Malayali Live
Always Online, Always Live

ഭാവന ഹോട്ട് എന്നുള്ള വീഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്യുന്നവരോടും കാണുന്നവരോടും ഭാവനക്ക് പറയാൻ ഉള്ളത്..!!

11,616

കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരം ആണ് ഭാവന. മലയാളത്തിൽ കൂടി ആണ് താരം എത്തിയത് എങ്കിൽ കൂടിയും തുടർന്ന് തമിഴിലും കന്നടയിലും തെലുങ്കിലും താരം തിളങ്ങി. അറുപതിൽ അധികം സിനിമകളിൽ താരം അഭിമായിച്ചിട്ടുണ്ട്. കന്നഡ സിനിമ നിർമാതാവ് ആയ നവീനെ ആണ് ഭാവന വിവാഹം കഴിച്ചത്.

മലയാളത്തിൽ സൂപ്പർ താരങ്ങൾക്ക് ഒപ്പം അഭിനയിക്കാൻ കഴിഞ്ഞ താരം കൂടി ആണ് ഭാവന. പുതുമുഖങ്ങളെ വച്ച് കമൽ സം‌വിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ സിദ്ധാർഥ് ജിഷ്ണു രേണുക മേനോൻ എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സിൽ ഭാവനയുടെ ചലച്ചിത്രാഭിനയത്തിൻറെ തുടക്കം. താരതമ്യേനെ സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിനുശേഷം ഭാവനക്ക് ഏറെ അവസരങ്ങൾ മലയാളത്തിൽ കിട്ടി.

മലയാളത്തിലെ ഒട്ടു മിക്ക മുൻനിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ മമ്മൂട്ടി സുരേഷ് ഗോപി ദിലീപ് ജയറാം പൃഥ്വിരാജ് കുഞ്ചാക്കോ ബോബൻ ജയസൂര്യ എന്നിവർ ഇതിൽ പെടും. ദിലീപിന് ഒപ്പം നായികയായി എത്തിയ സി ഐ ഡി മൂസ ആണ് താരത്തിന്റെ അഭിനയ ജീവിതത്തിൽ ഒരു വലിയ നേട്ടവും വഴിതിരുവും ഉണ്ടാക്കിയത്. എന്നാൽ താരം തന്റെ ഹോട്ട് വിഡിയോകൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നതിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

ഭാവന ഹോട്ട് എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ ഒരു വീഡിയോ വരികയാണെങ്കിൽ അതിനോട് എന്നെങ്കിലും പ്രതികരിച്ചിട്ടുണ്ടോ  എന്നാണ് അഭിമുഖത്തിൽ ഭാവനയോട് ചോദിക്കപ്പെട്ടത്. വളരെ പെട്ടെന്ന് തന്നെ ‘ഇല്ല ഞാൻ ഇതുവരെ ഒരിക്കലും പ്രതികരിച്ചിട്ടില്ല’. എന്നാണ് പറഞ്ഞു തുടങ്ങിയത് തന്നെ. ഒറ്റവാക്കിൽ ഉത്തരം അവസാനിപ്പിക്കാതെ താരം തുടർന്ന് പറഞ്ഞത് ഇങ്ങനെയാണ്.

അങ്ങനെ ഒരു വീഡിയോ ഉണ്ടെങ്കിൽ അത് ഞാൻ ചെയ്ത വീഡിയോ തന്നെയായിരിക്കും. അഥവാ ഹോട്ട്ന് അവർ ഉദ്ദേശിക്കുന്നത് മാക്സിമം ഞാൻ ഓടുമ്പോൾ സാരി മാറിയോ അതോ അല്ലെങ്കിൽ വീഴുമ്പോൾ ഉടുപ്പ് അങ്ങിങ്ങ് ആയതോ മറ്റോ ആയിരിക്കും. ഇത് ആ വീഡിയോയിൽ ഉള്ളതു തന്നെയാണ്. പിന്നെ അതു മാത്രം കോൺസെൻട്രേറ്റ് ചെയ്തു കണ്ടു അതിനു മാത്രം പ്രതികരിക്കുന്നവരോട് എനിക്ക് ഒന്നും പറയാനില്ല.