്റുകൾക്ക് അഞ്ജലിയുടെ അച്ഛൻ തന്റെ സഹോദരിയോട് മാപ്പ് പറയുന്നു.
പിന്നാലെ ഇവരുടെ വിവാഹം ഉറപ്പിക്കുന്നു. എന്നാൽ ശിവക്ക് ഈ ബന്ധത്തിൽ താല്പര്യം ഇല്ല. എന്നാൽ ഹരി തനിക്ക് ഒരു ബന്ധവും താല്പര്യവും അഞ്ജലിയോട് ഇല്ല എന്നും വിവാഹം കഴിക്കില്ല എന്നും ഹരിക്ക് വാക്ക് നൽകുന്നു. എന്നാൽ വീട്ടിലേക്ക് അഞ്ജലിയെ വിവാഹം കഴിച്ചു കൊണ്ട് വരും എന്ന് ഏട്ടനും ഏടത്തിയും വാക്ക് നൽകുന്നു. ഹരി പിന്മാറുന്നതോടെ ഏട്ടത്തി ശ്രീദേവി കരഞ്ഞു ശിവനോട് വിവാഹം കഴിക്കാൻ നിർബന്ധിക്കുന്നു. ഏട്ടത്തി സങ്കടപ്പെടുന്നത് കാണാൻ കഴിയാതെ ശിവൻ അഞ്ജലി യെ വിവാഹം കഴിക്കാൻ സമ്മതിക്കുക ആയിരുന്നു.
അതുപോലെ തന്നെ ആണ് അഞ്ജലിക്കും വിവാഹത്തിന് സമ്മതം അല്ലെങ്കിൽ കൂടിയും വിവാഹം കഴിക്കാൻ സമ്മതിക്കുക ആയിരുന്നു. എന്നാൽ വിവാഹം നടക്കുന്ന മുഹൂർത്തത്തിൽ ശിവന്റെ പ്രാണൻ എടുക്കാൻ ഒരുകൂട്ടം ആളുകൾ ചട്ടം കൂട്ടി കഴിഞ്ഞു. ഇനി നടക്കാൻ ഇരിക്കുന്നത് സംഭവ ബഹുലമായ നിമിഷങ്ങൾ ആണ്. പ്രോമോയും അത് തന്നെ ആണ് സൂചിപ്പിക്കുന്നത്.
ശ്രീദേവി എന്ന കഥാപാത്രം ആയി ആണ് ചിപ്പി എത്തുന്നത്. കുട്ടികൾ ഇല്ലാത്ത എന്നാൽ ഭർത്താവിന്റെ അനുജന്മാരെ സ്വന്തം മക്കൾ ആയി കാണുന്ന വേഷത്തിൽ ആണ് ചിപ്പി എത്തുന്നത്. ശ്രീദേവിയുടെ കഥാപാത്രം ചുരുക്കം നാളുകൾ കൊണ്ട് പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഇരുവരുടെയും കുടുംബത്തിൽ നടക്കുന്ന പ്രശ്നങ്ങൾ ആണ് കഥയുടെ ഇതിവൃത്തം. നടി ഗോപിക അനിൽ ആണ് സീരിയലിൽ അഞ്ജലി ആയി എത്തുന്നത്. ഗിരീഷ് നമ്പ്യാർ ആണ് ഹരിയായി എത്തുന്നത്. സിനിമ താരം ഷഫ്‌നയുടെ ഭർത്താവ് സജിൻ ആണ് ശിവൻ ആയി എത്തുന്നത്.