Malayali Live
Always Online, Always Live

ഇനിയുള്ള കാലം ഒറ്റക്ക് ജീവിച്ചാൽ മതിയോ; ആലോചനകൾ വരുന്നുണ്ട്; വിവാഹത്തെ കുറിച്ച നടൻ ബാല..!!

2,954

തമിഴ് നടൻ ആയി ആണ് ബാല എന്ന താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത് എങ്കിൽ കൂടിയും മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ വേഷങ്ങൾ ചെറുത്തിട്ടുള്ള താരം ആണ് ബാല. തുടർന്ന് മലയാളി റിയാലിറ്റി ഷോയിൽ കൂടി തിളങ്ങിയ ഗായിക അമൃത സുരേഷിനെ വിവാഹം ചെയ്തതോടെ മലയാളത്തിന്റെ മരുമകൻ കൂടിയായി ബാല.

എന്നാൽ ആ പ്രണയ വിവാഹത്തിന് അധികം കാല താമസം ഉണ്ടായിരുന്നില്ല. ഇരുവരും വേർപിരിഞ്ഞത് വലിയ വാർത്ത ആയിരുന്നു. ഏക മകൾ അവന്തിക എന്ന പാപ്പു അമ്മക്കൊപ്പം ആണ്. ബാല ആകട്ടെ മറ്റൊരു ചിന്തിയിലും ഇല്ലാതെ മകളെ വല്ലപ്പോഴും എങ്കിലും കാണുന്നതിന് വേണ്ടി താമസം കൊച്ചിയിലും ആണ്. അച്ഛനും അമ്മയും ചെന്നൈ വീട്ടിൽ ഒറ്റക്ക് താമസിക്കുമ്പോൾ കൊച്ചിയിൽ ഒറ്റക്കാണ് ബാലയും. ബാലയും അമൃതയും വീണ്ടും ഒന്നിക്കുന്നു എന്ന തരത്തിൽ ഉള്ള വ്യാജ വാർത്തകൾ വരുമ്പോൾ അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി ബാല സോഷ്യൽ മീഡിയ വഴി രംഗത്ത് വരാറുണ്ട്.

കഴിഞ്ഞ ദിവസം പുതിയ യൂട്യൂബ് ചാനൽ തുടങ്ങുന്ന വിവരം പറഞ്ഞു കൊണ്ടു താരം എത്തിയിരുന്നു. ഇപ്പോൾ തന്റെ യൂട്യൂബ് ചാനൽ വഴി തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ബാല. തന്റെ അടുത്ത സുഹൃത്ത് ഡോക്ടർ മോൺസണുമായി ഉള്ള സംസാരത്തിന് ഇടയിൽ ആണ് വിവാഹത്തെ കുറിച്ച് ചോദിക്കുന്നത്. ഈ അഭിമുഖത്തിൽ എന്തും ചോദിക്കാം എന്നുള്ള അടിസ്ഥാനത്തിൽ ആണ് വിവാഹത്തെ കുറിച്ച് ചോദിക്കുന്നത്. എന്തിനാണ് ഇനിയും ബാച്ചിലറായി ജീവിക്കുന്നത്..? സിനിമക്ക് വേണ്ടി ആണോ..? അതോ ഇനിയുള്ള കാലം ഒറ്റക്കുള്ള ജീവിതം മതി എന്ന് തീരുമാനിച്ചിട്ട് ആണോ..? ഇങ്ങനെ ആയിരുന്നു ഡോക്ടറുടെ ചോദ്യം.

ചിരിച്ചു കൊണ്ടാണ് ബാല ചോദ്യത്തിന് മറുപടി നൽകിയത്. ചില കാര്യങ്ങൾ ഇങ്ങനെ ആണ്. മാർക്കെറ്റിൽ പോയി സാധനങ്ങൾ വാങ്ങുന്ന പോലെയല്ല വിവാഹം. അത് ജീവിതത്തിൽ സംഭവിക്കേണ്ടത് ആണ്. നമ്മുടെ സുഹൃത്തുക്കൾ ബന്ധുക്കൾ കൂടാതെ നമ്മുടെ കൂടെ ഉള്ള എല്ലാവരും പോസിറ്റീവ് ആയി കണ്ടാൽ മാത്രം ആണ് ഒരു വിവാഹം നടക്കുക. എന്നാൽ മാത്രമേ അതിൽ വിജയം ഉണ്ടാവൂ വിവാഹം മാത്രമല്ല ഏത് ബന്ധവും അങ്ങനെ തന്നെ ആണ്. നല്ലൊരു കുടുംബ ജീവിതം ആശംസിക്കുന്നു ഡോക്ടർ ഉടൻ വിവാഹം ഉണ്ടാകുമോ എന്നും ചോദിക്കുന്നു. വിവാഹ ആലോചനകൾ വരുന്നുണ്ട് എന്നും നമുക്ക് കാത്തിരിക്കാം എന്നും ആയിരുന്നു ബാലയുടെ മറുപടി.