Malayali Live
Always Online, Always Live

പാടാത്തപൈങ്കിളിയിലെ തനൂജ; ചെങ്ങന്നൂർകാരി സൗമ്യയുടെ വിശേഷങ്ങൾ ഇങ്ങനെ..!!

5,687

മലയാളത്തിൽ എക്കാലത്തെയും സൂപ്പർ ഹിറ്റ് സീരിയലുകൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ചാനൽ ആണ് ഏഷ്യാനെറ്റ്. റേറ്റിങ്ങിൽ ഒന്നാം നിരയിൽ ഉള്ള ഒട്ടനവധി സീരിയലുകൾ വരുന്നത് ഏഷ്യാനെറ്റ് വഴിയാണ്. അത്തരത്തിൽ ഹിറ്റ് ലിസ്റ്റിൽ ഉള്ള സീരിയൽ ആണ് പാടാത്ത പൈങ്കിളി. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ മലയാളി പ്രേക്ഷകർക്ക് ഇടയിൽ തരംഗം ആയ സീരിയൽ ആണ് പാടാത്ത പൈങ്കിളി.

കണ്മണി എന്ന പെൺകുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ള കഥയിൽ സോഷ്യൽ മീഡിയയിൽ വൈറലായ സൂരജ് , മനീഷ എന്നിവർ ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മൂന്ന് നെഗറ്റീവ് സ്ത്രീ കഥാപാത്രങ്ങളാണ് സീരിയലിൽ ഉളളത്. തനൂജ എന്ന കഥാപാത്രം തുടക്കം മുതൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയലിൽ തനൂജയായി എത്തുന്നത് ചെങ്ങന്നൂർ സ്വദേശിയായ സൗമ്യ ശ്രീകുമാർ ആണ്.

ക്ലാസിക്കൽ നർത്തകിയായ കൂടിയായ സൗമ്യ കഴിഞ്ഞ ദിവസം ലൈവ് വന്ന വീഡിയോ ഏറെ വൈറൽ ആയിരുന്നു. താൻ പുതുമുഖം അല്ലെന്നും കബനി പരമ്പരയിലും ചില ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട് എന്നും സൗമ്യ ലൈവിൽ വ്യക്തമാക്കി. ആദ്യമായി ആണ് ഒരു ലൈവ് വരുന്നതെന്നും ഇത്രയധികം ആളുകളെ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് പറഞ്ഞ സൗമ്യ പരമ്പരയുടെ വിശേഷങ്ങളെ കുറിച്ചും വാചാലയായി.

തന്റെ മുഖത്തിന്റെ തിളക്കത്തിന് പിന്നിൽ ചിരിയാണ് ഗുട്ടൻസെന്നും താൻ ചിരിയുടെ ആളാണ് എന്നും പറയുന്നു. എപ്പോഴും ചിരിച്ചിരിക്കാൻ ആണ് ഇഷ്ടമെന്നും പറഞ്ഞ സൗമ്യ സീരിയലിൽ കൂടുതൽ കൂട്ട് അഞ്ജിതയോടും അംബിക മോഹനോടും ആണെന്നും വ്യക്തമാക്കി. താൻ വിവാഹിതയും ഒരു മകന്റെ അമ്മയാണെന്നും പറഞ്ഞ സൗമ്യ ഏതുതരം വേഷം ചെയ്യാനും തനിക്ക് ഇഷ്ടമാണ് എന്നും പറയുന്നു.

സീരിയലിലെ ദേവയെ അന്വേഷിച്ചായിരുന്നു ലൈവിൽ അധികം ആരാധകരും കമന്റുകളുമായി എത്തിയത്. അത് ദേവയെ അറിയിക്കാമെന്നും സൗമ്യ പറയുന്നു. ചുരുങ്ങിയ ദിവസം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവർന്ന പരമ്പരയാണ് പാടാത്ത പൈങ്കിളി. വ്യത്യസ്തമായ കഥയാണ് പരമ്പര പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. നിരവധി ഹിറ്റ് പരമ്പരകൾ മലയാളികൾക്ക് സമ്മാനിച്ച സുധീഷ് ശങ്കർ ആണ് പാടാത്ത പൈങ്കിളി ഒരുക്കുന്നത്.

സെപ്റ്റംബർ ഏഴിനാണ് പരമ്പര സംപ്രേഷണം ആരംഭിച്ചത്. ദിനേഷ് പള്ളത്തിന്റേതാണ് കഥ. പരമ്പരയിൽ മിക്കവരും പുതുമുഖങ്ങൾ ആണെങ്കിലും നിരവധി സീനിയർ താരങ്ങളും പരമ്പരയിൽ അണിനിരക്കുന്നുണ്ട്. നായികയെ ഉപദ്രവിക്കുന്ന മൂന്നു വില്ലത്തിമാരിൽ ഒരാൾ ആയ അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു അഞ്ജിത എന്ന ആർട്ടിസ്റ്റ് ഇതിനോടകം തന്നെ കയ്യടി നേടി കഴിഞ്ഞു. എന്നാൽ താരത്തിന്റെ കൂടുതൽ വിശേഷങ്ങൾ ആണ് ഇപ്പോൾ പ്രേക്ഷകർക്ക് അമ്പരപ്പ് ഉണ്ടാക്കിയത്.

പാടാത്ത പൈങ്കിളി സീരിയലിന്റെ സംവിധായകൻ ആയ സുധീഷിന്റെ ഭാര്യ ആണ് അഞ്ജിത. അഞ്ജിതയുട ആദ്യ സീരിയൽ ഒന്നും അല്ല പാടാത്ത പൈങ്കിളി. താരം കേന്ദ്ര കഥാപാത്രം ആയി ദുര്ഗ എന്ന സീരിയൽ നേരത്തെ വന്നിട്ടുണ്ട്. ഇതിന്റെ സംവിധായാകനും ഭർത്താവ് സുധീഷ് ശങ്കർ തന്നെയാണ്.