Malayali Live
Always Online, Always Live

വില്ലത്തി സരയുവിന്റെ അമ്മ; മൗനരാഗത്തിൽ നിന്നും സരിത ബാലകൃഷ്ണനെ മാറ്റാൻ കാരണം; താരത്തിന്റെ വെളിപ്പെടുത്തൽ…!!

3,748

വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം. സംസാര ശേഷി ഇല്ലാത്ത ഒരു പെൺകുട്ടിയുടെ ജീവിത കഥ പറയുന്ന പരമ്പര വളരെ പെട്ടന്ന് ആയിരുന്നു പ്രേക്ഷകരെ കയ്യിൽ എടുത്തത്.

കല്യാണിയുടെയും കിരണിന്റെയും പ്രണയവും അതിന്റെ രഹവാഹമായ മുഹൂർത്തങ്ങളും നിറഞ്ഞതാണ് സീരിയൽ. മലയാളം ടെലിവിഷൻ രംഗത്ത് വളരെ സീനിയോരിറ്റി ഉള്ള താരം ആണ് സരിത ബാലകൃഷ്ണൻ. ഒട്ടനവധി സീരിയലുകളിൽ ആണ് സരിത ഇതിന് മുന്നേ അഭിനയിച്ചിട്ടുള്ളത്. മൗനരാഗം പരമ്പരയിൽ അൽപ്പം നെഗറ്റീവ് ഷെയിഡ് ഉള്ള കഥാപാത്രം ആണ് താരം അവതരിപ്പിക്കുന്നത്.

മലയാള മിനി സ്ക്രീൻ രംഗത്ത് മുഖവുരയില്ലാതെ പറയാവുന്ന പേരുകളിൽ ഒന്നാണ് സരിത ബാലകൃഷ്ണൻ. മിന്നുകെട്ട് എന്നെ സീരിയലിന്റെ ടൈറ്റിൽ സോങ് മാത്രം മതി സരിതയെ ഓർക്കാൻ. ഇടയ്ക്കിടെ സീരിയൽ ലോകത്തിൽ നിന്നും അഭിനയത്തിൽ നിന്നും അവധി എടുക്കുന്ന താരം വീണ്ടും മിനി സ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്ക് തിരിച്ചു എത്തിയിരിക്കുകയാണ്.

മിന്നുകെട്ടിലെ ആ പാട്ടും അതിൽ അവരിപ്പിച്ച സരിതയും അത്രയേറെ ശ്രദ്ധ നേടിയിരുന്നു. ചാരുലതയാണ് സരിതയുടെ ആദ്യ സീരിയൽ. ഒരു നർത്തകി കൂടി ആയ സരിതയെ അഭിനയ ലോകത്തേക്ക് കൊണ്ട് വരുന്നത് നടി തെസ്നി ഖാൻ ആണ്. വില്ലത്തി ആയും സപ്പോർട്ടിങ് റോളിലും അതോടൊപ്പം കോമഡി വേഷങ്ങളിലും അടക്കം അമ്പതിൽ അധികം സീരിയലുകളിൽ സരിത അഭിനയിച്ചിട്ടുണ്ട്. ഒട്ടേറെ വേഷങ്ങൾ ചെയ്തിട്ട് ഉണ്ട് എങ്കിൽ കൂടിയും സ്ത്രീജന്മം എന്ന സീരിയലിലെ വാറ്റു ചാരായക്കാരി സുജയാണ് തന്റെ ഇഷ്ട കഥാപാത്രമെന്ന് സരിത പറയുന്നു..

മൗന രംഗത്തിൽ വില്ലത്തി വേഷത്തിൽ രണ്ടു പെണ്മക്കളുടെ അമ്മയുടെ വേഷത്തിൽ ആണ് താരം എത്തിയത്. നടൻ സാബു വർഗീസിന്റെ ഭാര്യയും സെക്കൻഡ് ഹീറോയിന്റെ അമ്മയുടെ വേഷത്തിലും സരിത അഭിനയിച്ചത്. എന്നാൽ പെട്ടന്ന് ഒരു ദിവസം സരിത മൗനരാഗത്തിൽ അപ്രത്യക്ഷ ആകുക ആയിരുന്നു. ഇപ്പോൾ ആ വേഷത്തിൽ എത്തുന്നത് ബീന ആന്റണി ആണ്. സീരിയലിൽ ഒരു താരത്തിന് പകരം മറ്റൊരു താരം എത്തുന്നത് പുതിയ കാര്യം ഒന്നും അല്ല.

എന്നാൽ സരിത ചെയ്യുന്ന കഥാപാത്രം സരിതയുടെ മുഖത്തിൽ കൂടി പ്രേക്ഷകരുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു. എന്നാൽ തനിക്ക് മൗന രാഗത്തിൽ നിന്നും പിന്മാറാൻ കാരണം ആയ വില്ലൻ കോവിഡ് ആണെന്ന് സരിത പറയുന്നു.

അതിനു ഉള്ള ഒരു സാധ്യതയും തന്നിൽ ഉണ്ടായിരുന്നില്ല എന്നാൽ കൊറോണ വിശ്വസിക്കാൻ പോലും കഴിഞ്ഞിരുന്നില്ല എന്നും സരിത പറയുന്നു. ഭാഗ്യവശാൽ തനിക്ക് നെഗറ്റീവ് ആയി എന്നും കൊറോണ കാരണം തനിക്ക് ഷൂട്ടിങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല എന്നും സരിത പറയുന്നു.